Local

കണ്ണൂർ ഉളിക്കല്ലിൽ ഇറങ്ങിയ ആന തിരികെ കാടുകയറി

കണ്ണൂർ ഉളിക്കല്ലിൽ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു. കൽപ്പാടുകൾ നിരീക്ഷിച്ച വനപാലകർ ഇക്കാര്യം സ്ഥിരീകരിച്ചു. ( kannur ulikkal elephant went back to forest ) ഇന്നലെയാണ് ഉളിക്കൽ ടൗണിൽ ആന എത്തിയത്. മുൻകരുതലിന്റെ ഭാഗമായി ഉളിക്കലിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ആനയെ കണ്ട് ഭയന്നോടിയ ആറുപേർക്ക് പരുക്കേറ്റിരുന്നു. വയത്തൂർ വില്ലേജ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ടായിരുന്നു. നേരത്തെ ഉളിക്കൽ ടൗണിലെ പള്ളിയോട് ചേർന്നുള്ള കൃഷിയിടത്തിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. പിന്നീട് സമീപത്തെ കശുമാവിൻ തോട്ടത്തിലേക്ക് […]

HEAD LINES

കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടത്തി; ആന ചവിട്ടിക്കൊന്നതാവാമെന്ന് സംശയം

കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടയാളാവാമെന്നാണ് സംശയം. നെല്ലിക്കംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് ( 68) മരിച്ചത് ഉളിക്കലിൽ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു. കാൽപ്പാടുകൾ നിരീക്ഷിച്ച വനപാലകർ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെയാണ് ഉളിക്കൽ ടൗണിൽ ആന എത്തിയത്. മുൻകരുതലിന്റെ ഭാഗമായി ഉളിക്കലിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ആനയെ കണ്ട് ഭയന്നോടിയ ആറുപേർക്ക് പരുക്കേറ്റിരുന്നു. വയത്തൂർ വില്ലേജ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ടായിരുന്നു. […]

Kerala

മറയൂർ മൂന്നാർ അന്തർ സംസ്ഥാന പാതയിൽ വീണ്ടും പടയപ്പ; പരിഭ്രാന്തരായി യാത്രക്കാർ

ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന ആനയിറങ്ങി പരിഭ്രാന്തി പരത്തി. മറയൂർ ചട്ട മൂന്നാറിൽ ലയങ്ങളോട് ചേർന്നുള്ള പ്രദേശത്താണ് ആന എത്തിയത്. മറയൂർ മൂന്നാർ അന്തർ സംസ്ഥാന പാതയിൽ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂർ മേഖലയിലാണ് തമ്പടിച്ചിരിക്കുന്നത്. എത്രയും വേഗം ആനയെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വനംവകുപ്പിന്റെ നടപടി ഉണ്ടായിട്ടില്ല.പടയപ്പയെ കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാര്‍. തലയാര്‍ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് നേരത്തേ പടയപ്പ […]

Local

ധോണിയെ വിറപ്പിച്ച പി.ടി സെവൻ കാഴ്ച ശക്തി വീണ്ടെടുക്കുന്നു; ശസ്ത്രക്രിയ ഉടൻ വേണ്ടെന്ന് വനംവകുപ്പ്

പാലക്കാട് ധോണിയിൽ നിന്ന് പിടിക്കൂടി വനം വകുപ്പ് സംരക്ഷിക്കുന്ന പി.ടി സെവൻ കാഴ്ചശക്തി വീണ്ടെടുക്കുന്നതായി സൂചന. തൃശ്ശൂരിൽ നിന്നുള്ള വെറ്റിനറി ഡോക്ടർമാരുടെ സംഘം പിടി സെവനെ കഴിഞ്ഞ ദിവസം വിശദമായി പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് ആന കാഴ്ചശക്തി വീണ്ടെടുക്കുന്നതായി തെളിഞ്ഞത്. ആനയ്ക്ക് നിലവിൽ തീരുമാനിച്ചിരിക്കുന്ന ശാസ്ത്രക്രിയ ഉടൻ വേണ്ടെന്നാണ് വനം വകുപ്പ് തീരുമാനം. 2019 മുതൽ പാലക്കാട്ടെ ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാശമുണ്ടാക്കിയ കൊമ്പനായിരുന്നു പി.ടി 7. മാങ്ങയും ചക്കയുമാണ് ഈ കൊമ്പന്റെ ഇഷ്ടവിഭവങ്ങൾ. വിളയുന്ന […]

Kerala

അട്ടപ്പാടിയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടി തേക്കുപ്പനയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് മരിച്ചത്. പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ ഇന്നലെ വൈകീട്ട് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ആന ചവിട്ടിയതായി അറിഞ്ഞത്.

