പനാമ കള്ളപ്പണ നിക്ഷേപക്കേസിൽ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ജോർജ്ജ് മാത്യുവിനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞു. എമിഗ്രേഷൻ വിഭാഗമാണ് ഇവരെ തടഞ്ഞത്. ജോർജ് മാത്യുവിന്റെ മകൻ അഭിഷേകിനെ ഇഡി ചോദ്യം ചെയ്തു. കേസിൽ ഹാജരാകൻ ജോർജ് മാത്യുവിനും ഇഡി നോട്ടീസ് അയച്ചു. ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോർജ് മാത്യുവിനെയും കുടുംബത്തെയും എമിഗ്രേഷൻ വിഭാഗം തടഞ്ഞത്. കേരളത്തിലെത്തിയ ശേഷം മടങ്ങാനുള്ള ശ്രമത്തിലായിരുന്നു ഇവർ. കഴിഞ്ഞ ദിവസം ജോര്‍ജ്ജ് മാത്യുവിന്റെ മകന്‍ അഭിഷേകിനെ […]
Tag: enforcement
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രാഥമിക അന്വേഷണം
തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക അന്വേഷണം. ബാങ്കില്‍ ഉദ്യോഗസ്ഥരെത്തി അന്വേഷണം ആരംഭിച്ചു. രേഖകള്‍ ഹാജരാക്കാനാണ് ബാങ്കിന് ഇ ഡി നിര്‍ദേശം നല്‍കിയത്. നിരവധി ബിനാമി അക്കൗണ്ടുകള്‍ പ്രതികള്‍ക്കുണ്ടായിരുന്നു. പ്രതികളുടെ ബിനാമി ഇടപാടുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയ വായ്പാ രേഖകളില്‍ ഏറെയും ബിനാമികളുടെതാണ്. വിശദമായ അന്വേഷണം ബിനാമി ഇടപാടിലുണ്ടാകും. ആഭ്യന്തര സോഫ്റ്റ് വെയറിലെ ക്രമക്കേടുകളും പരിശോധിക്കും. അതേസമയം വിരമിച്ച ഉദ്യോഗസ്ഥരുടെ യൂസര്‍ ഐഡിയും തട്ടിപ്പിനായി ഉപയോഗിച്ചെന്നും റിപ്പോര്‍ട്ട്. റിസോര്‍ട്ടുകള്‍ […]
ബിനീഷ് ഡയറക്ടറായ കമ്പനികള്‍ കടലാസ് കമ്പനികളെന്ന് ഇ.ഡി
ബംഗളൂരു ലഹരി കടത്ത് കേസിലെ സാമ്പത്തിക ഇടപാടിൽ, കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ മൂന്ന് കമ്പനികളെ കുറിച്ച് ഇഡി അന്വേഷിയ്ക്കുന്നു. ബിനീഷ് ഡയറക്ടറായി ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ കടലാസ് കമ്പനികളാണെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചു. കമ്പനിയുമായി ബന്ധമുള്ളവരെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. ബംഗളൂരു ആസ്ഥാനമായി രജിസ്റ്റർ ചെയ്ത ബി കാപ്പിറ്റൽ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ബി കാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നി കമ്പനികളെ കുറിച്ചാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിയ്ക്കുന്നത്. […]