തിരുവനന്തപുരത്ത് ലഹരി ഗുളികകളുമായി നഴ്‌സിംഗ് വിദ്യാർത്ഥികളായ ദമ്പതികൾ പിടിയിൽ. തിരുവനന്തപുരം എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. ദമ്പതികളിൽ നിന്ന് 200 നൈട്രോ സെപാം ഗുളികകൾ കണ്ടെടുത്തു. ചിറയിൻകീഴ് സ്വദേശി പ്രജിൻ ഭാര്യ ദർശന എസ് പിള്ള എന്നിവരാണ് പിടിയിലായത്. ഇരുവരും അവസാന വർഷ നഴ്‌സിംഗ് വിദ്യാർത്ഥികളാണ്. ബൈക്കിൽ കടത്തുമ്പോൾ തിരുവനന്തപുരം ചാക്കയിൽ വച്ചാണ് ദമ്പതികൾ പിടിയിലായത്. ദർശന കൊല്ലം ഐവർകാല സ്വദേശിയാണ്.
Tag: Drugs
ലഹരിക്കെണിയിൽ കുട്ടികൾ; തടയാൻ പ്രത്യേക പദ്ധതിയുമായി എക്സൈസ്
ലഹരിക്കെനിയിൽ കുട്ടികൾ പെടുന്നത് തടയാൻ പ്രത്യേക പദ്ധതിയുമായി എക്സൈസ് വകുപ്പ്. ലഹരിക്കടത്ത് തടയാനായി സ്പെഷ്യൽ ഡ്രൈവിനു തുടക്കമിട്ടതായി കണ്ണൂർ എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ ടി രാകേഷ് പറഞ്ഞു. സ്കൂളുകൾ കേന്ദ്രീകരിച്ച് ക്യാമ്പയിനുകൾ ശക്തമാക്കും. കണ്ണൂർ ലഹരിക്കെണിയിൽ ഇരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ കൂടുതൽ പരിശോധന നടത്തുമെന്ന് അസിസ്റ്റൻ്റ് കമ്മീഷണർ വ്യക്തമാക്കി. ലഹരി നൽകി സഹപാഠി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പൊലീസിനെതിരെ ഇരയായ പെൺകുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു. കേസ് വഴിതിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നു എന്ന് കുടുംബം ആരോപിച്ചു. തെളിവുകളുള്ള മൊബൈൽ […]
സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 18 കിലോയിലധികം ഡിമെറ്റാംഫെറ്റാമൈന്‍ പിടിച്ചെടുത്തു
സൗദി അറേബ്യയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 18 കിലോയിലധികം ഡിമെറ്റാംഫെറ്റാമൈന്‍ കടത്താനുള്ള ശ്രമമാണ് സൗദി അറേബ്യയിലെ സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി തടഞ്ഞത്. ലഹരി കടത്തിനുള്ള മൂന്ന് ശ്രമങ്ങളും അതോറിറ്റി പരാജയപ്പെടുത്തി. പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലാണ് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ആദ്യ ലഹരി കടത്ത് ശ്രമം പരാജയപ്പെടുത്തിയത്. ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍ ആറരക്കിലോയിലധികം ലഹരി മരുന്നുകള്‍ കണ്ടെത്തുകയായിരുന്നു. അല്‍ ബതാ അതിര്‍ത്തിയിലാണ് രണ്ടാം ശ്രമം പരാജയപ്പെടുത്തിയത്. 1.7 കിലോയോളം […]
അസമിൽ 8 കോടിയുടെ ഹെറോയിൻ പിടികൂടി; 2 പേർ അറസ്റ്റിൽ
അസമിൽ 8 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. കർബി നാഗോൺ ജില്ലകളിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. വിവധ സംഭവത്തിൽ 2 പേർ പിടിയിലായി. കർബി ദിമാപൂർ സൺഡേ ബസാർ റോഡിലൂടെ ചിലർ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 6 കോടിയുടെ ഹെറോയിൻ പിടികൂടിയത്. മയക്കുമരുന്നുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു. തുടർന്ന് പൊലീസും തിരിച്ച് വെടിവെച്ചു. വെടിവയ്പിൽ ഒരാൾക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളിൽ നിന്നും 7.65 എം […]
കാക്കനാട് നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസ് എക്സൈസ് അട്ടിമറിച്ചു
കൊച്ചി കാക്കനാട് നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസ് എക്സൈസ് അട്ടിമറിച്ചു. ഒരു കിലോ 86 ഗ്രാം എംഡിഎംഎയായിരുന്നു പിടിച്ചെടുത്തത്. എന്നാൽ പ്രതികളുടെ പേരിൽ രേഖപ്പെടുത്തിയത് 86 ഗ്രാം എംഡിഎംഎ മാത്രമാണ്. ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നാണ് മഹസര്‍. ബാഗ് കണ്ടെത്തിയതില്‍ പ്രതികളില്ലെന്ന പേരില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ തയ്യാറാക്കുകയും ചെയ്തു. കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്ന് കഴിഞ്ഞ വ്യാഴം പുലര്‍ച്ചെയാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം അഞ്ചുപേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 86 ഗ്രാം […]
”കേരളം ഭരിക്കുന്നത് കൊള്ളസംഘം”രമേശ് ചെന്നിത്തല
കേരളം ഭരിക്കുന്നത് കൊള്ളസംഘമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് മുതല്‍ മനുഷ്യക്കടത്ത് വരെ നടക്കുന്നു. അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.എമ്മാണ് നേതൃത്വം നല്‍കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ട്. മുഖ്യമന്ത്രിയെക്കാള്‍ വലുതാണ് പാര്‍ട്ടി സെക്രട്ടറി. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചോടം നടക്കുന്നുണ്ട്. അത് ചെറിയൊരു കാര്യമാണോ? ആളുകളെ പൊട്ടന്മാരാക്കാണോ? സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇപ്പൊ കസ്റ്റഡിയിലാണ്. പാര്‍ട്ടി കസ്റ്റഡിയിലാണ്. ഇതിന് മറുപടി ജനങ്ങള്‍ നല്‍കും”. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും രാജിവെച്ചാഴിയണമെന്നും […]