Kerala

അതിരപ്പിള്ളിയിൽ തുമ്പിക്കൈയിൽ കുരുക്കുമായി കാട്ടാന അലയാൻ തുടങ്ങിയിട്ട് 5 വർഷം; ഇതുവരെ നടപടിയില്ല; ഒടുവിൽ ശ്രമം ആരംഭിച്ച് വനം വകുപ്പ്

അതിരപ്പിള്ളി പെരിങ്ങൽക്കുത്ത് റിസർവോയറിനടുത്താണ് തുമ്പിക്കൈ കുരുങ്ങിയ നിലയിൽ കാട്ടാന. പരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി കെ ആരിദാണ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. 2018 ൽ ആണ് ആരിദ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. വനംവകുപ്പിനെ അറിയിച്ചിട്ടും ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പാലക്കാടുനിന്നുള്ള സംഘം ഇതേസ്ഥിതിയിൽ ഈ ആനയെ കണ്ടിരുന്നു. ഇതിന് പിന്നാലെ, ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഇടപെടലിനെ തുടർന്ന് ആനയെ കണ്ടെത്തി കുരുക്കഴിക്കാൻ ശ്രമം തുടങ്ങി. വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മിയുടെ നിർദേശ പ്രകാരം മൂന്ന് […]

Kerala

ഗുരുവായൂരിൽ ആനയിടഞ്ഞു; ഏറെ നേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തളച്ചു

ഗുരുവായൂരിൽ ആനയിടഞ്ഞു. ദാമോദർദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്. ഇന്ന് രാവിലെ പടിഞ്ഞാറെ നടയിലാണ് സംഭവം. ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് എത്തിച്ച് മടങ്ങും വഴിയാണ് ആന ഇടഞ്ഞത്. ഒടുവിൽ ഏറെ നേരം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിൽ ഇടഞ്ഞ കൊമ്പനെ തളയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിവാഹ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ആനയാണ് ദാമോദർദാസ്. ഇടഞ്ഞ ആന പിന്നോട്ട് തിരിഞ്ഞ് പെട്ടന്ന് അക്രമാസക്തനാവുകയായിരുന്നു. ചുറ്റുമുണ്ടായിരുന്നവർ ഉടൻ തന്നെ വശങ്ങളിലേക്ക് ഓടിമാറി. ഒപ്പമുണ്ടായിരുന്ന പാപ്പാനെ ആന ആക്രമിക്കാൻ ശ്രമിച്ചെങ്കിലും വസ്ത്രം മാത്രം തുമ്പിക്കയ്യിൽ കിട്ടിയതോടെ പാപ്പാൻ […]

Kerala

മണ്ണാർക്കാട് കാളപൂട്ട് മത്സരത്തിനിടെ കാട്ടാനാക്രമണം; 2 പേർക്ക് പരുക്ക്

മണ്ണാർക്കാട് കച്ചേരിപ്പറമ്പിൽ കാളപൂട്ട് മത്സരത്തിനിടെ കാട്ടാനാക്രമണം. 2 പേർക്ക് പരുക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ അഫ്സൽ , പരിപാടി കാണാനെത്തിയ ഹംസ എന്നിവർക്കാണ് പരുക്കേറ്റത്. കാട് ഇറങ്ങിയ കാട്ടാനക്കൂട്ടം പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ശബ്ദം ഉണ്ടാക്കിയതോടെ ആനക്കൂട്ടം തിരികെ കാടുകയറി.

Kerala

ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ശാന്തൻപാറ തലകുളം സ്വദേശി സാമുവൽ ആണ് മരിച്ചത്. തലകുളത്തെ ഏലത്തോട്ടത്തിൽ കൃഷി ജോലികൾ ചെയ്യുന്നതിനിടയിലാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. മൃദദേഹം കൃഷി സ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനിടെ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. പൂപ്പറയിൽ നാട്ടുകാർ കൊച്ചി ധനുഷ്കോടി ദേശീയപാത ഉപരോധിക്കുന്നു. കാട്ടാന ആക്രമണത്തിൽ ശാശ്വത പരിഹാരം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം പത്തനംതിട്ട കലഞ്ഞൂർ കുടപ്പാറയിൽ […]

Kerala

അട്ടപ്പാടിയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണും; മന്ത്രി പി പ്രസാദ്

അട്ടപ്പാടിയിലെ ജനവാസ മേഖലയിലേക്ക് എത്തുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി പ്രസാദ്. ആർടിഒയുടെ എണ്ണം കൂട്ടൽ നടപടികൾ വേഗത്തിലാക്കും. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സാഹചര്യത്തിൽ അട്ടപ്പാടിയിലെ കാട്ടാന ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് മന്ത്രി പി.പ്രസാദിന്റെ സാന്നിധ്യത്തിൽ യോഗം ചേരുകകായിരുന്നു. അട്ടപ്പാടി കാവുണ്ടിക്കൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു. സംഭവം ഗൗരവമുള്ളതാണെന്നും പ്രശ്നത്തിൽ സർക്കാരും വനംവകുപ്പും ശാശ്വത പരിഹാരം കാണണമെന്നും […]

Kerala

അട്ടപ്പാടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; യുവതിയെ ചവിട്ടിക്കൊന്നു

പാലക്കാട്‌ അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലികയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. രാത്രി രണ്ടരയോടെയാണ് സംഭവം. വനത്തിനോട്‌ ചേർന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോൾ ആണ് കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ വാച്ചർമാർ കാട്ടിലേക്ക് തിരികെ കയറിയിരുന്നു. ഉൾക്കാട്ടിലേക്ക് മടങ്ങാതിരുന്ന ആന, ഇന്ന് പുലർച്ചെയാണ് വീണ്ടും ഇറങ്ങിയത്. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.

Kerala

ആറളം ഫാമിലെ കാട്ടാന ശല്യം; ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം. മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കോൺക്രീറ്റ് ആനമതിൽ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അതേസമയം കൃഷിയിടത്തിൽ താവളമാക്കിയ ആനകളെ മുഴുവൻ കാട്ടിലേക്ക് തുരത്തുന്നതിനുള്ള ദൗത്യം തുടരുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ എട്ടു വർഷത്തിനിടെ കാട്ടാനകൾ കവർന്നത് 16 ജീവനുകളാണ്. ഇതിലേറെയും ആറളം ഫാം മേഖലയിൽ. കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ ചെത്തുതൊഴിലാളി റിജേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് ഫാമിലെ കൃഷിയിടത്തിൽ […]