പ്രതിപക്ഷനേതാവിൻ്റെ വസതിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. കന്റോൺമെന്റ് ഹൗസിൻ്റെ ഗേറ്റ് രണ്ട് പ്രവർത്തകൻ ചാടിക്കടന്നു. ഗേറ്റിന് പുറത്തും ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യവും വിളിച്ചു. മാർച്ചിൽ നേരിയ സംഘർഷം. കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന പ്രവർത്തകനെ വിഡി സതീശൻ്റെ പേർസണൽ സ്റ്റാഫ് പിടിച്ചുവച്ചു. മറ്റൊരു പ്രവർത്തകനെ പൊലീസ് നീക്കം ചെയ്തു. എന്നാൽ പുറത്ത് സമരം നടത്തിയ പ്രവർത്തകരെ അകത്തേക്ക് വലിച്ചിഴച്ചതായി ഡിവൈഎഫ്ഐ ആരോപിച്ചു. വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് മാർച്ച് നടത്തിയത്.
Tag: dyfi
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകന് സസ്‌പെന്‍ഷന്‍
മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെ സ്‌കൂള്‍ മാനെജ്‌മെന്റാണ് സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകനെ 15 ദിവസത്തേക്ക് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയതിനെ തുടര്‍ന്നാണ് നടപടി. രക്ഷിതാക്കള്‍ കൂട്ടമായെത്തി കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുകയായിരുന്നു. കുട്ടികള്‍ ഭയപ്പാടിലാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഡിപിഐയുടെ നിര്‍ദ്ദേശപ്രകാരം സംഭവത്തില്‍ […]
രാത്രി വൈകിയും ഏറ്റുമുട്ടി പ്രവര്‍ത്തകര്‍; വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തുടര്‍ക്കഥയായി അക്രമങ്ങള്‍
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ, സംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നു. രാത്രി വൈകിയും വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സിപിഐഎം പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. സമീപകാല രാഷ്ട്രീയകേരളം കണ്ടിട്ടില്ലാത്ത സംഘര്‍ഷം. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ ആരംഭിച്ച സിപിഐഎം കോണ്‍ഗ്രസ് തെരുവുയുദ്ധം രാത്രി വൈകിയും നീണ്ടു. തിരുവനന്തപുരത്തും കണ്ണൂരും വ്യാപക ആക്രമം.കണ്ണൂര്‍ ഡിസിസി ഓഫിസിലേക്ക് കല്ലേറുണ്ടായി. പയ്യന്നൂര്‍ തലശേരി തളിപ്പറമ്പ് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് […]
എ.എ.റഹീമും മുഹമ്മദ് റിയാസും സ്വന്തം അനുയായികളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം
ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. കേന്ദ്ര നേതൃത്വം സമരങ്ങള്‍ ചെയ്യുന്നതില്‍ പരാജയം എന്നായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം. വൃന്ദാ കാരാട്ട് അടക്കമുള്ള മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ക്കുള്ള ഊര്‍ജം പോലും ഡിവൈഎഫ്‌ഐ കേന്ദ്ര നേതൃത്വത്തിനില്ല എന്നും വിമര്‍ശനം ഉയര്‍ന്നു . ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീമിനെതിരേയും മുന്‍ അഖിലേന്ത്യ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. ഇവരെല്ലാവരും സ്വന്തം അനുയായികളെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത് സംഘടനയുടെ സ്വതന്ത്രമായ പ്രവര്‍ത്തന മുന്നേറ്റത്തിന് തടസമാകുമെന്നും […]
സ്വർണക്കടത്ത് കേസ് പ്രതിയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല; അർജുൻ ആയങ്കിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ
അർജുൻ ആയങ്കിയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടിയുമായി ഡിവൈ എഫ് ഐ സംസ്ഥാന നേതൃത്വം. സ്വർണക്കടത്ത് കേസ് പ്രതിയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് . അർജുൻ ആയങ്കിക്കെതിരായ നിയമനടപടി തുടരും. ഡിവൈ എഫ് ഐയുടെ ലേബലിൽ നടത്തിയ തെറ്റായ കാര്യങ്ങളാണ് തുറന്നുകാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ബന്ധമുള്ള ചിലർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം ഡിവൈ എഫ് ഐ തള്ളി. അർജുൻ ആയങ്കിയെ സംരക്ഷിക്കില്ലെന്ന ഡിവൈ എഫ് ഐ […]
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ക്വട്ടേഷന്‍ ഡിവൈഎഫ്‌ഐക്ക്: റിജില്‍ മാക്കുറ്റി
