അതിരപ്പിള്ളി പ്ലാന്റേഷന്‍ എണ്ണപ്പനതോട്ടത്തില്‍ തുമ്പിക്കൈ അറ്റുപോയ നിലയില്‍ ആനക്കുട്ടിയെ കണ്ടെത്തി. ഏഴാറ്റുമുഖം മേഖലയില്‍ ഇന്നലെ വൈകിട്ടോടെയാണ് തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തിയത്. അമ്മയാന ഉള്‍പ്പെടെ അഞ്ച് ആനകള്‍ കൂട്ടത്തിലുണ്ടായിരുന്നു. പ്രദേശവാസിയായ സജില്‍ ഷാജു എന്നയാളാണ് തുമ്പിക്കൈ അറ്റുപോയ ആനക്കുട്ടിയെ കണ്ടെത്തിയത്. സജിലാണ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തുടര്‍ന്ന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ജിലേഷ് ചന്ദ്രന്‍ സ്ഥലത്തെത്തി ആനയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. തുമ്പിക്കൈ ഇല്ലാതെ ആനക്കുട്ടി അതിജീവിക്കുമോ എന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്. വിവരം വനപാലകരെ അറിയിച്ചിട്ടുണ്ട്. അതേസമയം നിലവില്‍ […]
Tag: elephant
സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാനയിറങ്ങി
സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാനയിറങ്ങി. ഇരുളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്ത് നിന്നാണ് കാട്ടാനയെത്തിയത്. ആനയെ വനപാലകരും നാട്ടുകാരും ചേർന്ന് കാട്ടിലേക്ക് തുരത്തി പുലർച്ചെ 2 മണിയോടെയാണ് സംഭവം. റേഡിയോ കോളർ (കർണാടക അല്ലെങ്കിൽ തമിഴ്നാട് ) ഘടിപ്പിച്ചതാണ് കാട്ടാന.ടൗണിൽ മെയിൻ റോഡിലക്ക് എത്തിയ കാട്ടാന നഗരസഭ ഓഫിസിന് സമീപമുള്ള ജയ പാർക്കിങ് ഗ്രൗണ്ടിലുമെത്തി.കല്ലൂർ ടൗണിലും ഇന്നലെ കാട്ടാനയെത്തി.ബത്തേരിയിൽ ഇറങ്ങിയത് ഡിസംബർ മാസം തമിഴ്നാട് ഗൂഡല്ലൂരിൽ നിന്ന് വനംവകുപ്പ് പിടികൂടി കാട്ടിലേക്ക് വിട്ട കാട്ടാന പിഎം 2 എന്നാണ് […]
തമിഴ്‌നാട് മന്ത്രിയുടെ മകന്റെ വിവാഹത്തിന് കേരളത്തിൽ നിന്ന് ആനകൾ; ആനകളെ എത്തിച്ചത് ഗജപൂജയ്‌ക്കെന്ന വ്യാജേനെ
മകന്റെ വിവാഹത്തിന് കേരളത്തിൽ നിന്നും ആനകളെ എത്തിച്ച, തമിഴ് നാട് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ബി. മൂർത്തി വിവാദത്തിൽ. മധുരയിൽ നടന്ന വിവാഹത്തിലാണ് ഗജപൂജയ്‌ക്കെന്ന വ്യാജേനെ വനവംകുപ്പിന്റെ അനുമതി വാങ്ങി ആനകളെ എത്തിച്ചത്. ആനകലെ വിവാഹത്തിന് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. പരിസ്ഥിതി പ്രവർത്തകർക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ പകർപ്പ് 24ന് ലഭിച്ചു. സെപ്റ്റംബർ ഒൻപതിനായിരുന്നു വിവാഹം. കേരളത്തിൽ നിന്നും സാധു, നാരായണൻ കുട്ടി എന്നീ ആനകളെയാണ് അതിഥികളെ സ്വീകരിക്കാനായി മധുരയിലേക്ക് എത്തിച്ചത്. ഇത്തരം […]
