Kerala

‘ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചു; അനൂപ് മുഹമ്മദ് ബിനാമി’

ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിനെതിരെ കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചുമത്തി. അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്ന് ഇഡി കോടതിയെ അറിയിച്ചു. മുഹമ്മദ് അനൂപിന്റെ കമ്പനികളെ കുറിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ പറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നത്. ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്നും ഇയാളുടെ കമ്പനികളെ കുറിച്ച് […]

Kerala

കസ്റ്റംസിനെ വിളിച്ചെന്ന് ശിവശങ്കര്‍ മൊഴി നല്‍കിയതായി ഇ.ഡി

സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടുകൊടുക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നുവെന്ന ഇ.ഡിയുടെ കണ്ടെത്തല്‍ വീണ്ടും രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ക്ക് ഇടയാക്കും. ആരും വിളിച്ചിട്ടില്ലെന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അനീഷ് രാജിന്റെ വാക്കുകള്‍ ഉയര്‍ത്തിയായിരുന്നു ഇതുവരെ സര്‍ക്കാരിന്റെ പ്രതിരോധം. എന്നാല്‍ വിളിച്ചുവെന്ന് ശിവശങ്കരന്‍ തന്നെ മൊഴി നല്‍കിയതായുള്ള ഇ.ഡിയുടെ റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രതിരോധത്തെയാകെ ദുര്‍ബലപ്പെടുത്തും. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നായിരുന്നു തുടക്കം മുതലുള്ള പ്രതിപക്ഷ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബാഗേജ് വിട്ടു കൊടുക്കാന്‍ […]

Kerala

സ്വർണക്കടത്ത് ഗൂഢാലോചനയില്‍ ശിവശങ്കര്‍ പങ്കാളിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

സ്വർണക്കടത്ത് ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പങ്കാളിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വർണക്കടത്തിന് സഹായം നല്‍കാന്‍ ദുരുപയോഗിച്ചു. സ്വര്‍ണം കടത്താനും ശിവശങ്കര്‍ സജീവ പങ്കാളിത്തം വഹിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. തെളിവുകള്‍ മുദ്രവച്ച കവറില്‍ ഇഡി കോടതിക്ക് കൈമാറി. തന്നെ ഏത് വിധേനയും അറസ്റ്റ് ചെയ്യാനുള്ള ശ്രമമെമാണ് നടക്കുന്നതെന്ന വാദമാണ് ശിവശങ്കര്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്.

Kerala

ഇ.ഡിയുടെ കേസിലും സ്വപ്ന സുരേഷിന് ജാമ്യം

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഇ.ഡി ഭാഗികമായ കുറ്റപത്രമാണ് സ്വപ്നക്കെതിരെ സമര്‍പ്പിച്ചത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്നക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാല്‍ എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നക്ക് പുറത്തിറങ്ങാനാകില്ല. യുഎപിഎ, കൊഫേപോസ ചുമത്തിയതിനാല്‍ ഈ കേസില്‍ നിലവില്‍ ജാമ്യമില്ല.

Kerala

ബിനീഷ് കോടിയേരിക്കെതിരായ ആസ്തി വിവരങ്ങള്‍ റജിസ്ട്രേഷന്‍ വകുപ്പ് കൈമാറിയില്ല

ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്‍റ് കേസില്‍ അന്വേഷണസംഘം ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാതെ രജിസ്ട്രേഷന്‍ വകുപ്പ്. ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്‍റ് കേസില്‍ അന്വേഷണസംഘം ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാതെ രജിസ്ട്രേഷന്‍ വകുപ്പ്. ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ ഇ.ഡി ആവശ്യപ്പെട്ടിട്ട് മൂന്നാഴ്ച പിന്നിട്ടു. വിവരങ്ങള്‍ കൈമാറുന്നത് വൈകിക്കുന്നതില്‍ രജിസ്ട്രേഷന്‍ വകുപ്പിന് മേല്‍ ഉന്നതതല സമ്മര്‍ദ്ദമെന്ന് ആക്ഷേപം ശക്തമാണ്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൊച്ചി സോണല്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തിന്‍റെ ഭാഗമായാണ് ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ഇ.ഡി കഴിഞ്ഞ […]

