Kerala

കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ കണ്ണൂര്‍ പാപ്പിനിശേരിയിൽ എക്സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. പാപ്പിനിശേരി റെയ്ഞ്ചിലെ സിവിൽ എക്സൈസ് ഉദ്യോഗസ്ഥൻ നിഷാദിനാണ് വെട്ടേറ്റത്. ചെറുകുന്ന് യോഗശാല സ്വദേശി ഷബീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇളനീര്‍ കച്ചവടക്കാരനാണ് ഷബീര്‍. ഇയാള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം എത്തിയത്. മഫ്തിയിലെത്തിയ എക്സൈസ് സംഘം പരിശോധന നടത്താന്‍ ശ്രമിച്ചപ്പോള്‍‌ ഷബീര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. നിഷാദിന് കാലിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

Kerala

കൊച്ചിയില്‍ സര്‍ക്കാരിന്റെ ആഢംബര നൗകയില്‍ ലഹരി പാര്‍ട്ടി നടന്നതായി സംശ

കൊച്ചിയില്‍ സര്‍ക്കാരിന്റെ ആഢംബര നൗകയില്‍ ലഹരി പാര്‍ട്ടി നടന്നതായി സംശയം. നെഫ്രടിടി എന്ന ആഢംബര നൗകയില്‍ ലഹരിപാര്‍ട്ടി നടന്നതായി ചൂണ്ടിക്കാട്ടി കെഎസ്‌ഐഎന്‍സി എംഡി പ്രശാന്ത് പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്തു. 13 ാം തിയതി ഞായറാഴ്ചയാണ് ഒരു സംഘം ആളുകള്‍ ആഢംബര നൗകയില്‍ ലഹരി പാര്‍ട്ടി നടത്തിയതായി സംശയിക്കുന്നത്. ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനാലാണ് പൊലീസില്‍ പരാതി നല്‍കിയത്. ലഹരി പാര്‍ട്ടി നടത്തിയ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി കേന്ദ്രീകരിച്ച് ലഹരിപാര്‍ട്ടികള്‍ സജീവമാകുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.

India National

മയക്കുമരുന്ന് കേസ്: ദീപികയുടെ മാനേജര്‍ക്ക് നോട്ടീസ്

നടി ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന് ഹാജരാകാന്‍ നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടീസ്. ബോളിവുഡ്- ലഹരി ബന്ധം സംബന്ധിച്ച അന്വേഷണത്തിനിടെയാണ് കരിഷ്മയെ വിളിപ്പിച്ചത്. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബോളിവുഡിലെ മയക്കുമരുന്ന് ബന്ധത്തിലെത്തിയത്. കരിഷ്മ പ്രകാശ് ജോലി ചെയ്യുന്ന ക്വാന്‍ ടാലന്‍റ് സിഇഒ ധ്രുവ് ചിത്ഗോപേകറിനെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കരിഷ്മ ഹാജാരാകാന്‍ എന്‍സിബിയോട് സമയം ചോദിച്ചിട്ടുണ്ട്. സുശാന്തിന്‍റെ മാനേജര്‍ ശ്രുത മോദി, മുന്‍ ടാലന്‍റ് മാനേജര്‍ ജയ സാഹ എന്നിവരെയും വിളിപ്പിച്ചിട്ടുണ്ട്. സുശാന്തിനായി ലഹരി […]