Kerala

ഓണ്‍ലൈന്‍ പേയ്‌മെന്റ് വ്യാപകമാക്കാന്‍ കെഎസ്ഇബി; 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി കൗണ്ടറുകളില്‍ സ്വീകരിക്കില്ല

വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കുന്നത് വ്യാപകമാക്കാന്‍ നീക്കവുമായി കെഎസ്ഇബി. ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി ബോര്‍ഡിന്റെ കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഓണ്‍ലൈനായി പണം അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. കൗണ്ടറുകളില്‍ ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ സ്വീകരിക്കേണ്ടെന്ന് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈന്‍ പേയ്‌മെന്റ് വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ഇബിയുടെ നിര്‍ദ്ദേശം. നിലവില്‍ 2000 രൂപയില്‍ താഴെയുള്ള വൈദ്യുതി ബില്ലുകളാണ് കൗണ്ടറുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് അടയ്ക്കാന്‍ സാധിക്കുക. നിലവില്‍ അന്‍പത് ശതമാനത്തില്‍ താഴെ മാത്രം ഉപഭോക്താക്കളാണ് ഓണ്‍ലൈനായി […]

Kerala

വൈദ്യുതി ബിൽ ഇനി ഫോണിൽ സന്ദേശമായി ലഭിക്കും

വൈദ്യുതി ബില്ലും ‘സ്മാർട്ട്’ ആകുന്നു. മീറ്റർ റീഡിംഗിന് ശേഷം ബിൽ കടലാസിൽ പ്രിന്റെടുത്ത് നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. ഇനി മുതൽ വൈദ്യുതി ബിൽ ഫോൺ സന്ദേശമായി ലഭിക്കും. കെഎസ്ഇബിയുടെ എല്ലാ പദ്ധതിയും നൂറ് ദിവസം കൊണ്ട് ഡിജിറ്റലാകുന്ന പദ്ധതിയുടെ പ്രാരംഭഘട്ടമായാണ് ബിൽ ഫോൺ സന്ദേശമായി എത്തുന്നത്. കാർഷിക കണക്ഷൻ, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സബ്‌സിഡി ലഭിക്കുന്നവർ എന്നിവർ ഒഴികെ എല്ലാ ഉപയോക്താക്കൾക്കും ഓൺലൈൻ വഴിയോ മൊബൈൽ ആപ്പ് വഴിയോ മാത്രമേ ഇനി ബിൽ അടയ്ക്കാൻ സാധിക്കൂ. […]

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; 6.6% വര്‍ധന; ജൂലൈ മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ധവ് പ്രഖ്യാപിച്ച് വൈദ്യുത റഗുലേറ്ററി കമ്മിഷന്‍. 6.6 ശതമാനമാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ആവശ്യത്തിനുപയോഗിക്കുന്ന വൈദ്യുതിക്ക് 150 യൂണിറ്റ് വരെ 25 പൈസയാണ് വര്‍ധിപ്പിച്ചത്. കാര്‍ഷിക ഉപഭോക്താക്കള്‍, വൃദ്ധസദനം, പെട്ടിക്കട, അങ്കണവാടികള്‍, മാരക രോഗങ്ങള്‍ ബാധിച്ചവരുടെ വീടുകള്‍ എന്നിവയ്ക്ക് വര്‍ധനയില്ല. 51 മുതല്‍ 100 യൂണിറ്റ് വരെ 25 പൈസയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. 101 മുതല്‍ 150 യൂണിറ്റ് വരെ 20 പൈസ കൂടി. 101-150 യൂണിറ്റ് വരെ 20 പൈസ […]

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂട്ടേണ്ടി വരും; മന്ത്രി കെ.കൃഷ്ണൻ കുട്ടി ട്വന്റിഫോറിനോട്

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. വലിയ വർധന നിരക്കിലുണ്ടാകില്ല. പീക്ക് അവേഴ്‌സിലാകണം നിരക്ക് വർധനയെന്നാണ് സർക്കാർ താൽപര്യമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. സ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന് ബോർഡ് റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വലിയ നിരക്ക് വർധനയുണ്ടാകില്ല. പീക്ക് അവേഴ്‌സിൽ നിരക്ക് വർധിപ്പിക്കണമെന്നാണ് സർക്കാർ താൽപര്യം. ഇതിനായി സ്മാർട് മീറ്ററുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. 141 മെഗാവാട്ടിന്റെ നാല് ജലവൈദ്യുത പദ്ധതികൾ […]