Kerala

‘വിദ്വേഷ പ്രസംഗം നടത്തുന്നവരെ ഒറ്റപ്പെടുത്തണം; തിന്മയെ നന്മ കൊണ്ട് നേരിടണം’; പെരുന്നാൾ സന്ദേശത്തിൽ പാളയം ഇമാം

വർഗീയവാദികളെ ഒറ്റപ്പെടുത്താൻ എല്ലാവരും മുന്നോട്ട് വരണമെന്ന് പാളയം ഇമാം വിപി സുഹൈൽ മൗലവി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. പി.സി ജോർജിന്റെ വിദ്വേഷ പരാമർശത്തെ പേരെടുത്ത് പറയാതെ ആയിരുന്നു പാളയം ഇമാമിന്റെ വിമർശനം. ‘വർഗീയതയും വിദ്വേഷവും പ്രസംഗിക്കുന്നവരെ, അവരാരായാലും, ഏത് മതത്തിൽപ്പെട്ടവരായാലും, ഏത് രാഷ്ട്രീയ കക്ഷിയാണെങ്കിലും, എല്ലാ മതക്കാരും എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്നുകൊണ്ട് ഒറ്റപ്പെടുത്താൻ മുന്നോട്ട് വരണം. മുസ്ലീങ്ങൾ ചായയിൽ മരുന്ന് കലക്കി മറ്റുള്ളവരെ വന്ധീകരിക്കാൻ നോക്കുന്നു എന്ന അങ്ങേയറ്റം അപകടരം നിറഞ്ഞ പ്രയോഗങ്ങളാണ് ഉപയോഗിച്ചത്’- പാളയം […]

Kerala

ഈദ് ഗാഹിൽ പങ്കെടുത്ത് ഗവർണർ

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന ഈദ് ഗാഹിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തെ ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ എത്തിയാണ് ഗവർണർ ഈദ് ഗാഹിൽ പങ്കെടുത്തത്. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് വിവിധിയിടങ്ങളിലാണ് ഈദ് ഗാഹുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പെരുന്നാൾ ദിനം വിശ്വാസികൾ പള്ളികളിൽ പെരുന്നാൾ നിസ്‌കരിക്കുന്നതിന് പകരം ഇത്തരം ഈദ് ഗാഹുകളിലാണ് പെരുന്നാൾ നിസ്‌കാരം നിർവഹിക്കുന്നത്. ഇതിന് പ്രത്യേക പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. കോഴിക്കോട് അഞ്ച് വർഷത്തിന് ശേഷമാണ് ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്. നിപ, പ്രളയം, കൊവിഡ് എന്നിങ്ങനെ […]

India

കേരളത്തിലെ പെരുന്നാൾ ഇളവുകൾ റദ്ദാക്കണമെന്ന ഹർജി ഇന്ന് സുപ്രിംകോടതിയിൽ

കേരളത്തിലെ പെരുന്നാൾ ഇളവുകൾ റദ്ദാക്കണമെന്ന ഹർജിയും, സംസ്ഥാന സർക്കാരിന്റെ മറുപടിയും സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിഷയം ഒന്നാമത്തെ കേസായാണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഇളവുകൾ അനുവദിച്ചതെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.eid appeal supreme court കൻവാർ യാത്രയ്ക്ക് അനുമതി നൽകിയ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചാണ്, കേരളത്തിലെ പെരുന്നാൾ ഇളവുകളും പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ […]

Kerala

ഇന്ന് ബലി പെരുന്നാൾ

ഇന്ന് ത്യാഗത്തിന്റെയും സഹനത്തിൻറെയും മഹത്വം വിളിച്ചോതുന്ന ബലി പെരുന്നാൾ. ലോകമാകെ കൊവിഡിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴെത്തിയ ഈ പെരുന്നാളിൽ പക്ഷേ ആഘോഷങ്ങൾ അതിരുവിടാതിരിക്കാനുള്ള ജാഗ്രതയിലാണ് വിശ്വാസികൾ. സഹജീവി സ്‌നേഹത്തിന്റെയും ത്യാഗസമർപ്പണത്തിന്റെയും ഓർമകളാണ് ഓരോ ബലിപെരുന്നാളിലും നിറഞ്ഞു കവിയുന്നത്. പ്രവാചകൻ ഇബ്രാഹിം ആത്മത്യാഗത്തിന്റെ അഗ്‌നിയിൽ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരമാണ് ബലി പെരുന്നാൾ. തക്ബീർ ധ്വനികൾ കൊണ്ട് പകലന്തിയോളം ഭക്തിസാന്ദ്രമാവുന്ന അന്തരീക്ഷവും അത്തറിന്റെ പരിമളവുമായി പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലുമുള്ള ഒത്തുചേരലുകളും പെരുന്നാളിന്റെ പ്രത്യേകതയാണ്. ആശംസകൾ കൈമാറിയും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും […]

Kerala

പെരുന്നാള്‍ ഞായറാഴ്ചയെങ്കില്‍ ലോക്ഡൗണില്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി

ചെറിയ പെരുന്നാള്‍ ഞായറാഴ്ചയെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി.പെരുന്നാള്‍ തലേന്ന് രാത്രി ഒമ്പത് മണിവരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി ചെറിയ പെരുന്നാള്‍ ഞായറാഴ്ചയെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി. പെരുന്നാള്‍ തലേന്ന് രാത്രി ഒമ്പത് മണിവരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിവ് രീതിയിലുള്ള ആഘോഷത്തിന്റെ സാഹചര്യം ലോകത്ത് എവിടെയുമില്ല, പള്ളികളില്‍ പെരുന്നാള്‍ നമസ്കരിക്കുകയെന്നത് വലിയ പുണ്യമായാണ് കാണുന്നത്, ഇത്തവണ പെരുന്നാള്‍ നമസ്കാരം വീടുകളിലാണ് എല്ലാവരും നിര്‍വഹിക്കുന്നത്, പെരുന്നാള്‍ ദിനത്തില്‍ വിഭവം […]

Gulf

ചെറിയ പെരുന്നാള്‍; ഖത്തറില്‍ സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസം അവധി

മെയ് മുപ്പത് വരെ വാണിജ്യമേഖലയില്‍ കൂടുതല്‍ നിയന്ത്രണം ഖത്തറില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കുള്ള അവധി പ്രഖ്യാപിച്ചു. മുഴുവന്‍ തൊഴിലാളികള്‍ക്കും ശമ്പളത്തോട് കൂടി മൂന്ന് ദിവസം ഈദ് അവധി നല്‍കണമെന്ന് തൊഴില്‍ സാമൂഹ്യക്ഷേമമന്ത്രാലയം ഉത്തരവിട്ടു. തൊഴില്‍മേഖലയില്‍ കോവിഡ് സുരക്ഷാ നിര്‍ദേശങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. അതെ സമയം പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ വാണിജ്യവ്യാപാരമേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇതനുസരിച്ച് മെയ് 19 മുതല്‍ 30 വരെ അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങള്‍ മാത്രമേ തുറന്നുപ്രവര്‍ത്തിക്കൂ ഈദ് അവധി ദിനങ്ങളിലും […]