മനക്കപ്പാറ റോഡില്‍ വീണ്ടും ഭീതി പരത്തി ‘കബാലി’; വാഹനങ്ങള്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അതിരപ്പള്ളി- മനക്കപ്പാറ റോഡില്‍ വീണ്ടും കബാലി എന്ന് അറിയപ്പെടുന്ന കാട്ടാന വാഹനം തടഞ്ഞു. മലക്കപ്പാറയില്‍ നിന്ന് തേയില കേറ്റിവന്ന ലോറി ആന റോഡില്‍ വച്ച് തടയുകയായിരുന്നു. ലോറിക്ക് പിന്നിലായി ഒരു കാറുമുണ്ടായിരുന്നു. രണ്ട് വാഹനങ്ങളും പിന്നോട്ടെടുത്തതിനാല്‍ വലിയ അപകടം ഒഴിവായി. ആന മദപ്പാടിലാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഷോളയാര്‍ പവര്‍ ഹൗസ് റോഡിലൂടെ ആന താഴേക്ക് ഇറങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചാലക്കുടിയില്‍ നിന്നും വാല്‍പ്പാറ വരെ നീണ്ടുകിടക്കുന്ന അന്തര്‍സംസ്ഥാന പാതയിലൂടെ നിരവധി വിനോദ സഞ്ചാരികളും വ്യാപാരാവശ്യത്തിനുള്ള […]
പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു
പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കന്യാകുമാരി – അസം എക്സ്പ്രസ് വിവേക് ഇടിച്ചാണ് കാട്ടാന ചരിഞ്ഞത്. ട്രെയിൻ കാട്ടാനക്കൂട്ടത്തെ ഇടിക്കുകയായിരുന്നു. ഇതിൽ ഒരു ആനയാണ് ചരിഞ്ഞത്. 20 വയസുള്ള ഒരു പിടിയാനയാണ് ഇത്. ഇവിടെ മുൻപും നിരവധി തവണ കാട്ടാന അപകടത്തിൽ പെട്ടിട്ടുണ്ട്. ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടില്ല. കാട്ടാനക്കൂട്ടം സംഭവസ്ഥലത്തുനിന്ന് മാറാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ആദ്യ ഘട്ടത്തിൽ അവിടേക്ക് എത്താനായില്ല. ഇപ്പോൾ ഉദ്യോഗസ്ഥർ എത്തി നടപടികൾ സ്വീകരിക്കുകയാണ്.
അതിരപ്പിള്ളിയില്‍ പുഴയില്‍ നിന്ന് രക്ഷപ്പെട്ട ആനയെ കണ്ടെത്തി ചികിത്സ നൽകും; മന്ത്രി എ.കെ ശശീന്ദ്രൻ
അതിരപ്പിള്ളിയിൽ രക്ഷപ്പെട്ട ആനയുടെ അവസ്ഥയെ കുറിച്ച് റിപ്പോർട്ട് തേടിയതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ. ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദമായ റിപ്പോർട്ട് അവശ്യപ്പെട്ടിട്ടുണ്ടെന്നും ആനയെ കണ്ടെത്തി അവസ്ഥ മനസിലാക്കാൻ നിർദേശം നൽകിയെന്നും മന്ത്രി 24നോട് പറഞ്ഞു. ആനയുടെ ജീവൻ രക്ഷിക്കാൻ ആവുന്നതെല്ലാം സർക്കാർ ചെയ്യും. ചികിത്സ അവശ്യമെങ്കിൽ അതും നൽകും. മലവെള്ള കുത്തൊഴുക്കിൽ നിന്നും ആന രക്ഷപ്പെട്ടത് അത്ഭുദകരമായാണെന്നും മന്ത്രി പറഞ്ഞു. അതിരപ്പിള്ളിയില്‍ പുഴയില്‍ നിന്ന് രക്ഷപ്പെട്ട ആനയ്ക്ക് സാരമായ പരിക്കേറ്റതായാണ് നിഗമനം. ആനയുടെ കരച്ചില്‍ […]
മണിക്കൂറുകള്‍ നീണ്ട പരിശ്രമം; ചാലക്കുടി പുഴയിൽ കുടുങ്ങിയ ആന കരകയറി
