സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ മെട്രോമാന്‍ ഇ.ശ്രീധരന്‍. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതി സംസ്ഥാനം അട്ടിമറിച്ചെന്ന് ഇ ശ്രീധരന്‍ ആരോപിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുമായി പിണറായി വിജയന്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തില്ല. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതിയില്‍ കേരളത്തിന് താത്പര്യമില്ല. പദ്ധതി മുന്നോട്ടുപോകണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പാത കര്‍ണാടകയിലേക്ക് നീട്ടുന്നതുള്‍പ്പെടെ ചര്‍ച്ചയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയം ചര്‍ച്ചയില്‍ […]
Tag: E sreedharan
ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല, സർക്കാർ തീരുമാനം പുനഃപരിശോധിക്കണം; ഇ ശ്രീധരൻ
സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇ ശ്രീധരൻ. പദ്ധതിയുടെ ബുദ്ധിമുട്ടുകൾ റയിൽവേ മന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തി. ഡിപിആർ പാകപ്പിഴകൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല. പരിസ്ഥിതി ആഘാത പഠനത്തിന്റെ മറവിൽ സർക്കാർ ജനങ്ങളുടെ ഭൂമി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം കെ റെയിൽ പദ്ധതിക്കെതിരെ സമരം കടുത്തതോടെ സംസ്ഥാനത്ത് സർവേ നടപടികൾ നിർത്തിവച്ചു. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സർവേ നടത്തില്ലെന്ന് കല്ലിടൽ ഏറ്റെടുത്ത ഏജൻസി അറിയിച്ചുവെന്നാണ് […]
കള്ളപ്പണക്കേസിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടുന്നു; അന്വേഷണത്തിനായി മൂന്നംഗ സംഘം
കള്ളപ്പണക്കേസിൽ അന്വേഷണത്തിനൊരുങ്ങി ബി.ജെ.പി കേന്ദ്ര നേതൃത്വം. ആഭ്യന്തര അന്വേഷണത്തിനായി സി.വി ആനന്ദ ബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരൻ എന്നിവരെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കേന്ദ്ര നേതൃത്വം നൽകിയ പണം എങ്ങനെ ചെലവഴിച്ചു എന്നത് സംബന്ധിച്ച് അന്വേഷണ സംഘം റിപ്പോർട്ട് നൽകണം. അതേസമയം അന്വേഷണം ആർ. എസ്.എസ് നേതാക്കളിലേക്കും നീളുകയാണ്. പണമിടപാട് സംബന്ധിച്ച് കൂടുതൽ അറിയാൻ ജില്ല സംയോജന്മാരുടെ മൊഴി എടുക്കും. ബി.ജെ.പി ഉത്തര മേഖല സംഘടന സെക്രട്ടറി കെ.പി സുരേഷിനേയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കഴിഞ്ഞ […]
ബി.ജെ.പി ജില്ല നേതാക്കളുടെ നിലവാരത്തിലേക്ക് ഇ.ശ്രീധരന്‍ താഴരുതെന്ന് ഷാഫി പറമ്പില്‍
ഷാഫി പറമ്പിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പണം വകയിരുത്തി നിർമ്മിക്കുന്ന പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അപാകതകളുണ്ടെന്ന് ബി.ജെ.പി സ്ഥാനാർഥി ഈ ശ്രീധരൻ . എല്ലാവരും ബഹുമാനിക്കുന്ന ഇ. ശ്രീധരൻ ബി.ജെ.പി ജില്ല നേതാക്കളുടെ നിലവാരത്തിലേക്ക് താഴരുതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു മൂന്നാം തവണ പാലക്കാട് നിന്നും ജനവിധി തേടുന്ന ഷാഫി പറമ്പിലിനെതിരെ മെട്രോമാൻ ഇ .ശ്രീധരനെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്. പ്രചരണത്തിനിടെ കെ.എസ്.ആർ.ടി.സി ടെർമിനലിൽ എത്തിയ ഈ ശ്രീധരൻ നിർമ്മാണത്തിലെ കാല താമസത്തെ വിമർശിച്ചു. […]
ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും
മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും. തൃശൂരിൽ വച്ച് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം പാലക്കാട് മത്സരിക്കാൻ ഇ ശ്രീധരൻ്റെ പേര് സ്വീകരിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിൻ്റെ ശുപാർശ കേന്ദ്രത്തിനു കൈമാറി. ശ്രീധരൻ നാളെ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന.
