Kerala

ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ ഇല്ല

ഇ.ഡിക്കെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ ഇല്ല. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് നൽകിയ ഹരജി ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതുവരെ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു. ഇ.ഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാർ മേഹ്തയാണ് കോടതിയിൽ ഹാജരായത്. ഇ.ഡിക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് സോളിസിറ്റര്‍ ജനറൽ കോടതിയിൽ വാദിച്ചു. മുദ്രവെച്ച കവറില്‍ നല്‍കിയ വിവരങ്ങള്‍ വീണ്ടും നല്‍കിയതെന്തിനെന്ന് കോടതി എന്‍ഫോഴ്സ്മെന്‍റിനോട് ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ ഇ.ഡി സ്വർണക്കടത്ത് കേസിലെ പ്രതി […]