Kerala

അപൂർവങ്ങളിൽ അപൂർവമായ കേസ്; ഇലന്തൂർ നരബലിയിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും

കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിലെ ആദ്യ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. തമിഴ്‌നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലി ക്കേസിൽ ആദ്യ കുറ്റപത്രം തയ്യാറാക്കുമ്പോൾ അന്വേഷണസംഘത്തിന് മുൻപിൽ വെല്ലുവിളികൾ ഏറെയായിരുന്നു. കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തകേസിൽ ശാസ്ത്രിയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് നിർണായകമാവുക. കുറ്റം തെളിക്കാൻ ആവശ്യമുള്ള തെളിവുകളെല്ലാം […]

Kerala

മുഖ്യപ്രതി ഷാഫി; 150 സാക്ഷികൾ; ദൃക്‌സാക്ഷികളില്ല; ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം തയാർ

സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം തയ്യാറാക്കി പൊലീസ്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളാണുള്ളത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് അന്വേഷണസംഘത്തിന്റെ പിടിവളളി. ഇലന്തൂർ നരബലിയിൽ എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നു. തമിഴ്‌നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയാറായത്. ധനസമ്പാദനത്തിനും ഐശ്വര്യത്തിനുമായി നരബലി നടത്താമെന്നും മനുഷ്യമാസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റു രണ്ട് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച […]

Kerala

ഇലന്തൂർ നരബലി; പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും

ഇലന്തൂർ ഇരട്ടനരബലി കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി മുഹമ്മദ്‌ ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ് എന്നിവർ വിയ്യൂർ അതി സുരക്ഷാ ജയിലിലും മൂന്നാം പ്രതി ലൈല കാക്കനാട് വനിതാ ജയിലിലുമാണ് ഉള്ളത്. കേസിൽ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. സെപ്റ്റംബർ 26നാണ് തമിഴ്നാട് സ്വദേശിയായ പത്മം കൊല്ലപ്പെട്ടത്. ജൂണിലാണ് കാലടി സ്വദേശി റോസ്‌ലിൻ കൊല്ലപ്പെടുന്നത്. ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങളിലെ ഡിഎൻഎ പരിശോധന പൂർണമായും പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ട് […]

Kerala

ഇലന്തൂർ ഇരട്ട നരബലി: കൊല്ലപ്പെട്ടതിൽ ഒരാൾ റോസ്‌ലിൻ എന്ന് സ്ഥിരീകരണം

ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ടതിൽ ഒരാൾ റോസ്‌ലിൻ തന്നെയെന്ന് സ്ഥിരീകരണം. ആദ്യ ഡി.എൻ.എ പരിശോധനഫലം പൊലിസിന് ലഭിച്ചു. റോസ്‌ലിന്റെതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങളിൽ ഡി.എൻ.എ പരിശോധന തുടരുകയാണ്. 11 ഭാഗങ്ങളായാണ് റോസ്‌ലിന്റെ മൃതദേഹം ലഭിച്ചത്. നേരത്തെ പത്മത്തിന്റെതെന്ന് കരുതുന്ന മൃതദേഹാവാശിഷ്ടങ്ങളിലെ ആദ്യ പരിശോധന ഫലം പുറത്ത് വന്നിരുന്നു. റോസ്‌ലിന്റെതെന്ന് കരുതുന്ന 11 മൃതദേഹ ഭാഗങ്ങളാണ് പരിശോധിക്കുന്നത്. ഇതിൽ ഏതാനും ഭാഗങ്ങളുടെ പരിശോധന പൂർത്തിയായി. ആദ്യ ഡി.എൻ.എ പരിശോധനഫലമാണ് ഇപ്പോൾ പൊലിസിന് ലഭിച്ചത്. ഇതോടെ ആദ്യം കൊല്ലപ്പെട്ടത് റോസ്‌ലിനാണെന്ന് […]

Kerala

ഇലന്തൂർ നരബലി കേസ്; പ്രതികളെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും

ഇലന്തൂർ നരബലി കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. കാലടി പൊലീസ് രജിസ്റ്റർ ചെയ്ത റോസിലിൻ കൊലപാതകക്കേസിൽ കഴിഞ്ഞ മാസം 26 മുതൽ കസ്റ്റഡിയിലായിരുന്നു പ്രതികൾ.  കളമശ്ശേരി എആർ ക്യാമ്പിലെ ചോദ്യം ചെയ്യലിൽ കേസിലെ മുഖ്യപ്രതി ഷാഫി പോലീസിനോട് പൂർണമായും സഹകരിച്ചിരുന്നില്ല. എന്ന് മാത്രമല്ല പലപ്പോഴും വൈരുധ്യം നിറഞ്ഞ മൊഴികളാണ് നൽകിയത്. പരമാവധി തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞു വെന്ന ആത്മവിശ്വാസം അന്വേഷണസംഘത്തിന് ഉണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. ശാസ്ത്രീയ […]