സില്‍വര്‍ലൈന്‍ പദ്ധതിയ്‌ക്കെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള ക്വട്ടേഷന്‍ ഡിവൈഎഫ്‌ഐ ഏറ്റെടുത്തുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പദ്ധതിയില്‍ നിന്നും കിട്ടുന്ന കോടികളുടെ അഴിമതി പണത്തിന്റെ ഒരു ഭാഗം ഇതിനായി ഡിവൈഎഫ്‌ഐയ്ക്ക് നല്‍കുകയാണെന്ന ഗുരുതരമായ ആരോപണമാണ് റിജില്‍ മാക്കുറ്റി ഉന്നയിച്ചത്. പശ്ചിമബംഗാളിലേതിന് സമാനമായി സിപിഐഎമ്മിനെ ജനം അടിച്ചോടിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു. കണ്ണൂരിലെ പൊലീസ് എംവി ജയരാജന്റെ വീട്ടിലെ ദാസ്യരെപ്പോലെ തരംതാഴ്ന്നുവെന്നായിരുന്നു റിജിലിന്റെ മറ്റൊരു ആരോപണം. എന്ത് വസ്ത്രം ധരിച്ച് സമരം […]
ഉദ്യോഗാർത്ഥികളുമായി ശത്രുതയില്ലെന്ന് ഡി.വൈ.എഫ്.ഐ: ‘അധികാരക്കൊതി മൂത്ത യു.ഡി.എഫിന്റേത് അപകടകരമായ ഗൂഢാലോചന’
സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ഒരു ശത്രുതയുമില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. അവരുടെ ന്യായമായ ആവശ്യങ്ങളുടെ ഒപ്പം നിൽക്കണമെന്നാണ് ഡി.വൈ.എഫ്.ഐയുടെ നിലപാടെന്നും ഇന്നു മാത്രം 261 തസ്തികകൾ സംസ്ഥാന സർക്കാർ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസുമായി വലിയ ഏറ്റുമുട്ടൽ സൃഷ്ടിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. അധികാരക്കൊതി മൂത്ത യു.ഡി.എഫ് അപകടകരമായ ഗൂഢാലോചന നടത്തുകയാണ്. തല പൊട്ടി ചോരയൊലിക്കുന്ന ഉദ്യോഗാർത്ഥികളുടെ പടം അച്ചടിച്ച് വരുത്താനുള്ള ശ്രമമാണ്. തുടർഭരണം അട്ടിമറിക്കാറുള്ള ശ്രമമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നത്. യൂത്ത് കോൺഗ്രസിന്റെ കീഴിലുള്ള […]
കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെത് രാഷ്ട്രീയ കൊലപാതകം എന്ന് പൊലീസ്
കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെത് രാഷ്ട്രീയ കൊലപാതകം എന്ന് പൊലീസ്. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഇര്‍ഷാദിന് എതിരെ പൊലീസ് കേസെടുത്തു. രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മുസ്ലിം ലീഗെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐയും രംഗത്തെത്തി. തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് പ്രശ്‌നങ്ങള്‍ നടന്നിരുന്നതായി പൊലീസ് പറയുന്നു. അതേസമയം മരിച്ച അബ്ദുള്‍ റഹ്മാന്റെ മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഇന്ന് […]
കേന്ദ്ര സഹമന്ത്രിയായി വി.മുരളീധരൻ ഇരിക്കുന്ന കാലത്തോളം സ്വര്‍ണക്കടത്ത് അന്വേഷണം ശരിയായ ദിശയിൽ നടക്കില്ലെന്ന് ഡി.വൈ.എഫ്.ഐ
എന്തുകൊണ്ട് അറ്റാഷെ ഒരു കുറ്റവും ചെയ്തില്ലെന്ന് വി.മുരളീധരന്‍ ഏകപക്ഷീയമായി ആദ്യമെ പ്രസ്താവിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജല്ലെന്ന് എന്തുകൊണ്ടാണ് വി.മുരളീധരന്‍ ആവര്‍ത്തിച്ച് പറയുന്നത് കേന്ദ്ര സഹമന്ത്രിയായി വി.മുരളീധരൻ ഇരിക്കുന്ന കാലത്തോളം സ്വര്‍ണക്കടത്ത് അന്വേഷണം ശരിയായ ദിശയിൽ നടക്കില്ലെന്ന് ഡി.വൈ.എഫ്.ഐ. വലിയ സ്വാധീനമുള്ള നേതാക്കൾക്ക് സ്വർണക്കടത്തിൽ പങ്കുണ്ട്. എന്‍.ഐ.എ അവരുടെ നിസഹായ അവസ്ഥയിലാണെന്നും സാന്പത്തിക ശ്രോതസുകളിലേക്ക് അന്വേഷണം പോകുമോ എന്ന് കുഞ്ഞാലിക്കുട്ടിക്കും ലീഗിനും ഭയമാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. എന്‍.ഐ.എ മുരളീധരന്റെ പേര് പറയാതെ പറയുകയാണ്. […]
കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നു : മന്ത്രി ഇപി ജയരാജൻ
വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ നിർണായക വിവരവുമായി മന്ത്രി ഇപി ജയരാജൻ. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഹക്ക് മുഹമ്മദിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കൊലപാതകം ആസൂത്രിതമാണെന്ന് മന്ത്രി ഇ പി ജയരാജൻ പറയുന്നു. കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൃത്യംനടന്നത്. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ച് ലക്ഷ്യം നിർവഹിച്ചു എന്നറിയിച്ചെന്നും ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം […]