HEAD LINES Kerala

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വർധിക്കും

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കിൽ വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. ഉത്തരവ് ഉടന്‍ പുറത്തിറക്കും.(Electricity Charge Hike Tomorrow) നാളെ മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു.

Kerala

‘കുടിശ്ശിക പിരിച്ചെടുക്കാതെ നിരക്ക് വർദ്ധിപ്പിക്കുവാൻ വൈദ്യുതി ബോർഡിനെ അനുവദിക്കരുത്’; ലോകായുക്തയിൽ ഹർജി

കുടിശ്ശിക പിരിച്ചെടുക്കാതെ നിരക്ക് വർദ്ധിപ്പിക്കുവാൻ വൈദ്യുതി ബോർഡിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ലോകായുക്തയിൽ ഹർജി. ഹർജി പരിഗണിച്ച ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് ഊർജ്ജ വകുപ്പ് സെകട്ടറിക്കും വൈദ്യുതി ബോർഡ് സെക്രട്ടറിക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഹർജി നവംബർ രണ്ടിന് വീണ്ടും പരിഗണിക്കും. കുടിശ്ശിക പിരിച്ചെടുക്കാതെ നിരക്ക് വർദ്ധിപ്പിക്കുവാൻ ഒരുങ്ങുന്ന വൈദ്യുതി ബോർഡിന്റെ നടപടി തടയണം എന്നാവശ്യപ്പെട്ടാണ് ഹർജി. ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിക്കുകയും ഊർജ്ജ വകുപ്പ് സെകട്ടറിക്കും വൈദ്യുതി ബോർഡ് സെക്രട്ടറിക്കും നോട്ടീസ് അയക്കുവാൻ ഉത്തരവിടുകയും […]