Kerala

മുന്നാക്കക്കാരിലെ പാവപ്പെട്ടവരെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് തുടക്കം; എന്‍എസ്എസ് ബഹിഷ്‌കരിക്കും

മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവരെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് ഇന്ന് തുടക്കമാകും. ഓരോ വാര്‍ഡിലെയും അഞ്ച് കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സാമ്പിള്‍ സര്‍വേ അശാസ്ത്രീയമാണെന്നും ശാസ്ത്രീയ സര്‍വേയാണ് നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി എന്‍എസ്എസ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കും. വീടുകളില്‍ കയറിയിറങ്ങി ആധികാരികമായി സര്‍വേ നടത്തണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യം. നിലവില്‍ സംസ്ഥാനത്ത് 164 മുന്നാക്കസമുദായങ്ങളുണ്ടെന്നാണ് കണക്ക്. ഇവരില്‍ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി നാല് […]

Kerala

പിണറായി സര്‍ക്കാര്‍ പിന്നാക്കക്കാരെ പിറകില്‍ നിന്ന് കുത്തി, ചതിച്ചു: വെള്ളാപ്പള്ളി

മുന്നാക്ക സംവരണത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ. എല്‍.ഡി.എഫ് സർക്കാർ പിന്നാക്കക്കാരെ പിറകിൽ നിന്ന് കുത്തി. വിദ്യാഭ്യാസ മേഖലയിലെ മുന്നാക്ക സംവരണത്തിൽ ഗൂഢാലോചനയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗനാദത്തിലെ മുഖപ്രസംഗത്തിലാണ് പിണറായി സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചിരിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി കുരിശുയുദ്ധം നയിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഈ രാജ്യത്തിന്‍റെ തനത് സംസ്കാരത്തിന്‍റെ പിന്മുറക്കാരോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ഏറ്റവും കടുത്ത അനീതിയാണ്, ജനാധിപത്യ വിരുദ്ധതയാണ്. ജാതി സംവരണം ദാരിദ്ര്യലഘൂകരണ പദ്ധതിയോ, സഹായ പദ്ധതിയോ അല്ല. ചരിത്രപരമായ നെറികേടുകൾക്ക് പ്രായശ്ചിത്തം […]

Kerala

ഹയർസെക്കൻഡറി പ്രവേശനം: മുന്നാക്ക സംവരണ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം -എസ്.ഐ.ഒ

ഭരണഘടനാ ബെഞ്ചിന്റെ അഭിപ്രായത്തിന് വിട്ട സാമ്പത്തിക സംവരണം പ്ലസ് വൺ പ്രവേശന മാനദണ്ഡമാക്കി പ്രോസ്പെക്റ്റസിൽ ഉൾപ്പെടുത്തിയതും ദുരുദ്ദേശപരമാണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹയർസെക്കൻഡറി തലം മുതൽ മുന്നാക്ക വിഭാ​ഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (EWS) സംവരണം നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഭരണഘടന വിഭാവന ചെയ്ത സംവരണത്തിന്റെ എല്ലാ അടിസ്ഥാന തത്വങ്ങളെയും അട്ടിമറിക്കുന്ന സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട കേസുകളെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ […]