National

ഇന്ത്യ സഖ്യത്തിന്റെ പേര് മാറ്റാൻ ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യ സഖ്യത്തിന്റെ പേര് മാറ്റാൻ ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. ജനപ്രാതിനിത്യ നിയമം അനുസരിച്ച് വിഷയത്തിൽ ഇടപെടാനാവില്ല എന്നും കമ്മീഷൻ അറിയിച്ചു. ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ വ്യവസായി ഗിരീഷ് ഭരധ്വാജ് സമർപ്പിച്ച ഹർജിയിലാണ് മറുപടി.

Kerala

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന് തുടക്കം

01.01.2024 യോ​ഗ്യതാ തീയ്യതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്‍റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. യജ്ഞത്തിന്‍റെ ഭാഗമായി വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനും ആധാറും വോട്ടർ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും വോട്ടർ ഐഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിനും ഉൾപ്പെടെ അവസരമുണ്ടാകും. വോട്ടർമാരെ സഹായിക്കാനായി ബൂത്ത് ലെവല്‍ ഓഫീസർമാർ വീടുകളിലെത്തും. സ്വന്തം നിലയിലും ഫോമുകൾ സമർപ്പിക്കാംബി എല്‍ ഒമാരുടെ സഹായം കൂടാതെ സ്വന്തമായും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന്, വോട്ടേഴ്സ് സർവീസ് പോർട്ടൽ, വോട്ടർ […]

National

2024ലെ തെരഞ്ഞെടുപ്പ് ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്നേക്കും; ചർച്ച തുടങ്ങി തെരഞ്ഞെടുപ്പ് കമ്മിഷൻ

2024ലെ പൊതു തെരഞ്ഞെടുപ്പ് ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്നേക്കും. അർധ സൈനിക വിഭാഗങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷയുമായി ബന്ധപ്പെട്ട ആശയവിനിമയം തുടങ്ങി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സൈനികരെ വിന്യസിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ച് ഏതൊക്കെ സംസ്ഥാനങ്ങളിൽ ഏതൊക്കെ വിഭാഗങ്ങളെ വിന്യസിക്കണം എന്നതടക്കം തീരുമാനിക്കും. അതേസമയം ഈ വർഷം നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പാർട്ടി വാഗ്ദാനം ചെയ്യുന്നു. ബിപിഎൽ കാർഡ് ഉടമകൾക്ക് […]

Kerala

വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല

വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട് എംപി രാഹുൽ ഗാന്ധി അയോഗ്യനായതിനെ തുടർന്നാണ് വയനാട്ടിൽ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.  2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന് മാർച്ച് 23നാണ് രാഹുൽ ഗാന്ധിയെ സൂറത്ത് ജില്ലാ കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചത്. തുടർന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് മാർച്ച് 24ന് ഉത്തരവും ഇറങ്ങി. ഈ വിധിയിൽ രാഹുൽ ഗാന്ധിക്ക് മേൽകോടതിയിൽ അപ്പീൽ പോകാം. 2019 ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി […]

World

പ്രസിഡൻഷ്യൽ വോട്ട് വിവാദം; നൈജീരിയ സംസ്ഥാന ഗവർണർമാർക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു

നൈജീരിയയിൽ നിർണായകമായ സംസ്ഥാന ഗവർണർമാർക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിൽ തർക്കം തുടരുന്നതിനിടെയാണ് തീരുമാനം. ശനിയാഴ്ച നടക്കാനിരുന്ന തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് നീട്ടുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഫെബ്രുവരി 25 ന് ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സാങ്കേതിക തകരാറുകൾ മൂലം പരാജയമായി മാറിയ ഡിജിറ്റൽ വോട്ടിംഗ് സംവിധാനം പുനഃക്രമീകരിക്കുന്നതിലെ പ്രശ്‌നങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് കമ്മീഷൻ പറഞ്ഞു. ഡിജിറ്റൽ വോട്ടിംഗ് സംവിധാനത്തിലെ തകരാറുകൾ വലിയ വിവാദങ്ങൾക്കും അന്താരാഷ്ട്ര […]

National

‘വാഗ്ദാനങ്ങൾ പാലിക്കാൻ പണം എവിടെ നിന്ന്?’ രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

