Kerala

കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതൻ മരിച്ചു

കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതൻ മരിച്ചു. കാലിച്ചാമരം സ്വദേശികളായ മധു, ജിഷ ദമ്പതികളുടെ മകൻ അശ്വിനാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ചയ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിയായ അശ്വിൻ എൻഡോസൾഫാൻ വിഷയമാക്കി ചിത്രീകരിച്ച വിവിധ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Kerala

എന്‍ഡോസള്‍ഫാന്‍ ദുരന്തം സംസ്ഥാനത്തിന്റെ ദുഃഖം; ഉമ്മന്‍ചാണ്ടി

എന്‍ഡോസള്‍ഫാന്‍ ദുരന്തം സംസ്ഥാനത്തിന്റെ ദുഖമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യസായ് ട്രസ്റ്റ് ഡയറക്ടര്‍ കെ.എന്‍ ആനന്തകുമാര്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ചെഴുതിയ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം. കൂഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞു കഥ എന്ന പേരിലുള്ള പുസ്തകം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് നല്‍കി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പ്രകാശനം ചെയ്തു സത്യസായ് ട്രസറ്റ് സ്ഥാപകനായ കെ.എന്‍ ആനന്തകുമാര്‍ ഉമ്മന്‍ചാണ്ടിയുമൊത്തുള്ള അനുഭവ കഥകളാണ് കൂഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞു കഥ എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ […]

Kerala

എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ വീണ്ടും മരണം

കാസർഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ ഒരുകുട്ടി കൂടി മരിച്ചു. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജൻ പാർവതി ദമ്പതികളുടെ എട്ടുവയസുള്ള മകൻ ശ്രീരാജാണ് മരിച്ചത്. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ രാത്രിയിലായിരുന്നു മരണം. ശ്വാസതടസത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ ശ്രീരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം ശ്രീരാജ് എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിലില്ല. 2017-ൽ മെഡിക്കൽ ക്യാമ്പിൽ ഉൾപ്പെടെ പങ്കെടുത്തെങ്കിലും പട്ടികയിൽ ഇതുവരെ ഉൾപ്പെടുത്തിയിരുന്നില്ല. ജന്മനാ വൈകല്യം ഉണ്ടായിരുന്ന കുട്ടിയായിരുന്നു ശ്രീരാജ്. എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ […]

Kerala

എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര വിതരണത്തിലെ കാലതാമസം; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് വർഷമായിട്ടും എന്തുകൊണ്ടാണ് നഷ്ടപരിഹാരം നൽകാത്തതെന്ന് സുപ്രിംകോടതി. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാരിന് ഇരകളെ അവഗണിക്കാൻ കഴിയില്ല. നഷ്ടപരിഹാരം ലഭിക്കാതെ എത്രപേർ മരിച്ചിട്ടുണ്ടാകും എന്നും കോടതി ചോദിച്ചു. കോടതിയെ സമീപിച്ച എട്ട് പേർക്ക് നഷ്ടപരിഹാരത്തിന് പുറമെ 50,000 രൂപ നൽകണമെന്ന് കോടതി നിർദേശിച്ചു. ഡിവൈ എഫ് ഐ സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാന സർക്കാരിനെതിരെയുള്ള സുപ്രിംകോടതിയുടെ വിമർശനം. 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ 2017ലാണ് സുപ്രിംകോടതി ഉത്തരവിട്ടത്. എന്നാല്‍ 3704 ഇരകളില്‍ 8 പേര്‍ക്ക് […]

Kerala

എൻഡോസൾഫാൻ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ദൗർഭാഗ്യകരമെന്ന് വി. ഡി സതീശൻ

എൻഡോസൾഫാൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. സമരം ചെയ്യുന്നവരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് വി. ഡി സതീശൻ പറഞ്ഞു. എൻഡോസൾഫാൻ ഇരകളോട് സർക്കാർ മനുഷ്യത്വപരമായ നടപടി സ്വീകരിക്കണം. വിഷയത്തിൽ സർക്കാർ അനങ്ങാപ്പാറ നയം വെടിയണം. ഇരകളെ സഹായിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്ന് സംശയിക്കണമെന്നും വി. ഡീ സതീശൻ കൂട്ടിച്ചേർത്തു. അതിനിടെ എൻഡോസൾഫാൻ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചു. എൻഡോസൾഫാൻ ഇരകൾക്ക് […]