ലവ് ജിഹാദ് പരാമർശം; ഇ ശ്രീധരന് എതിരെ പൊന്നാനി പൊലീസിൽ പരാതി
പൊന്നാനി: ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ലവ് ജിഹാദ്, ബീഫ് വിഷയങ്ങളിൽ മെട്രോമാൻ ഇ ശ്രീധരൻ നടത്തിയ വിവാദ പരാമർശങ്ങളിൽ പൊലീസിൽ പരാതി. ശ്രീധരന്റെ പൊലീസ് സ്റ്റേഷൻ പരിധിയായ പൊന്നാനിയിൽ അഭിഭാഷകൻ അനൂപ് വിആർ ആണ് പരാതി നൽകിയത്. ഹിന്ദു പെൺകുട്ടികളെ കെണിയിൽ വീഴ്ത്തി വിവാഹം കഴിക്കുന്ന രീതിയിൽ കേരളത്തിൽ ലവ് ജിഹാദുണ്ട്, മാംസഭക്ഷണം കഴിക്കുന്നവരെ വെറുപ്പാണ് തുടങ്ങിയ പരാമർശങ്ങളിലാണ് പരാതി നൽകിയത്. പ്രസ്താവനകൾ സമൂഹത്തിൽ മതസ്പർധയും, വെറുപ്പും പരത്തുന്നു എന്നാണ് പരാതിയിൽ പറയുന്നത്. പ്രിവിലേജുകളുടെ ബലത്തിൽ […]
ഇ ശ്രീധരന്‍ വന്നാല്‍ കേരളത്തില്‍ എന്ത് മാറ്റം ഉണ്ടാകും ? തരൂര്‍ പറയുന്നു
ഇ. ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ കെൽപ്പുള്ളതാണെന്ന് കരുതുന്നില്ലെന്ന് എം.പി ശശി തരൂർ. നിയമസഭാ തെരഞ്ഞെടുപ്പിൽ അത് ബി.ജെ.പിക്ക് വലിയ സഹായമായിരിക്കുമെന്ന വാദവും ശശി തരൂർ തള്ളി. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ. ശ്രീധരൻ മികച്ച സാങ്കേതിക വിദഗ്ധനാണ്. എന്നാൽ രാഷ്ട്രീയത്തിൽ ഇതുവെച്ച് തിളങ്ങാം എന്നത് തെറ്റിധാരണയാണ്. അത് മറ്റൊരു ലോകമാണ്. സാങ്കേതിക കാര്യങ്ങൾ നടപ്പിലാക്കുന്നവരാണ് ടെക്നോക്രാറ്റുകൾ. നയങ്ങൾ നടപ്പിലാക്കുന്നവരല്ല. ശ്രീധരന്റെ രാഷട്രീയ പ്രവേശന പ്രഖ്യാപനം ഞെട്ടലുളവാക്കിയെന്നും തരൂർ […]
ബി.ജെ.പി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് ഇ.ശ്രീധരൻ
കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറെന്ന് ഇ.ശ്രീധരൻ. ബിജെപിയെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനമെന്നും ഇ. ശ്രീധരൻ പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും ശ്രീധരന് വ്യക്തമാക്കി. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഗവര്‍ണര്‍ പദവിയോട് തനിക്ക് താല്‍പര്യമില്ലെന്നും ഇ.ശ്രീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇ.ശ്രീധരൻ ബിജെപിയിൽ ചേരുന്ന കാര്യം അറിയിച്ചത്. കേരളത്തിന് നീതി ഉറപ്പാക്കാൻ ബി.ജെ.പി വന്നാലേ കഴിയൂവെന്ന് ഇ ശ്രീധരൻ പ്രതികരിച്ചിരുന്നു. […]