രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിന് ഇന്ന് ഗുജറാത്തിൽ തുടക്കം. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് പുറമെ രാജീവ് ചന്ദ്രശേഖറും മറ്റ് കേന്ദ്ര സഹമന്ത്രിമാരും ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സമ്മേളനം ഊന്നൽ നൽകും. ഡിജിറ്റൽ സംരംഭങ്ങൾ ഉപയോഗിച്ച് വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്ന കാര്യവും സമ്മേളനത്തിൽ ചർച്ച ചെയ്യും. സമ്മേളനത്തിൻ്റെ ഭാഗമായി ഗുജറാത്തിലെ വിവിധ പഠന കേന്ദ്രങ്ങളും വിദ്യാഭ്യാസ […]
Tag: EDUCATION MINISTER
‘ഞങ്ങളും കൃഷിയിലേക്ക്’: സ്കൂൾ വിദ്യാർത്ഥികളുടെ കാർഷിക പദ്ധതിക്ക് തുടക്കം
കൃഷിയെ ലാഭകരമാക്കാന്‍ നൂതനമായ സാങ്കേതികവിദ്യകളുപയോഗിച്ച് കൃഷി ചെയ്യാനുള്ള സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വലിയശാല ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയുടെ പ്രാരംഭ ഘട്ടം മുതല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതുവരെയുള്ള പ്രവൃത്തികളില്‍ കര്‍ഷകര്‍ക്ക് താങ്ങായി കൃഷി വകുപ്പുണ്ട്. എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം വളര്‍ത്താനും കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കാനും ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി ഞങ്ങളും കൃഷിയിലേക്ക് എന്ന […]
അഴിമതി ആരോപണം; ചുമതലയേറ്റെടുത്ത് മൂന്നാം ദിവസം ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജി
ബിഹാറില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മൂന്നാം ദിവസം മന്ത്രി രാജിവെച്ചു. വിദ്യാഭ്യാസ മന്ത്രി മേവാ ലാല്‍ ചൗധരിയാണ് രാജിവച്ചത്. ബിഹാര്‍ കാര്‍ഷിക സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടര്‍ന്നാണ് രാജി. ഇന്ന് വൈകിട്ടോടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നേരില്‍ കണ്ടാണ് മേവാ ലാല്‍ ചൗധരി രാജി സമര്‍പ്പിച്ചത്. കാര്‍ഷിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്ന കാലയളവില്‍ മേവാ ലാല്‍ ചൗധരി അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് ആരോപണം. 167 ജൂനിയര്‍ ശാസ്ത്രജ്ഞരെ കോഴ വാങ്ങി നിയമച്ചതില്‍ മേവാ ലാല്‍ […]