National

അമിതവേഗതയിൽ പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ച് മൂന്ന് ആനകൾ ചത്തു

ആന്ധ്രാപ്രദേശിലെ ചിറ്റൂരിന് സമീപം അമിതവേഗതയിൽ പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്ന് ആനകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ ചത്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പലമനേറിന് സമീപം ഭൂദൽബണ്ടയിൽ രണ്ട് കുഞ്ഞുങ്ങളുമായി വലിയ ആന ഹൈവേ മുറിച്ചുകടന്നു. തുടർന്ന് അമിത വേഗതയിൽ കർണാടകയിൽ നിന്ന് പച്ചക്കറി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ആനകളിൽ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് അവിടെയെത്തിയ ഫോറസ്റ്റർ ശിവണ്ണ അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. ആന ഇടിച്ച ലോറിയുടെ മുൻവശത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Kerala

ആറളം ഫാമില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു

ആറളം ഫാമില്‍ അവശനിലയില്‍ കണ്ടെത്തിയിരുന്ന കുട്ടിയാന ചരിഞ്ഞു. ഒരാഴ്ച മുന്‍പാണ് തോട്ടത്തില്‍ വായയില്‍ പരുക്ക് പറ്റിയ നിലയില്‍ കുട്ടിയാനയെ കണ്ടെത്തിയിരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ നിരീക്ഷിച്ച് വരികയായിരുന്നു. പരുക്ക് പറ്റി അവശനിലയില്‍ ഫാമിലെ വിവിധ ബ്ലോക്കുകളിലും പുഴക്കരയിലുമായി കുട്ടിയാന അലഞ്ഞുതിരിഞ്ഞു നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുട്ടിയാന അവശനിലയിലായിരുന്നതിനാല്‍ ആനയെ മയക്കുവെടി വയ്ക്കാനോ പിടികൂടി ചികിത്സിക്കാനോ വനംവകുപ്പിന് സാധിച്ചിരുന്നില്ല.

Kerala

സംസ്ഥാനത്ത് മൂന്നിടത്ത് ജനവാസമേഖലകളിൽ കാട്ടാനയിറങ്ങി

സംസ്ഥാനത്ത് മൂന്നിടത്ത് ജനവാസമേഖലകളിൽ കാട്ടാനയിറങ്ങി. പാലക്കാട് ധോണിയിലും കോട്ടയം മുണ്ടക്കയത്തും ഇടുക്കി മുന്നാറിന് സമീപം ആനയിറങ്കലിലുമാണ് കാട്ടാനയിറങ്ങിയത്. ആനയിറങ്ങലിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. ധോണിയിൽ കാലങ്ങളായി ആശങ്ക വിതക്കുന്ന കൊമ്പൻ ഇന്ന് പുലർച്ചെയും ജനവാസമേഖലയിലെത്തി കൃഷി നശിപ്പിച്ചു.  ഇന്ന് രാവിലെ ആറ് മുപ്പതോടെയാണ് മൂന്നാറിന് സമീപത്തെ ആനയിറങ്കലിൽ കാട്ടാനയിറങ്ങിയത്. ഇതിലൂടെ കടന്ന് പോയ ബൈക്ക് യാത്രികൻ തലനാരിഴക്കാണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. നിരവധി പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ മൊട്ടവാലൻ എന്ന് […]

Kerala

അതിരപ്പിള്ളിയിൽ തുമ്പിക്കൈയിൽ കുരുക്കുമായി കാട്ടാന അലയാൻ തുടങ്ങിയിട്ട് 5 വർഷം; ഇതുവരെ നടപടിയില്ല; ഒടുവിൽ ശ്രമം ആരംഭിച്ച് വനം വകുപ്പ്

അതിരപ്പിള്ളി പെരിങ്ങൽക്കുത്ത് റിസർവോയറിനടുത്താണ് തുമ്പിക്കൈ കുരുങ്ങിയ നിലയിൽ കാട്ടാന. പരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി കെ ആരിദാണ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. 2018 ൽ ആണ് ആരിദ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. വനംവകുപ്പിനെ അറിയിച്ചിട്ടും ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പാലക്കാടുനിന്നുള്ള സംഘം ഇതേസ്ഥിതിയിൽ ഈ ആനയെ കണ്ടിരുന്നു. ഇതിന് പിന്നാലെ, ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഇടപെടലിനെ തുടർന്ന് ആനയെ കണ്ടെത്തി കുരുക്കഴിക്കാൻ ശ്രമം തുടങ്ങി. വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മിയുടെ നിർദേശ പ്രകാരം മൂന്ന് […]

Kerala

ഹെർപിസ് വൈറസ് ബാധ; കോട്ടൂരിൽ ഒരു ആനകൂടി ചരിഞ്ഞു

തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ഒരു ആനകൂടി ചരിഞ്ഞു. നാല് വയസുള്ള അർജുൻ എന്ന ആനയാണ് ഹെർപിസ് വൈറസ് ബാധിച്ച് ചരിഞ്ഞത്. കഴിഞ്ഞ ദിവസം കോട്ടൂരിൽ ഹെർപിസ് ബാധിച്ച് ശ്രീക്കുട്ടി എന്ന കുട്ടിയാന ചരിഞ്ഞിരുന്നു. മഹാമാരി പോലെ ആനകളിൽ പടർന്നുപിടിക്കുന്നതാണ് ഹെർപിസ് വൈറസ്. ഇതുവരെ വാക്‌സിൻ കണ്ടു പിടിച്ചിട്ടില്ല. രക്ത കുഴലുകളുടെ ആവരണം നശിപ്പിക്കുന്ന വൈറസാണ് ഹെർപിസ്. തൊലി നശിക്കുമ്പോൾ രക്തം മാംസത്തിലേക്ക് നേരിട്ട് ഇറങ്ങുകയും ഇതോടെ ഓക്‌സിജൻ എടുക്കാനാവാതെ ആന മരണത്തിന് കീഴടങ്ങുകയാണ്. വൈറസ് […]