Kerala

കിഫ്ബി ഉദ്യോഗസ്ഥർക്ക് ഇ.ഡി വീണ്ടും നോട്ടീസ് അയക്കും

വിദേശ നാണയ പരിപാല ചട്ടം ലംഘിച്ചെന്ന കേസില്‍ കിഫ്ബിയുടെ ഉയർന്ന ഉദ്യോഗസ്ഥർക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് വീണ്ടും നോട്ടീസ് അയക്കും. പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉദ്യോഗസ്ഥരെ അയക്കില്ലെന്ന കിഫ്ബിയുടെ വാദം നിലനിൽക്കില്ലന്ന് ഇ.ഡിക്ക് നിയമോപദേശം ലഭിച്ചു. കിഫ്ബി ഡെപ്യൂട്ടി എം.ഡി വിക്രംജിത്ത് സിംഗ സി.ഇ.ഒ കെ.എം എബ്രഹാം എന്നിവരോട് ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരുന്നത്. എന്നാൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനായി വിട്ടുനൽകില്ലെന്ന കടുത്ത നിലപാടാണ് സർക്കാറും കിഫ്ബിയും സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ […]

Kerala

കള്ളപ്പണം വെളുപ്പിച്ച കേസില്‍ ബീനിഷിന് ജാമ്യമില്ല

ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷിന്റെ ജാമ്യാപേക്ഷ ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് തള്ളി. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും ആളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും ചോദ്യം ചെയ്യലും നിയമവിരുദ്ധമാണെന്നായിരുന്നു ബിനീഷിന്റെ വാദം. എന്നാൽ കേസിൽ ബിനീഷിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കിയാണ് ഇഡി വാദിച്ചത്. ബിനീഷുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയില്‍ ഇ.ഡി.വ്യക്തമാക്കി. ബിനീഷിന് ജാമ്യം […]

Kerala

”വേലിയിലിരിന്ന പാമ്പിനെ ഐസക് എടുത്ത് തോളിലിട്ടു” – വി.ഡി സതീശന്‍

ധനമന്ത്രി തോമസ് ഐസകിനെ പരിഹസിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. നിയമസഭയിൽ വെയ്ക്കാത്ത സി.എ.ജി റിപ്പോർട്ടിന്മേൽ ഇ.ഡി അന്വേഷണം നടത്തുന്നത് അവകാശ ലംഘനമാണെന്ന് പറഞ്ഞ തോമസ് ഐസക് നിയമസഭയിൽ വയ്ക്കാത്ത സി.എ.ജി റിപ്പോർട്ട് ചോർത്തി പത്രസമ്മേളനം നടത്തി. ഇതിന് ഐസകിനെ എന്ത് പേരിട്ട് വിളിക്കുമെന്ന് വി.ഡി സതീശന്‍ ചോദിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വി.ഡി സതീശന്‍ ഇക്കാര്യം പറഞ്ഞത്. ”ധനകാര്യ മന്ത്രി പുലിവാലു പിടിച്ചോ? നിയമസഭയിൽ വയ്ക്കാത്ത സിഎജി റിപ്പോർട്ടിന്മേൽ ഇഡി അന്വേഷണം നടത്തുന്നത് അവകാശ ലംഘനമാണെന്ന് തോമസ് […]

Kerala

ചെയ്യാത്ത കാര്യം ചെയ്തെന്ന് പറയിപ്പിക്കാന്‍ ഇ.ഡി ശ്രമിക്കുന്നുവെന്ന് ബിനീഷ് കോടിയേരി

ചെയ്യാത്ത കാര്യം ചെയ്തുവെന്ന് പറയിപ്പിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് ബിനീഷ് കോടിയേരി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു ബിനീഷിന്‍റെ പ്രതികരണം. ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്കാണ് ബിനീഷിനെ മാറ്റിയത്. ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാട് കേസിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്‍റെ അറസ്റ്റ് ചെയ്തത്. ബംഗളൂര്‍ സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കിയ ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ […]

Kerala

മയക്കു മരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. ബംഗ്ലൂര്‍ മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ രാവിലെ മുതല്‍ ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തുവരികയായിരുന്നു. ബിനീഷ് കോടിയേരിയുടെ നിര്‍ദ്ദേശപ്രകാരം മറ്റുള്ളവരില്‍ നിന്നും ബിസ്നസില്‍ പണം നിക്ഷേപിച്ചെന്ന് അനൂപ് എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ബിനീഷിന്‍റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പരപ്പന അഗ്രഹാര ജയിലില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലിലായിരുന്നു പ്രതിയായ അനൂപിന്‍റെ […]