Kerala

ഇ.എം.സി.സി ധാരണാപത്രം: എന്‍. പ്രശാന്തില്‍ നിന്നും ആഭ്യന്തര സെക്രട്ടറി വിവരങ്ങള്‍ തേടും

ഇ.എം.സി.സി.യുമായുണ്ടാക്കിയ ധാരണാപത്രം സംബന്ധിച്ച് ആഭ്യന്തരസെക്രട്ടറിയുടെ അന്വേഷണം ഉടന്‍ ആരംഭിക്കും. നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയ്ക്കൊപ്പം ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍. പ്രശാന്തില്‍ നിന്നും ആഭ്യന്തരസെക്രട്ടറി ടി.കെ ജോസ് വിവരങ്ങള്‍ തേടും. 400 ട്രോളറുകളും അ‍ഞ്ച് മദര്‍ വെസ്സലുകളും നിര്‍മ്മിക്കാന്‍ ഇന്‍ലാന്‍റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ‍‍- ഇ.എം.സി.സി.യുമായുണ്ടാക്കിയ ധാരണപത്രമാണ് സര്‍ക്കാര്‍ ഇന്നലെ റദ്ദാക്കിയത്. വിദേശ കമ്പനിക്ക് കേരളത്തിലെ മത്സ്യസമ്പത്ത് തീറെഴുതുന്നു എന്ന പ്രതിപക്ഷ പ്രചരണം തിരിച്ചടിയുണ്ടാക്കുമെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ ധാരണപത്രത്തില്‍ നിന്ന് പിന്നോട്ട് പോയത്. സര്‍ക്കാരിന്‍റെ മത്സ്യനയത്തിന് […]

Kerala

ജെ. മേഴ്‍സിക്കുട്ടിയമ്മയും ഇ.എം.സി.സി കമ്പനി ഉടമയും ചർച്ച നടത്തുന്നതിന്‍റെ ഫോട്ടോ പുറത്ത് വിട്ട് ചെന്നിത്തല

ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇ.എം.സി.സിക്ക് കരാർ നല്‍കില്ലെന്ന് മന്ത്രി മേഴ്‍സിക്കുട്ടിയമ്മ. ഫിഷറീസ് വകുപ്പുമായി ഒരു കരാറും ഇ.എം.സി.സി ഉണ്ടാക്കിയിട്ടില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതാണ് എൽ.ഡി.എഫ് സർക്കാരിന്‍റെ നയം. അസന്‍റ് കേരളയില്‍ ധാരണപത്രം ഒപ്പിടുന്നത് എല്ലാം പ്രയോഗത്തില്‍ വരില്ല. ഇ.എം.സി.സി പ്രതിനിധി തന്നെ ഓഫീസിൽ വന്ന് കണ്ടിരുന്നു. എന്നാലത് കരാർ ഒപ്പിടലല്ല. എത്രയോ പേർ ഓഫീസില്‍ വന്ന് തന്നെ കാണാറുണ്ട്. ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തി എന്ന ആരോപണം തെറ്റാണ് ഫിഷറീസ് നയം മന്ത്രിസഭ അംഗീകരിച്ചതാണെന്നും മേഴ്‍സിക്കുട്ടിയമ്മ മീഡിയവണിനോട് […]