Kerala

കെ ടി ജലീലിന് ക്ലീൻ ചിറ്റ് നൽകാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; വീണ്ടും ചോദ്യം ചെയ്യും

നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ എത്തിച്ച സംഭവത്തിൽ മന്ത്രി കെ ടി ജലീലിന് എതിരായ അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജലീലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്ലീൻ ചിറ്റ് നൽകിയില്ല. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യും. മന്ത്രിയുടെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർക്ക് കൈമാറിയെന്നാണ് വിവരം. കൂടാതെ ലൈഫ് മിഷൻ വിവാദത്തിൽ മന്ത്രി ഇ പി ജയരാജന്റെ മകനും അന്വേഷണ പരിധിയിലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതർ. മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് തുടർച്ചയായി രണ്ട് ദിവസമാണെന്നാണ് […]

Kerala

ഇ.പി ജയരാജന്‍റെ ഭാര്യയുടെ ബാങ്ക് ലോക്കര്‍ വിശദാംശങ്ങൾ ഇ.ഡി ആവശ്യപ്പെട്ടു

മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെ ബാങ്ക് ലോക്കറിന്‍റെ വിശദാംശങ്ങൾ എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. കേരള ബാങ്ക് കണ്ണൂർ റീജണൽ മാനേജറോടാണ് ഇ.ഡി വിവരങ്ങൾ തേടിയത്. ലോക്കർ ആരംഭിച്ചത്, അവസാനമായി ലോക്കൽ തുറന്നത് തുടങ്ങിയ വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. മന്ത്രിയുടെ ഭാര്യ ക്വാറന്‍റൈന്‍ ലംഘിച്ച് ബാങ്കിലെത്തി ലോക്കര്‍ തുറന്നത് വിവാദമായിരുന്നു. ഇ.പി ജയരാജന്‍റെ മകൻ ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ബാങ്കിലെ മൂന്ന് ജീവനക്കാരെ […]

Kerala

ബംഗളുരു മയക്കുമരുന്ന് കേസ്; ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള 20 ആളുകളെ മയക്കുമരുന്ന കേസിലും ചോദ്യം ചെയ്യാനുണ്ടെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു. ബംഗളുരു മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇക്കാര്യം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്‍ഫോഴ്സ്മെന്‍റിനെ അറിയിച്ചിട്ടുണ്ട്, ഉന്നതരില്‍ ഒരാളെ ഇപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്‍ഫോഴ്സ്മെന്‍റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയി നല്‍കിയ റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള 20 ആളുകളെ മയക്കുമരുന്ന കേസിലും ചോദ്യം ചെയ്യാനുണ്ടെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു.

India National

സുശാന്തിന്റെ മരണത്തിൽ കള്ളപ്പണലോബിയുടെ സാന്നിധ്യം അന്വേഷിക്കും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ കള്ളപ്പണലോബിയുടെ സാന്നിധ്യം അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സുശാന്തിന്റെ വരുമാനം ആരെങ്കിലും നിയമവിരുദ്ധ കാര്യങ്ങൾക്ക് ഉപയോഗിച്ചോയെന്ന് അന്വേഷിക്കാനാണ് എൻഫോഴ്സ്മെന്റ് തയാറെടുക്കുന്നത്. പതിനഞ്ച് കോടിയുടെ ദുരൂഹ ഇടപാട് നടന്നുവെന്ന് എഫ്.ഐ.ആറിൽ പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പലോബിയുടെ സാന്നിധ്യം സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. നടി റിയ ചക്രവർത്തിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി ബിഹാർ പൊലീസിന് കത്ത് നൽകി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ എഫ്.ഐ.ആർ പട്‌നയിൽ നിന്ന് […]