രാഷ്ട്രീയ പാർട്ടികൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊള്ളയായ വാഗ്ദാനങ്ങൾക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ട്. വാഗ്ദാനങ്ങൾ പാലിക്കാനുള്ള പണം എവിടെ നിന്ന് ലഭിക്കുമെന്ന് വ്യക്തമാക്കണമെന്നും കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് കമ്മീഷൻ്റെ നടപടി. ഇതുവരെ നൽകിയ വാഗ്ദാനങ്ങൾ വിശദീകരിക്കാൻ കമ്മീഷൻ കത്തിൽ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും, അവയ്ക്ക് ധനസഹായം നൽകുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും വിശദീകരിക്കണം. ഒക്‌ടോബർ 19നകം എല്ലാ […]

National

രാഷ്ട്രീയപാർട്ടികൾ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകൾ സ്വീകരിക്കുന്നത് വിലക്കണം : തെരഞ്ഞെടുപ്പ് കമ്മീഷ്ണർ

രാഷ്ട്രീയപാർട്ടികൾ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകൾ സ്വീകരിക്കുന്നത് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ജനപ്രാതിനിധ്യ നിയമം ഇതിനായി ഭേദഗതി ചെയ്യണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. 2000 രൂപയ്ക്ക് മുകളിൽ സംഭാവന നൽകുന്നവരുടെ പേരുകൾ നിർബന്ധമായും വെളിപ്പെടുത്തണമെന്ന നിയമ ഭേദഗതി വേണം. 89-ാം ഭേദഗതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന് കത്ത് നൽകി. രാഷ്ട്രീയ ഫണ്ടിംഗ് മേഖല സുതാര്യമാക്കാനും ശുദ്ധീകരിക്കാനുമാണ് നീക്കമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജീവ് കുമാർ നിയമ […]

National

17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പേര് പട്ടികയില്‍ ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ ല്‍കാം. ഇതോടെ, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ജനുവരി ഒന്നിന് 18 വയസ്സ് തികയാനുള്ള മാനദണ്ഡം കാത്തിരിക്കേണ്ടി വരില്ല. പുതിയ തീരുമാനം നടപ്പിലാക്കാനും സാങ്കേതിക സംവിധാനങ്ങള്‍ തയ്യാറാക്കാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെയും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

National

111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി

രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. രജിസ്റ്റര്‍ ചെയ്‌തെങ്കിലും അംഗീകാരം നേടാന്‍ സാധിക്കാത്ത 2100 പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്ന് കമീഷന്‍ അറിയിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി കണ്ടെത്തിയ പാർട്ടികൾക്കെതിരെ സമീപകാലത്ത് സ്വീകരിക്കുന്ന രണ്ടാമത്തെ നടപടിയാണിത്. കഴിഞ്ഞ മെയ് 25ന് അംഗീകാരമില്ലാത്ത 87 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ കമീഷന്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 111 പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ കൂടി റദ്ദാക്കി കൊണ്ടുള്ള നടപടി. എതിർപ്പുള്ള രാഷ്ട്രീയ പാര്‍ട്ടികൾ […]

India

തെരഞ്ഞെടുപ്പ് റാലികൾ പൂർണ്ണമായി നിരോധിയ്ക്കാനുള്ള നീക്കം; രാഷ്ട്രിയപാർട്ടികളുടെ എതിർപ്പ് പരിഗണിയ്ക്കും

തെരഞ്ഞെടുപ്പ് റാലികൾ പൂർണ്ണമായി നിരോധിയ്ക്കാനുള്ള നീക്കത്തിൽ രാഷ്ട്രിയപാർട്ടികളുടെ എതിർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിയ്ക്കും. ചെറുറാലികൾ അനുവദിയ്ക്കാൻ ആകും തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുക. റാലികൾ സംഘടിപ്പിയ്ക്കാൻ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി രാഷ്ട്രിയ പാർട്ടികൾക്ക് കമ്മീഷൻ മാർഗനിർദ്ദേശങ്ങൾ നൽകും. റോഡ് ഷോകൾ സംഘടിപ്പിയ്ക്കുന്നതിന് പൂർണ്ണ വിലക്ക് കമ്മീഷൻ എർപ്പെടുത്തും. ഒരു ബൂത്തിൽ അനുവദിയ്ക്കുന്ന പരമാവധി വോട്ടർമാരുടെ എണ്ണം 1200-1250 ആയി പുനർനിശ്ചയിക്കും.