Kerala

കേരളത്തിന്‍റെ അഭിപ്രായം പറയേണ്ടത് ഉദ്യോഗസ്ഥരല്ലെന്ന് വി. എസ് വിജയൻ

സർക്കാറിന് പുറത്ത് വിദഗ്ധാഭിപ്രായം തേടാത്തത് ശരിയായ നടപടിയല്ലെന്നും ഗാഡ്ഗിൽ കമ്മിറ്റിയംഗം കൂടിയായ വി എസ് വിജയന്‍ പറഞ്ഞു ഇഐഎ കരട് വിജ്ഞാപനത്തിൽ സംസ്ഥാനം അഭിപ്രായം പറയും മുമ്പ് പൊതു അഭിപ്രായം സ്വീകരിക്കാത്തത് തെറ്റായിപോയെന്ന് പരിസ്ഥിതി ശാസ്ത്രകാരനും ഗാഡ്ഗിൽ കമ്മിറ്റിയംഗവുമായ വി.എസ് വിജയൻ പറഞ്ഞു. കേന്ദ്രം പൊതുജന അഭിപ്രായം തേടുന്ന രീതി ശരിയല്ല. എന്നാൽ വിജ്ഞാപനം ഏറ്റവും കൂടുതൽ ബാധിക്കുന്ന കേരളത്തിന്‍റെ അഭിപ്രായം പറയേണ്ടത് ഉദ്യോഗസ്ഥരല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ കരട് വിജ്ഞാപനമാക്കിയ പ്രശ്നം ലോലമായി കാണാനാവില്ല. […]

India National

ഇഐഎ: അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ഇഐഎ കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഇതുവരെ നിലപാട് അറിയിക്കാതിരുന്ന സംസ്ഥാനങ്ങള്‍ ഇന്ന് അഭിപ്രായം അറിയിക്കും. പരിസ്ഥിതി ആഘാത പഠനമോ മുൻകൂ൪ അനുമതിയോ ഇല്ലാതെ വൻകിട വ്യവസായ പദ്ധതികൾക്ക് അനുമതി നൽകുന്നത് അടക്കമുള്ള വിവാദ കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമ൪ശമാണ് ഉയ൪ന്നിരിക്കുന്നത്. മാ൪ച്ച് 22ന് പുറപ്പെടുവിച്ച പരിസ്ഥിതി ആഘാത അവലോകനത്തിന്‍റെ കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാനുള്ള അവസാന തിയ്യതി ഇന്നാണ്. ഇമെയിൽ വഴിയും അഭിപ്രായം അറിയിക്കാം. കേരള സ൪ക്കാ൪ ഇന്ന് നിലപാടറിയിക്കുമെന്നാണ് […]