Kerala

ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു

ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു. രണ്ട് ദിവസമായി ആനക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. ഒരു മാസത്തിനിടെ മംഗലാംകുന്ന് ആനത്തറവാട്ടിൽ നിന്നും വിടവാങ്ങുന്ന മൂന്നാമത്തെ ഗജവീരനാണ് രാമചന്ദ്രൻ. ഈ വർഷം നാല് ആനകളാണ് ഇവിടെ ചരിഞ്ഞത്. നേരത്തെ മംഗലാം കുന്ന് രാജൻ, മംഗലാം കുന്ന് കർണൻ, മംഗലാംകുന്ന് ഗജേന്ദ്രൻ എന്നീ ആനകൾ ചരിഞ്ഞിരുന്നു. മംഗലാംകുന്നിൽ ഇനി 5 ആനകളാണുള്ളത്. ജില്ലയിൽ ഇനി അവശേഷിക്കുന്നത് 29 നാട്ടാനകളാണ്.

Kerala

ഉത്സവങ്ങളിൽ കൂടുതൽ ആനകളെ എഴുന്നളിക്കാൻ അനുമതി

തൃശൂരിലെ ഉത്സവങ്ങളിൽ കൂടുതൽ ആനകളെ എഴുന്നളിക്കാൻ അനുമതി. ഉത്സവങ്ങളിൽ പതിനൊന്ന് ആനകളെ വരെ എഴുന്നള്ളിക്കാനാണ് അനുമതി. നേരത്തെ അഞ്ച് ആനകൾക്കാണ് അനുമതി നൽകിയിരുന്നത്. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. അതേസമയം ഉത്സവങ്ങൾ സജീവമായിട്ടും എഴുന്നള്ളിപ്പുകൾക്ക് ആനയുടെ എണ്ണം വർദ്ധിപ്പിക്കാൻ അനുമതി നൽകാത്തതിനെതിരെ ആന ഉടമകൾ രംഗത്തെത്തിയിരുന്നു. മറ്റെല്ലാ മേഖലയിലും ഇളവുകൾ നൽകിയിട്ടും ആനകളെ എഴുന്നള്ളിക്കുന്നതിൽ മാത്രം നിയന്ത്രണം തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷൻ പറയുന്നു. ഗുരുവായൂർ ആനക്കോട്ടയിൽ അടക്കം അഞ്ഞൂറോളം നാട്ടാനകളാണുള്ളത്. ഇതിൽ മദപ്പാട്, മറ്റ് […]

Kerala

വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് ശനിയാഴ്ച

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ശനിയാഴ്ച നടക്കും. 15 ആനകളെ പങ്കെടുപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആനയൂട്ട് നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമതി. ആനയൂട്ട് നടക്കുന്ന ഇടത്തേക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നെത്തുന്ന എഴുപതില്‍ അധികം ആനകളെ പങ്കെടുപ്പിച്ചായിരുന്നു വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട്. കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഒരാന മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇത്തവണ ആനയൂട്ടില്‍ 15 ആനകളെ പങ്കെടുപ്പിക്കാനാണ് ജില്ലാ കളക്ടറും, ജില്ലാ മെഡിക്കല്‍ ഓഫീസറും അനുമതി നല്‍കിയത്. കൊവിഡ് […]

Kerala

ആനക്കള്ളക്കടത്തില്‍ ആദ്യ അറസ്റ്റ്; രണ്ട് ആനകളെയും കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്തെ ആനക്കള്ളക്കടത്ത് കേസില്‍ ആദ്യ അറസ്റ്റ്. കൊല്ലം പുത്തന്‍കുളം സ്വദേശി സനലിനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. സനലിന് കേസിലെ മുഖ്യപ്രതി ഷാജി ആനകളെ കൈമാറിയിരുന്നുവെന്നാണ് വനം വകുപ്പിന്‍റെ കണ്ടെത്തല്‍. സനലിന്‍റെ 2 ആനകളെയും കസ്റ്റ‍ഡിയിലെടുത്തു. സംസ്ഥാനത്ത് ആനക്കള്ളക്കടത്ത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തോടടുക്കുമ്പോഴാണ് ആദ്യ അറസ്റ്റ് നടന്നത്. കേസില്‍ ഒളിവിലുള്ള മുഖ്യപ്രതി ഷാജിയുടെ സുഹൃത്തായ കൊല്ലം പുത്തന്‍കുളം സ്വദേശി സനലാണ് അറസ്റ്റിലായത്. ഷാജി, സനലിന് ആനകളെ കൈമാറ്റം ചെയ്തെന്നാണ് വനം വകുപ്പിന്‍റെ കണ്ടെത്തല്‍. ആനകളെ […]