Kerala

ഇലന്തൂര്‍ ഇരട്ട നരബലി; പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും

ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ ഇന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മാജിസ്േ്രടറ്റ് കോടതിയില്‍ ഹാജരാക്കും. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവല്‍ സിംഗിനെയും വിയ്യൂര്‍ അതി സുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു. എറണാകുളം ജില്ലാ ജയിലില്‍ പ്രതികള്‍ക്ക് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. റോസ്ലിന്റെ കൊലപാതകകേസില്‍ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപെടുത്തി. പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. മൂന്നാം പ്രതി ലൈലയുടെ അറസ്റ്റാണ് […]

Kerala

ഇലന്തൂർ ഇരട്ടനരബലി; ഷാഫിയെയും ഭഗവൽ സിംഗിനെയും അതി സുരക്ഷാ ജയിലിലേക്ക് മാറ്റി

ഇലന്തൂർ ഇരട്ടനരബലിക്കേസിൽ രണ്ട് പ്രതികളെ വിയ്യൂർ അതി സുരക്ഷ ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവൽ സിംഗിനെയുമാണ് മാറ്റിയത്. പ്രതികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. പ്രതികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ റോസ്‌ലിന്റെ കൊലപാതകകേസിൽ അറസ്റ്റ് രേഖപെടുത്തി.മൂന്നാം പ്രതി ലൈലയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കാലടി പൊലിസ് കാക്കനാട് വനിത ജയിലിലെത്തിയാണ് അറസ്റ്റ് രേഖപെടുത്തിയത്. അതേസമയം ഇലന്തൂർ ഇരട്ട നരബലി സംഭവത്തിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്ന് കണ്ടെത്തൽ. റോസിലിനെ […]

Kerala

നരബലി കേസില്‍ ഷാഫിയുടെ പശ്ചാത്തലത്തില്‍ ദുരൂഹതയേറെയെന്ന് പൊലീസ്; സൈബര്‍ തെളിവുകള്‍ നിര്‍ണായകം

പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസില്‍ ഒന്നാം പ്രതി ഷാഫിയുടെ പശ്ചാത്തലത്തില്‍ ഏറെ ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു. കേസില്‍ സൈബര്‍ തെളിവുകള്‍ ഏറെ നിര്‍ണായകമാണ്. ഓരോ കാര്യവും പ്രത്യേക വിഭാഗം പരിശോധിക്കും. ഷാഫിയുടെ മൊഴികള്‍ പൂര്‍ണമായും വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും പ്രതികളുമായി ബന്ധമുള്ളവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും സി എച്ച് നാഗരാജു പ്രതികരിച്ചു. മുഹമ്മദ് ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷാഫി ഇലന്തൂരില്‍ എത്തിച്ച രണ്ട് സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തു. ലൈംഗിക […]

Kerala

പ്രതികളുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കും; നരബലി കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

പത്തനംതിടട്ട ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്യുന്നു. പ്രതികളുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചര്‍ക്കാനും ആലോചനയുണ്ട്.കേസില്‍ ട്വിസ്റ്റ് പ്രതീക്ഷിക്കുന്നുണ്ട് അന്വേഷണസംഘം. കൊലപാതകവുമായി മാറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പ്രതികളുടെ പശ്ചാത്തലം പരിശോധിക്കുകയാണ് പൊലീസ്. ഇതിനായി ഷാഫി, ഭഗവല്‍സിംഗ്, ലൈല എന്നിവരുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്ന നടപടി ആരംഭിച്ചു. ആഭിചാരക്രിയകളിലേക്ക് ഷാഫി തിരിഞ്ഞത് 2020ലെ ജയില്‍വാസത്തിന് ശേഷമാണെന്നാണ് വിലയിരുത്തല്‍. ആഭിചാരക്രിയകളുടെയും ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ […]

Kerala

ഇലന്തൂര്‍ നരബലി; പ്രതികളുടെ വീട്ടില്‍ ഡമ്മി ഉപയോഗിച്ച് പരിശോധന

പത്തനംതിട്ട ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന ഭഗവല്‍ സിംഗിന്റെ വീട്ടില്‍ പൊലീസ്-ഫൊറന്‍സിക് പരിശോധന പുരോഗമിക്കുന്നു. വീടിനുള്ളില്‍ ഡമ്മി ഉപയോഗിച്ച് പരിശോധന നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊച്ചി ഡിസിപി അടക്കമുള്ള സംഘം വീടിനുള്ളില്‍ പരിശോധന നടത്തുകയാണ്. സ്ത്രീ ശരീരത്തിന്റെ ഡമ്മി ഉപയോഗിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി മൂന്ന് പ്രതികളെയും വീടിനുള്ളില്‍ എത്തിച്ച് പരിശോധിക്കും. കൊലപാതകം സംബന്ധിച്ച് വിശദമായ അന്വേഷണത്തിനാണ് ഡമ്മി പരിശോധന. പ്രതി ഭഗവല്‍ സിംഗിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ തിരുമല്‍ കേന്ദ്രത്തില്‍ നിന്ന് […]