വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പിനെ എൻഫോഴ്മെന്റ് ഉദ്യോഗസ്ഥർ തടഞ്ഞു. കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്ന സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാലമാണ് യു.കെയിലേക്ക് കടക്കാൻ ശ്രമിച്ചത്. വിദേശത്തേക്ക് പോകരുതെന്ന നിർദ്ദേശം അവഗണിച്ചായിരുന്നു ബിഷപ് ധർമ്മരാജ് റസാലത്തിന്റെ രഹസ്യ യാത്ര. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച ബിഷപ്പിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. നാളെ കൊച്ചി ഓഫീസിൽ ഹാജരാകാനും ബിഷപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ സിഎസ്ഐ സഭാ ആസ്ഥാനത്ത് 13 മണിക്കൂറോളം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം ഒരു രേഖകളും ഇ.ഡി […]
Tag: ENFORCEMENT DIRECTORATE
കാരക്കോണം മെഡിക്കല്‍ കോളജ് തലവരിപ്പണക്കേസ്: സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ ഡി പരിശോധന
തിരുവനന്തപുരത്തെ സി എസ് ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കാരക്കോണം മെഡിക്കല്‍ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ഒരേ സമയം നാലിടങ്ങളില്‍ ആണ് പരിശോധന നടക്കുന്നത്. സി എസ് ഐ സഭയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍പ് തന്നെ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ പരിശോധന. പാളയം എല്‍എംഎസ് ആസ്ഥാനത്ത് രാവിലെ […]
കേന്ദ്രം വേട്ടയാടുന്നുവെന്ന് പ്രതിപക്ഷം; പാര്‍ലമെന്റിന് അകത്തും പുറത്തും കടുത്ത പ്രതിഷേധം
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതില്‍ പാര്‍ലമെന്റിലും പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നടുത്തളത്തില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് എം പിമാര്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷബഹളത്തെത്തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവയ്ക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ചൂണ്ടിക്കാട്ടി 12 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവിച്ചു. കേന്ദ്രസര്‍ക്കാരിന്റേത് പ്രതികാര നടപടിയാണെന്നാണ് കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിക്കുന്നത്. ജനാതിപത്യ വിശ്വാസികള്‍ക്ക് ആശങ്കയുണ്ട്. സോണിയയുടെ ആരോഗ്യ സ്ഥിതി […]
രഹസ്യകൂടിക്കാഴ്ചയുടെ ദൃശ്യങ്ങളുണ്ടെന്ന മൊഴി: സ്വപ്‌നയുടെ ഐ ഫോണ്‍ ഇ ഡി പരിശോധിക്കും
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്.സ്വപ്നയുടെ ഐഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഫോണ്‍ വിവരങ്ങളുടെ മിറര്‍ കോപ്പി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്‍ഐഎ കോടതിയെ സമീപിക്കും. ഫോണിലെ വിവരങ്ങള്‍ക്കായി നാളെയാണ് ഇ ഡി അപേക്ഷ നല്‍കുക. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ഉണ്ടെന്ന മൊഴി സ്ഥിരീകരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ക്ലിഫ് ഹൗസിലെ രഹസ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നായിരുന്നു സ്വപ്നയുടെ മൊഴി. സ്വപ്‌ന സുരേഷ് 2016-2017 കാലത്ത് ഉപയോഗിച്ച ഐ ഫോണ്‍ ആണ് […]
സ്വപ്‌ന സുരേഷിന് കേന്ദ്ര സുരക്ഷ നൽകാനാവില്ലെന്ന് ഇ ഡി
സ്വപ്‌ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇ ഡി. സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ലെന്നും കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ല. കേന്ദ്ര സുരക്ഷ നൽകാനാകില്ല. എറണാകുളം ജില്ലാ കോടതിയിൽ ഇ ഡി സത്യവാങ്മൂലം സമർപ്പിച്ചു. സുരക്ഷയ്ക്കായി ഇഡി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ലാത്തതിനാൽ കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്നും ഇഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ കേസിൽ കക്ഷി ചേർക്കാൻ അപേക്ഷ നൽകുമെന്ന് […]