National

ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റ ഉത്തരവാദിത്തം മനുഷ്യന്; രാഷ്ട്രപതി ദ്രൗപതി മുർമു

ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റ ഉത്തരവാദിത്തം മനുഷ്യനാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ നടന്ന ചടങ്ങിൽ ഗജ് ഉത്സവ് -2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. ആന-മനുഷ്യ സംഘർഷം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്നമാണ്. ആനകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലോ സഞ്ചാരത്തിലോ ഉണ്ടാക്കിയ തടസ്സമാണ് സംഘർഷത്തിന്റ മൂല കാരണം. ( Responsibility of man elephant conflict lies with society: Draupadi Murmu ). ആനകളെ ബഹുമാനിക്കുന്നതാണ് ഇന്ത്യൻ പാരമ്പര്യം. ആനകൾ സമൃദ്ധിയുടെ പ്രതീകമാണ്. […]

Kerala

തൃശൂർ പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടം; ഇരുപതോളം ആനകൾ കാടിറങ്ങി

സ്ഥിരമായി കാട്ടാനയിറങ്ങുന്ന മേഖലയാണ് തൃശൂർ വരന്തരപ്പിള്ളിയിലെ പാലപ്പിള്ളി. കഴിഞ്ഞ ദിവസം ഏകദേശം ഇരുപത്തിനടുത്ത് ആനകളാണ് പ്രദേശത്ത് ഇറങ്ങിയത്. ഇന്നലെ രാത്രി കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് അപകടം പറ്റിയിരുന്നു. ഇവർക്ക് നിസാര പരുക്കുകളുണ്ട്. ഈ കാട്ടാനക്കൂട്ടം ഇന്ന് രാവിലെ സമീപത്തിലെ റബർ എസ്റ്റേറ്റിൽ എത്തി. സ്ഥിരമായി ഈ പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നതിൽ നാട്ടുകാർക്ക് പരാതിയുണ്ട്. നാട്ടുകാരും വനവകുപ്പും ചേർന്ന് പടക്കം പൊട്ടിച്ച് ആനകളെ കാട്ടിലേക്ക് കയറ്റുന്നതിന് ശ്രമം നടക്കുന്നുണ്ട്. ജനവാസ മേഖലയിൽ നിരന്തരമായി […]

Kerala

പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന; അട്ടപ്പാടിയിലും കാട്ടാനയുടെ സാന്നിധ്യം

പാലക്കാട് ധോണിയിലും അട്ടപ്പാടിയിലും വീണ്ടും കാട്ടാന ഇറങ്ങി. നരസിമുക്കിലും,ജനവാസ കേന്ദ്രങ്ങളിലുമാണ് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയത്. അഗളി പോത്തനാമൂഴിയിലെ കൃഷിയിടത്തിലെത്തിയ കാട്ടാന വ്യാപക കൃഷിനാശം ഉണ്ടാക്കി. ധോണിയില്‍ ക്വാറിയുടെ മതില്‍ തകര്‍ക്കുകയും ജനവാസമേഖലയിലെ മരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ധോണി, മായപുരം, പെരുന്തുരുത്തികളം എന്നിവിടങ്ങളിയാലിരുന്നു ഇന്ന് പുല‍‍ർച്ചെ കാട്ടാന ഇറങ്ങിയത്. ഇന്നലെ രാത്രിയും, ഇന്ന് പുല‍ർച്ചെയുമായി എത്തിയ കാട്ടാന കൂട്ടം നിരവധി നാശനഷ്ടങ്ങളാണ് വരുത്തി വെച്ചത്.  പെരുന്തുരുത്തി കളത്തിൽ വേലായുധൻ എന്ന വ്യക്തിയുടെ പറമ്പിലെ മരങ്ങളും കാട്ടാന നശിപ്പിച്ചു. അ​ഗളി […]

Kerala

പാലക്കാട്ടെ കാട്ടാന ശല്യം; കേന്ദ്ര മന്ത്രി ഭഗവന്ത്‌ ഖുബേ ധോണി സന്ദർശിക്കും

കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയിൽ കേന്ദ്ര മന്ത്രി ഭഗവന്ത്‌ ഖുബേ സന്ദർശനം നടത്തും. പിടി സെവൻ ആക്രമണത്തിൽ മരിച്ച ശിവരാമന്റെ വീട് സന്ദർശിക്കും. നാടിനെ വിറപ്പിച്ച പി.ടി സെവനെ കൂട്ടിലാക്കിയെങ്കിലും പാലക്കാട് ധോണി നിവാസികൾക്ക് ആനപേടിയിൽ നിന്നും മുക്തിയില്ല. ഇന്നലെ രാത്രി ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. തെങ്ങുകളും നെൽകൃഷിയും നശിപ്പിച്ചു. ഒറ്റയാനെ തുരുത്തിയത് ആർആർടി എത്തിയാണ്. ആനകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.പി.ടി സെവനൊപ്പം നേരത്തെ ജനവാസമേഖലകളിലിറങ്ങിയ ആനയാണ് […]

Kerala

അതിരപ്പിള്ളിയിൽ തുമ്പിക്കൈ മുറിഞ്ഞ ആനയെ കണ്ടെത്താൻ ശ്രമം തുടങ്ങി

അതിരപ്പിള്ളിയിൽ തുമ്പിക്കൈ മുറിഞ്ഞ ആനയെ കണ്ടെത്താൻ വനം വകുപ്പ് വീണ്ടും ശ്രമം തുടങ്ങി. വനപാലകർ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. 10 ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ആന ആനക്കയത്ത് നിൽക്കുന്ന ചിത്രം പുറത്തു വന്നതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തുമ്പിക്കൈ മുക്കാൽ ഭാഗത്തോളം മുറിഞ്ഞ നിലയിലാണ് കാട്ടാന.