India National

നടപ്പ് സാമ്പത്തിക വര്‍ഷം രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ആര്‍ബിഐ

കൊവിഡ് രണ്ടാം തരംഗം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടത്തിന് സാധ്യതയുണ്ടാക്കുമെന്ന് റിസര്‍വ് ബാങ്ക്. 2021 ജൂണിലെ പ്രതിമാസ ബുള്ളറ്റിനിലാണ് ആര്‍ബിഐ ഈ കാര്യം വ്യക്തമാക്കിയത്.കൊവിഡ് രണ്ടാംതരംഗം ആഭ്യന്തര ആവശ്യകതയെ ബാധിച്ചുവെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.അതേസമയം കാര്‍ഷിക, വ്യാവസായിക ഉല്‍പാദനത്തിലും കയറ്റുമതിയിലും കാര്യമായ ഇടിവ് സംഭവിക്കാതെ പിടിച്ചുനിന്നെന്നും ആര്‍ബിഐ പ്രതിമാസ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

Kerala

കോവിഡും പ്രകൃതിദുരന്തങ്ങളും സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചു- സാമ്പത്തിക അവലോകന റിപ്പോർട്ട്

കോവിഡും പ്രകൃതിദുരന്തങ്ങളും സംസ്ഥാനത്തെ സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. കേരളത്തിന്‍റെ വളർച്ചാ നിരക്കും, ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്കും കുറഞ്ഞു. സംസ്ഥാനത്തിന്‍റെ പൊതുകടം വർധിച്ചു. ആശങ്ക വർധിപ്പിച്ച് പ്രവാസികൾ കൂട്ടത്തോടെ തിരിച്ച് വരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2019-20ലെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് സംസ്ഥാനത്തിന്‍റെ ഗുരുതരമായ സാമ്പത്തികാവസ്ഥ വ്യക്തമാക്കുന്നത്. വളർച്ച നിരക്ക് ദേശീയ ശരാശരിയെക്കാൾ താഴെയായി. ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്ക്. മുൻ വർഷം 6.49 എന്നത് 2019-20ൽ 3.45 ശതമാനമായി കുറഞ്ഞു. കോവിഡ് കേരളത്തിന്‍റെ […]