തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങില്ല. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ധർമടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുത്തു. കണ്ണൂർ കോർപ്പറേഷനിലെ തെര.അവലോകന യോഗത്തിലും പിണറായി പങ്കെടുക്കും. പ്രചാരണ രംഗത്തു മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസാന്നിധ്യം ആദ്യം ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷമാണ്. പ്രചാരണ ബോർഡുകളിൽ പോലും മുഖ്യമന്ത്രിയുടെ ചിത്രം ഇല്ലാത്തതും ഏറെ ചർച്ചയായി. സർക്കാരിന് നേട്ടങ്ങൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്തതാണ് പിണറായിയുടെ പിന്മാറ്റത്തിന് കാരണമെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു. […]
Tag: election campaign
തിരുവനന്തപുരത്ത് സി.പി.എം-സി.പി.ഐ പ്രവർത്തകർ ഏറ്റുമുട്ടി
പ്രചരണ വാഹനത്തിൽ സ്ഥാനാർത്ഥിയെ കയറ്റിയില്ല. തിരുവനന്തപുരത്ത് സി.പി.എം-സി.പി.ഐ പ്രവർത്തകർ ഏറ്റുമുട്ടി. വെമ്പായം പഞ്ചായത്തിലെ പെരുംകൂറിൽ ഇന്നലെ രാത്രിയാണ് സംഭവം. സംഘർഷത്തിൽ സി.പി.ഐ സ്ഥാനാർത്ഥിയുടെ കയ്യൊടിഞ്ഞു. കരകുളം ജില്ലാ ഡിവിഷൻ സി.പി.എം സ്ഥാനാർത്ഥിയായ എ എം ഫാറൂഖിനെ മാത്രം കയറ്റിയാണ് പ്രചാരണ വാഹനം പുറപ്പെട്ടത്. പെരുകൂർ വാർഡിൽ നിന്ന് മത്സരിക്കുന്ന സി പി ഐ സ്ഥാനാർത്ഥി സജീവ് എസ്. നായറെയും വാഹനത്തിൽ കയറ്റണം എന്ന് ആവശ്യപ്പെട്ട് വാഹനം തടഞ്ഞ് സി.പി.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. കൊടിക്കമ്പുകളും […]
ബിഹാര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നാളെ; വോട്ടെടുപ്പ് 94 മണ്ഡലങ്ങളില്‍
രണ്ടാം ഘട്ട ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് നാളെ. 17 ജില്ലകളിലായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ് അടക്കം 1,463 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ബീഹാർ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് രണ്ടാമത്തേത്. സീമാഞ്ചല് മേഖലയിലും സമസ്തിപൂർ, പട്ന, വൈശാലി, മുസഫർപൂർ ജില്ലകളിലുമായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ലാലു പ്രസാദ് യാദവിന്‍റെ മകനുമായ തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂർ […]
തെരഞ്ഞെടുപ്പ് അടുത്തതോടെ ബാർ തുറക്കാനൊരുങ്ങി സര്‍ക്കാര്‍: റിപ്പോർട്ട് എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി
തെരഞ്ഞെടുപ്പ് ആരവം മുഴങ്ങിയതോടെ പൂട്ടി കിടക്കുന്ന ബാറുകൾ തുറക്കാൻ തീരുമാനിച്ചു. ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. തുറക്കുന്നതുമായി ബന്ധപ്പെട്ട് നികുതി സെക്രട്ടറിക്ക് എക്സൈസ് കമീഷണർ നൽകിയ റിപ്പോർട്ട് എക്സൈസ് മന്ത്രിയുടെ ശിപാർശയോടെ മുഖ്യമന്ത്രിക്ക് കൈമാറി. ഉടൻ സർക്കാർ ഉത്തരവുണ്ടാകുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ഫണ്ട് കൂടി ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം. ബാറുകൾ അനന്തമായി അടച്ചിടുന്നത് ലൈസൻസ് ഫീസ് ഇനത്തിൽ വൻ തുക നൽകുന്ന തങ്ങൾക്ക് സാമ്പത്തികബാധ്യത വരുത്തുന്നതായി ബാർ ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ബാറുകൾ […]