ചാലക്കുടിപ്പുഴയില്‍ കുടുങ്ങിയ ആന വനത്തിനുള്ളില്‍ കയറി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് ചാലക്കുടിപ്പുഴയില്‍ നിന്ന് ആന രക്ഷപ്പെട്ടത്. ചാലക്കുടി പുഴയിൽ ഇന്ന് പുലർച്ചയോടെയാണ് കൊമ്പന്‍ കുടുങ്ങിയത്. പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു ആന. ആദ്യം നിന്നിരുന്ന ചെറിയ തുരുത്തില്‍ നിന്ന് കാടിനോട് കുറച്ചു കൂടി അടുത്ത ഒരു തുരുത്തിലേക്ക് ആന എത്തിയിരുന്നു. പിന്നീട് വീണ്ടും പുഴയിലേക്ക് ഇറങ്ങുകയിരുന്നു. തുടർന്ന് ഇപ്പോൾ വനത്തിനുള്ളില്‍ കയറിയെന്ന് വനവകുപ്പ് അധികൃതർ അറിയിച്ചു. ആനയുടെ ശരീരത്തില്‍ പരിക്കുകളുണ്ടെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം പ്രദേശത്തുണ്ട്. […]
ആറളം ഫാമിലെ ആനമതില്‍ നിര്‍മാണം: വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് എം വി ജയരാജന്‍
കണ്ണൂര്‍ ആറളം ഫാമിലെ ആനമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. ആനമതില്‍ വേണ്ടെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് തെറ്റെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്നും രാഷ്ട്രീയ തീരുമാനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാട്ടാന ആക്രമത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ആനമതിലാണ് പ്രായോഗിക പരിഹാരമെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ആറളത്ത് സുരക്ഷയില്ലെന്ന് ആദിവാസി പുനരധിവാസ മേഖലയിലെ […]
അട്ടപ്പാടിയിൽ രണ്ടിടത്ത് കാട്ടാനയിറങ്ങി; വിഡിയോ
അട്ടപ്പാടിയിലെ രണ്ട് ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങി. കോട്ടത്തറ കുടപ്പട്ടിയിലെ ഊരിൽ കാട്ടാന എത്തി. പട്ടിമാളത്ത് കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഇവിടങ്ങളിൽ കാട്ടാനക്കൂട്ടത്തിൻ്റെ സാന്നിധ്യമുണ്ട്. പട്ടിമാളം, വെള്ളമാലി, കൂടപ്പെട്ടി, കൽക്കണ്ടി ഊരുകൾക്ക് സമീപമാണ് കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയത്. ഈ ഊരുകളിനു സമീപമുള്ള ചെറിയ വനമേഖലകളിലേക്ക് കയറ്റിവിടുന്ന കാട്ടാനകൾ തിരികെ എത്തുകയാണ്. ഇന്നലെ ഒരു ഒറ്റയാനും ജനവാസ ഊരുകളിലെത്തിയിരുന്നു.
ചിന്നക്കനാലിൽ കാട്ടാനശല്യം രൂക്ഷം; വീടുകളും കൃഷിയിടങ്ങളും തകർത്തു
ഇടുക്കി ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണം . ചിന്നക്കനാൽ വിലക്ക് മില്ലേനിയം കോളനിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഒറ്റയാന്റെറ ആക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർന്നു. ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റു . കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് മില്ലേനിയം കോളനിവാസിയായ തങ്കത്തിന്റെ വീടിന് നേരെ ആനയുടെ ആക്രമണം ഉണ്ടായത്. വീടിനോട് ചേർന്ന് നിർമ്മിച്ചിരുന്ന ഷെഡ് പൂർണ്ണമായും കാട്ടാന തകർത്തു. ഷെഡിനുള്ളിൽ ഉണ്ടായിരുന്ന ഉപകരണങ്ങളും നശിപ്പിച്ചു. വലിയ ശബ്ദം കേട്ട് തങ്കവും ഭാര്യയും വീടിനുള്ളിൽ […]