ഇ ഡി ഒന്നുമല്ല, ചോദ്യം ചെയ്യുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് രാഹുൽ ഗാന്ധി
ഇ ഡി ചോദ്യം ചെയ്യുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് രാഹുൽ ഗാന്ധി. എത്ര മണിക്കൂർ വേണമെങ്കിലും ചോദ്യം ചെയ്യൽ മുറിയിൽ ഇരിക്കാൻ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോൺഗ്രസ് പ്രവർത്തകരും ജാനാധിപത്യ വിശ്വാസികളും ഒപ്പമുണ്ട്. ഇ ഡി ഒന്നുമല്ല. ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയുക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വൻ പ്രതിഷേധത്തിന് ഇടയായിരുന്നു . ഇതിനെയെല്ലാം തുടർന്ന് ഇന്ന് രാഹുൽഗാന്ധി എ ഐ സി സി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന […]
കൂടുതൽ തെളിവുകൾ തേടി ഇ.ഡി; സ്വപ്നയുടെ മൊഴി ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കോടതിയിൽ
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. 2020 ഡിസംബറിൽ സ്വപ്ന നൽകിയ രഹസ്യമൊഴി വേണമെന്നാണ് ഇ.ഡിയുടെ ആവശ്യം. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വപ്ന നൽകിയ രഹസ്യ മൊഴി കസ്റ്റംസ് പ്രിവന്റീവ് ഇ ഡി ക്ക് കൈമാറിയേക്കും. സ്വർണക്കടത്ത് കേസിലും, ഡോളർ കടത്തു കേസിലും രേഖപ്പെടുത്തിയ സ്വപ്നയുടെ രഹസ്യമൊഴി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന സിജെഎം കോടതിയെ സമീപിച്ചിരിക്കുന്നത്. കസ്റ്റംസിന് നൽകിയ […]
രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യും; സ്വപ്‌ന സുരേഷിന് ഇ.ഡി നോട്ടിസ്
സ്വപ്‌ന സുരേഷിന് ഇ.ഡി നോട്ടിസ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഈ മാസം 22ന് ഇ.ഡി ഓഫിസില്‍ ഹാജരാകണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വപ്‌ന സുരേഷ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍, രഹസ്യ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. തുടരന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയച്ചിരിക്കുന്നത്. 22ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് […]
രാഷ്ട്രീയ പകപോക്കല്‍; രാഹുല്‍ ഗാന്ധിക്കെതിരായ ഇ ഡി നടപടിയെ ശക്തമായി അപലപിച്ച് സ്റ്റാലിന്‍
രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ ശക്തമായി അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ പകവീട്ടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇ ഡിയുടെ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. സാധാരണക്കാരെ ഞെരുക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിധത്തില്‍ ജനശ്രദ്ധ തിരിക്കാന്‍ നോക്കുന്നതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടത് രാഷ്ട്രീയമായി തന്നെയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. […]
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ ഡി കേന്ദ്ര ഡയറക്ടറേറ്റിന് കൈമാറി; കേന്ദ്ര ഇ ഡിക്ക് അനുമതി ലഭിച്ചാൽ മൊഴിയെടുക്കും
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ ഡി കേന്ദ്ര ഡയറക്ടറേറ്റിന് കൈമാറി. രഹസ്യമൊഴി പരിശോധിച്ച ശേഷം തുടർ തീരുമാനമെടുക്കും. കേന്ദ്ര ഇ ഡിക്ക് അനുമതി ലഭിച്ചാൽ മൊഴിയെടുക്കും.കൂടാതെ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ഹർജി നൽകും. പാലക്കാട് കസബ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നും ആവശ്യം. കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷിന്‍റെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇ ഡി ക്ക് കിട്ടിയത്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മക്കളുമടക്കമുള്ള കുടബംബാംഗങ്ങള്‍ക്കും മുൻ മന്ത്രിക്കും എതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ […]