Kerala

കൊച്ചിയില്‍ ലഹരിപരിശോധന കര്‍ശനമാക്കി; നിരീക്ഷണത്തിനായി കണ്‍ട്രോള്‍ റൂം തുറന്നു

ന്യൂഇയര്‍ ആഘോഷങ്ങള്‍ ലഹരിയില്‍ മുങ്ങാതിരിക്കാന്‍ കര്‍ശന ജാഗ്രതയുമായി ഏജന്‍സികള്‍. എക്‌സൈസ്, പൊലീസ്, കസ്റ്റംസ് എന്നിവരുടെ നേതൃത്വത്തില്‍ ജനുവരി 3 വരെ നീണ്ടു നില്‍ക്കുന്ന പ്രത്യേക പരിശോധനകള്‍ ജില്ലയില്‍ നടക്കും. സംസ്ഥാനത്ത് ഏറ്റവുമധികം ലഹരിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ജില്ലയെന്ന നിലയിലാണ് കടുത്ത നടപടി. സംസ്ഥാനത്തെ ലഹരി ഹബ്ബെന്ന നിലയില്‍ ന്യൂഇയര്‍ ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് ലഹരി ഒഴുക്ക് തന്നെ ഉണ്ടാകുമെന്ന് ഏജന്‍സികള്‍ കരുതുന്നു. പ്രതിരോധ നടപടിയെന്ന നിലയില്‍ എക്‌സൈസ് നേതൃത്വത്തില്‍ നിരീക്ഷണത്തിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം […]

Kerala

കൊച്ചിയിൽ ലഹരി മരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ: എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും പിടികൂടി

കൊച്ചി പോണേക്കരയിൽ ലഹരി മരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി.49 എൽഎസ്ഡി സ്റ്റാമ്പുകളും, പത്തൊമ്പതര ഗ്രാം എംഡിഎംഎ യും ഇവരിൽ നിന്ന് കണ്ടെടുത്തു.നഗരത്തിലെ സ്ഥിരം ലഹരി മരുന്ന് വിൽപ്പനക്കാരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസികൾ തന്നെയായ ബിനു ജോസഫ്, എ എസ് ഇമ്മാനുവൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന തൃശൂർ സ്വദേശിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്.