കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണം അറിയിക്കാൻ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കേരളത്തിലെ രാജ്യസഭാംഗങ്ങളുടെ കാലാവധി തീരും മുൻപ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. മറ്റന്നാൾ ഹരജി വീണ്ടും പരിഗണിക്കും. നിയമസഭാ സെക്രട്ടറിയും എസ് ശര്‍മ എംഎല്‍എയുമാണ് കോടതിയെ സമീപിച്ചത്. ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പ് നടത്താമെന്നാണ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞത്. എന്നാല്‍ പിന്നീട് ആ തിയ്യതി റദ്ദാക്കുകയായിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. നിലവിലെ സഭയുടെ കാലാവധി അടുത്ത മാസമാണ് […]
Tag: Election Commission of India
മലക്കംമറിഞ്ഞ് തെര. കമ്മീഷന്; രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകില്ല
സംസ്ഥാനത്ത് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പതിനാലം നിയമസഭയുടെ കാലാവധി കഴിയും മുൻപ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് ആദ്യം ഹൈക്കോടതിയെ അറിയിച്ച കമ്മീഷൻ മിനുട്ടുകൾക്കുള്ളിൽ നിലപാട് പിൻവലിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കാര്യത്തിൽ തിങ്കളാഴ്ച നിലപാടറിയിക്കാമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ഓഫീസുകൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം; തെര. കമ്മിഷൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. നാമനിർദേശ പത്രികളിൻമേലുള്ള തുടർ നടപടികൾ, പോളിംഗ് സ്റ്റേഷനുകളും പോളിംഗ് സാമഗ്രികളുടെ സ്വീകരണവിതരണ കേന്ദ്രങ്ങളും സജ്ജീകരിക്കൽ, പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം, വോട്ടിംഗ് മെഷീനുകളിലെ കാൻഡിഡേറ്റ് സെറ്റിംഗ് തുടങ്ങിയ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസുകളും വരാണാധികാരികളുടെ ഓഫീസുകളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അവധി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കണമെന്നാണ് നിർദേശം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് […]