Kerala

കൊച്ചിയില്‍ ഹോസ്റ്റല്‍ നോക്കാന്‍ സഹായം തേടിയ ബന്ധുവിനെ ബലാത്സംഗം ചെയ്തു; യുവാവ് പിടിയില്‍

ബന്ധുവായ യുവതിയെ എറണാകുളം ഇടപ്പള്ളിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായി. കുഴുപ്പള്ളി മുനമ്പം അയ്യാര്‍ വളവ് സ്വദേശി ജാനേന്ദാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം മെയ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന ഇയാളെ പൊലീസ് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊച്ചിയില്‍ ഒരു ഹോസ്റ്റല്‍ നോക്കുന്നതിനായി സഹായം തേടിയ ബന്ധുവിനെയാണ് ജാനേന്ദ് ബലാത്സംഗം ചെയ്തത്. ഹോസ്റ്റല്‍ നോക്കി മടങ്ങുംവഴി അത്യാവശ്യമായി സുഹൃത്തിനെ കാണാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ യുവതിയെ ഇടപ്പള്ളിയിലുള്ള ഒരു വീട്ടിലെത്തിച്ചത്. ഇവിടെ വച്ച് […]

Kerala

വൈറ്റില – ഇടപ്പള്ളി ബൈപ്പാസിൽ വാഹനാപകടം; നിരവധിപേർക്ക് പരുക്ക്

എറണാകുളം വൈറ്റില – ഇടപ്പള്ളി ബൈപ്പാസിൽ വാഹനാപകടം. യാത്രക്കാരെ കയറ്റാൻ നിർത്തിയ ബസിനു പിന്നിൽ ലോറി ഇടിച്ചു തെറിപ്പിച്ചു നിരവധിപ്പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. രാവിലെ പത്തരയോടെ വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേയ്ക്കു പോകുകയായിരുന്ന ബസ് ചളിക്കവട്ടം ഗീതാഞ്ജലി ജങ്ഷനിലാണ് അപകടത്തിൽപെട്ടത്. പിന്നാലെ എത്തിയ ലോറി നിയന്ത്രണം വിട്ട് ബസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.