ആനക്കള്ളക്കടത്ത് കേസ് അട്ടിമറിയില്‍ വനം മന്ത്രിയുടെ വാദം പൊളിയുന്നു. ആനക്കടത്തിന് തെളിവായി ആനകളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് അന്വേഷണം വനം മന്ത്രി ഇടപെട്ട് അട്ടിമറിച്ചതെന്ന് തെളിഞ്ഞു. ആറ് ആനകളെ കസ്റ്റഡിയിലെടുത്തെന്ന് വ്യക്തമാക്കുന്ന കേസിലെ അഞ്ച് എഫ്.ഐ.ആറുകള്‍ മീഡിയവണിന് ലഭിച്ചു. പ്രതികള്‍ ധനലാഭത്തിനായി ആനകളെ വിറ്റുവെന്ന ഗുരുതര കണ്ടെത്തലും എഫ്ഐആറിലുണ്ട്. സംസ്ഥാനത്തേക്ക് 200ലധികം ആനകളെ കടത്തിയെന്ന കൊല്ലം സ്വദേശി ഷാജിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ എഫ്.ഐ.ആറുകളാണ് മീഡിയവണ്‍ പുറത്ത് വിട്ടത്. ഷാജി, കെ എസ് രശ്മി, […]