Education Kerala

എഞ്ചിനീയറിംഗ്/ ഫർമസി എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും

എഞ്ചിനീയറിംഗ്/ ഫർമസി എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിന്റെ വാർത്താ സമ്മേളനം രാവിലെ 8.30ന്. വാർത്താസമ്മേളനത്തിലാണ് റാങ്ക് പ്രഖ്യാപിക്കുക. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് തന്നെ വിദ്യാർത്ഥികളുടെ സ്കോർ അനുസരിച്ചുള്ള ഓപ്ഷൻ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. ഒന്നേകാൽ ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. സിബിഎസ്ഇ ഇമ്പ്രൂവ്മെന്റ് പരീക്ഷ എഴുതിയവർക്ക് കൂടി അപേക്ഷിക്കാൻ അവസരം നൽകണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക പ്രസിദ്ധീകരിക്കാൻ വൈകിയതെന്നാണ് എൻട്രൻസ് കമ്മീഷണറുടെ വിശദീകരണം.

Kerala

കുസാറ്റ് എഞ്ചിനിയറിങ് പ്രവേശനത്തിലും മെറിറ്റ് അട്ടിമറി

കുസാറ്റ് എഞ്ചിനിയറിങ് പ്രവേശനത്തിലും മെറിറ്റ് അട്ടിമറി. മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ഒ.ബി.സി സംവരണത്തിലെ അവസാന റാങ്ക് ആയിരത്തിൽ താഴെ ആയിരിക്കുമ്പോൾ 9387ാം റാങ്ക് ലഭിച്ചയാളും മുന്നാക്കസംവരണത്തിലൂടെ പ്രവേശനം നേടി. സേഫ്റ്റി ആന്‍റ് ഫയര്‍ എഞ്ചിനിയറിങ് ഐ.ടി തുടങ്ങി എല്ലാ ധാരകളിലും സമാനമാണ് റാങ്കിങ്. കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയ റാങ്കിങ് സമാനമായവര്‍ക്കും ഇത്തവണ പ്രവേശനമില്ല. മെക്കാനിക്ക് എഞ്ചിനിയറിങ് വിഭാഗത്തില്‍ ഈഴവ വിഭാഗത്തിലെ അവസാന റാങ്ക് 749 ആണ്. 949 ആണ് മുസ്‍ലിം വിഭാഗത്തിലേത്. പിന്നാക്ക ഹിന്ദു വിഭാഗത്തിലെ അവസാന […]