ഇലന്തൂര്‍ നരബലി കേസിലെ മൂന്ന് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അനുവാദം നല്‍കിയത്. പൊലീസ് 12 ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു സമര്‍പ്പിച്ചിരുന്നത്. ഈ ആവശ്യം പൂര്‍ണമായും അംഗീകരിക്കപ്പെടുകയായിരുന്നു. 22 പോയിന്റുകളാണ് കസ്റ്റഡി അപേക്ഷയിലുണ്ടായിരുന്നത്. നരബലിയെ കൂടാതെ പ്രതികള്‍ക്ക് മറ്റേതെങ്കിലും ഉദ്യേശമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ഉള്‍പ്പെടെ കസ്റ്റഡി അപേക്ഷയിലുണ്ട്. കൂടുതല്‍ ആള്‍ക്കാരെപത്തനംതിട്ടയില്‍ എത്തിച്ചുവെന്ന വിവരത്തില്‍ അന്വേഷണം നടത്തണം.മുഹമ്മദ് ഷാഫിയുടെ ഫേസ് ബുക്ക് […]
Tag: elanthoor murder
പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കും; ജില്ലാ പൊലീസ്
നരബലി കേസിലെ ദമ്പതികളെ പറ്റിയുള്ള അന്വേഷണം പത്തനംതിട്ട പൊലീസും ശക്തമാക്കി. പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുന്നു . ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം. അന്വേഷണത്തിന് ഭാഗമായി ജില്ലയിൽ നിന്ന് കാണാതായ സ്ത്രീകളുടെ കേസുകൾ പ്രത്യേകം അന്വേഷണ വിധേയമാക്കും. 2017 മുതൽ ജില്ലയിൽ നിന്ന് കാണാതായത് 12 സ്ത്രീകളെയാണ് ഇതിൽ മൂന്ന് കേസുകളും ആറന്മുളയിലാണ്. സംഭവങ്ങൾക്ക് നരബലികേസുമായി ബന്ധമുണ്ടാകാൻ സാധ്യത ഉണ്ടൊ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. തിരോധാന കേസുകളൾക്ക് പുറമെ നരബലി […]
ഇലന്തൂർ നരബലി: പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയായില്ല
പത്തനംതിട്ട ഇലന്തൂരിൽ നരബലിയുടെ പേരിൽ കൊലചെയ്യപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയായില്ല. നാളെയും പോസ്റ്റ്മോർട്ടം തുടരും. ഇന്നത്തെ നടപടികൾ അവസാനിപ്പിച്ചു. അതേസമയം നരബലി കേസിലെ റിമാൻഡ് റിപ്പോർട്ട് 24ന് ലഭിച്ചു. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകുന്നതിന് ദേവീ പ്രീതിക്കായി നടത്തിയ മനുഷ്യക്കുരുതി എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇരകളുടെ മുതലുകൾ കണ്ടെടുക്കണമെന്നും കൂടുതൽ ഇരകൾ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നരബലിയെ കൂടാതെ ഇവർക്ക് മറ്റേതെങ്കിലും ഉദ്ദേശമുണ്ടോയെന്ന് അന്വേഷിക്കണം. പ്രതികൾ തുടർന്നും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് പൊലീസ് […]
‘താൻ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് അന്ധവിശ്വാസങ്ങൾക്കെതിരെ ബിൽ കൊണ്ടുവന്നത്’; ഇപ്പോൾ നിയമം അനിവാര്യം : രമേശ് ചെന്നിത്തല
അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടപ്പാക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ബിൽ അവതരിപ്പിച്ചത്. ജാഗ്രത പാലിക്കുന്നതിൽ പൊലീസിന് വീഴ്ച്ച പറ്റി. ഇലന്തുരിൽ നടന്നത് ഒരിക്കലും കേരളത്തിൽ നടക്കാൻ പാടില്ലാത്ത കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. അന്ധവിശ്വാസങ്ങളുടെ പേരിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുത്തുന്ന ഇത്തരം നടപടികൾ തടഞ്ഞേ മതിയാവു. ഞാൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് 2014 ൽ കേരള എക്സ്പ്ലോയ്‌റ്റേഷൻ ബൈ സൂപ്പർസ്റ്റിഷൻ ആക്ട് കൊണ്ടുവന്നത്. പക്ഷെ ഗവൺമെന്റ് അവസാന കാലഘട്ടത്തിലായത്കൊണ്ട് അത് പൂർണമായും നടപ്പാക്കി […]
മുഹമ്മദ് ഷാഫി ലൈംഗീക വൈകൃതങ്ങൾക്ക് അടിമ; ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നയാൾ: പൊലീസ്
ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ലൈംഗീക വൈകൃതങ്ങൾക്ക് അടിമ. പത്ത് വർഷത്തിനിടെ 15 കേസുകളിൽ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്.നാഗരാജു വ്യക്തമാക്കി. ഷാഫി കൊടും ക്രിമിനലാണ്. ഷാഫി പഠിച്ചത് ആറാം ക്ലാസുവരെയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഷാഫി താമസിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നയാളാണ് ഷാഫി. ഭഗവൽ സിംഗുമായി സൗഹൃദം സ്ഥാപിച്ചത് 2019 ലാണ്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കിൽ ഷാഫി വ്യാജ ഐഡി ഉണ്ടാക്കി. […]