World

ശ്രീലങ്കയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രിയുടെ ഓഫിസ് അടച്ചു; പവര്‍കട്ട് 13 മണിക്കൂറാക്കി

ശ്രീലങ്കയിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ മന്ത്രിമാരുടെ ഓഫിസുകളും താത്ക്കാലികമായി അടയ്ക്കും. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. ശ്രീലങ്കയില്‍ പവര്‍കട്ട് 13 മണിക്കൂറാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 10 മണിക്കൂറായിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ നേരിടാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. രാജ്യത്ത് ജീവന്‍രക്ഷാ മരുന്നുകള്‍ തീര്‍ന്നതിനെത്തുടര്‍ന്ന് കൂടുതല്‍ ആശുപത്രികള്‍ പതിവ് ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചു. ഇതില്‍ രാജ്യത്തെ ഏറ്റവും വലിയ സംവിധാനങ്ങളുള്ള നാഷണല്‍ ഹോസ്പിറ്റല്‍ ഓഫ് […]

Kerala

വൈദ്യുതി, ബസ് ചാർജ് വർധന ജനങ്ങളോടുള്ള വെല്ലുവിളി; വി ഡി സതീശൻ

സംസ്ഥാനത്തെ വൈദ്യുതി നിരക്കും ബസ് ചാർജും വർധിപ്പിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ജനങ്ങളെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് തള്ളിയിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾക്ക് മേൽ അധികഭാരം കെട്ടിവെയ്ക്കരുതെന്നും തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ബസ് ചാർജ്ജും വൈദ്യുതി നിരക്കും വർധിപ്പിക്കുവാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി ആണ്. മഹാമാരിയിൽ തൊഴിൽ നഷ്ടം ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ജനം […]

Kerala

മീറ്റര്‍ റീഡിംഗ് വൈകിപ്പിച്ച് കെ.എസ്.ഇ.ബി അമിത ബില്ല് ചുമത്തുന്നതായി പരാതി

മീറ്റര്‍ റീഡിംഗ് വൈകിപ്പിച്ച് ഉപഭോക്താക്കള്‍ക്ക്മേല്‍ കെ.എസ്.ഇ. ബി അമിത ബില്ല് ചുമത്തുന്നതായി പരാതി. 60 ദിവസത്തിനകം എടുക്കേണ്ട മീറ്റര്‍ റീഡിംഗ് ഒരാഴ്ച വൈകിപ്പിക്കുന്നതിലൂടെ‌ ഉപഭോക്താക്കളുടെ സ്ലാബ് മാറ്റം വരുത്തിയാണ് അമിത ചാര്‍ജ്ജ് ഈടാക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ പലയിടങ്ങളിലും കെ.എസ്. ഇ.ബി മീറ്റര്‍ റീഡിംഗ് താളം തെറ്റിയ നിലയിലാണ്. കെ.എസ്.ഇ. ബി എടവണ്ണപ്പാറ സെക്ഷനു കീഴിലെ ഉപഭോക്താവായ ഇസ്മായിലിനു കിട്ടിയ ഇലക്ട്രിസിറ്റി ബില്ലാണിത് . മീറ്റര്‍‌ റീഡിംഗ് വൈകിയത് കാരണം ഇദ്ദേഹത്തിന്‍റെ താരിഫില്‍ മാറ്റം വന്നു. തുടര്‍ച്ചയായ […]

India

വൈദ്യുതി വിതരണ ശൃംഖലയിൽ തകരാർ; മുംബൈ നിശ്ചലം

വൈദ്യുതി വിതരണ ശൃംഖലയിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈയിൽ വൈദ്യുതി വിതരണം നിലച്ചു. മുംബൈ, താനെ, നവി മുംബൈ അടക്കമുള്ള മേഖല നിശ്ചലമായി. ബാങ്കുകളുടേയും മറ്റ് സ്ഥാപനങ്ങളുടേയും പ്രവർത്തനമടക്കം നിലച്ച മുംബൈ നഗരം അക്ഷരാർത്ഥത്തിൽ നിശ്ചലമായിരിക്കുകയാണ്. പ്രദേശത്ത് ട്രെയിൻ ഗതാഗതമടക്കം താറുമാറായി. ട്രെയിൻ നിലച്ചതോടെ യാത്രക്കാരെല്ലാം പാതിവഴിയിൽ ഇറങ്ങി നടക്കേണ്ടി വന്നു. MSETCL 400 കെ.വി കൽവ-പഡ്ഗ GIS സർക്യൂട്ട് 1 കേടുപാടുകൾ തീർക്കുന്നതിനായി മാറ്റിയിരിക്കുകയാണ്. ഇതോടെ വൈദ്യുത ലോഡ് മുഴുവൻ രണ്ടാം യൂണിറ്റിലായിരുന്നു. ഈ യൂണിറ്റും […]