Kerala

ഇലന്തൂർ നരബലി; ഡിഎൻഎ ഫലം പുറത്ത്

ഇലന്തൂർ നരബലിക്കേസിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ ഡിഎൻഎ ഫലം പുറത്തുവന്നു. കൊല്ലപ്പട്ടവരിൽ തമിഴ്നാട് സ്വദേശിനി പത്‌മയാണെന്ന് തിരിച്ചറിഞ്ഞു. പത്‌മത്തിൻ്റെ മൃതദേഹം വേഗം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം കേരള, കർണാടക മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. എന്നാൽ, മൃതദേഹം വിട്ടുനൽകാൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം. ഇലന്തൂർ നരബലിയിൽ പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. റോസ്‌ലിന്റെ ശരീരം കഷണങ്ങൾ ആക്കാൻ ഉപയോഗിച്ച രണ്ട് കത്തികൾ കണ്ടെടുത്തു. ഇറച്ചി വെട്ടുന്ന കത്തികൾക്ക് സമാനമായ കത്തികൾ ആണ് കണ്ടെത്തിയത്. റോസ്‌ലിന്റെ ആഭരണവും കണ്ടെടുത്തു. ഒരുഗ്രാമിൽ താഴെ ഉള്ള […]

Kerala

പത്തനംതിട്ട നരബലി; മൃതദേഹാവശിഷ്ടം കിട്ടി

കൊച്ചിയിൽനിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്‌ണങ്ങളാക്കി പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരിൽ കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഒരു കുഴിയിൽ ശരീരഭാഗങ്ങൾ കഷ്ണങ്ങളായി കുഴിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. താഴ്ചയിലാണ് കുഴിച്ചിട്ടിരിക്കുന്നത്. മൃതദേഹ ഭാഗം ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. ഇതുപോലെ തന്നെ ശരീരഭാ​​ഗങ്ങൾ മറ്റിടങ്ങളിലും കുഴിച്ചിട്ടിട്ടുണ്ടോയെന്നും പോലും പരിശോധിക്കുന്നുണ്ട് ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയെന്നു സൂചന. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽനിന്നും കടവന്ത്രയിൽനിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയതെന്നാണ് വിവരം. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ […]

Kerala

ഇലന്തൂരിലേത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം: മുഖ്യമന്ത്രി

നുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കടവന്ത്ര പൊലീസിൽ സെപ്തംബർ 26 നു രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് പൊലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകൾ അഴിച്ചത്. അന്ധവിശ്വാസത്തിന്റെ […]