Kerala

ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാൻ എക്‌സൈസ്; അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ബസുകളും ട്രെയ്‌നുകളും കേന്ദ്രീകരിച്ചാണ് പരിശോധന

ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാൻ എക്‌സൈസ് വകുപ്പ്. സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിലൂടെയാണ് ലഹരിക്കടത്ത് തടയാനുള്ള നടപടികൾ ആരംഭിച്ചു. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ബസുകളും ട്രെയ്‌നുകളും കേന്ദ്രീകരിച്ചാണ് പരിശോധന. ( excise special drive to seize drug sale during onam ) ലഹരിവസ്തുക്കൾ പിടികൂടാൻ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെയാണ് എക്‌സൈസിന്റെ പരിശോധന. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ സമഗ്ര പരിശോധന. പൊലീസ് നായ സംശയംപ്രകടിപ്പിക്കുന്ന ബാഗുകൾ തുറന്ന് പരിശോധിക്കും. തമിഴ്‌നാട്ടിൽ നിന്നും […]

Kerala

കൊച്ചിയില്‍ അഞ്ചുതരം ലഹരിവസ്തുക്കൾ പിടികൂടി; ഗര്‍ഭിണിയായ യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

കൊച്ചിയിൽ അഞ്ചുതരം ലഹരിവസ്തുക്കളുമായി ഗർഭിണി ഉൾപ്പടെ മൂന്ന് പേർ പിടിയിൽ. ആലുവ സ്വദേശികളായ നൗഫൽ, സനൂപ്, അപർണ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. എം ഡി എം എ, എൽ എസ്ഡി, കഞ്ചാവ്, ഹാഷിഷ് ഓയിൽ ഉൾപ്പടെ ഉള്ള ലഹരി വസ്തുക്കൾ ആണ് പിടിച്ചെടുത്തത്. ഗർഭിണിയായ അപർണയുടെ ചികിത്സയ്ക്ക് എന്ന പേരിലാണ് ആലുവ സ്വദേശികളായ നൗഫൽ, സനൂപ്, അപർണ എന്നിവർ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തത്. രണ്ടാഴ്ചയോളമായി ഇവർ മുറിയെടുത്തിട്ട്. ഇതിനിടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ […]

National

മയക്കുമരുന്ന് വിതരണം: മംഗലാപുരത്ത് ഇന്ത്യൻ വംശജനായ യുകെ പൗരൻ അറസ്റ്റിൽ

മംഗലാപുരത്ത് മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തതിന് ഇന്ത്യൻ വംശജനായ യുകെ പൗരനെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നീൽ കിഷോരിലാൽ റാംജി ഷാ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ജനുവരി എട്ടിന് അറസ്റ്റിലായ പ്രതിയിൽ നിന്നും 2 കിലോ കഞ്ചാവും മൊബൈലും പണവും ഒരു കളിത്തോക്കും പിടിച്ചെടുത്തു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകിയിരുന്നതായി നീൽ അന്വേഷണത്തിൽ വെളിപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ പിജികൾ, ഹോസ്റ്റലുകൾ, വാടകവീടുകൾ എന്നിവിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിച്ച 9 പേരെ […]

Kerala

ഭാര്യയ്‌ക്കൊപ്പം മയക്കുമരുന്ന് കടത്താന്‍ ശ്രമം; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍

കാസർഗോഡ് കുപ്രസിദ്ധ കുറ്റവാളിയും, ഭാര്യയും ലഹരി മരുന്ന് കടത്തുന്നതിനിടെ പിടിയിൽ. പള്ളം സ്വദേശി ടി.എച്ച് റിയാസ്, ഭാര്യ റഷീദ എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആറ് ഗ്രാം എം.ഡി.എം.എ പിടികൂടി. റിയാസ് വിവിധ സംസ്ഥാനങ്ങളിലായി അമ്പതിലധികം കേസുകളിൽ പ്രതിയെന്ന് പൊലീസ് പറഞ്ഞു.

Kerala

തലസ്ഥാനത്ത് നാലു കിലോ കഞ്ചാവുമായി ലഹരി സംഘം പിടിയിൽ

തിരുവനന്തപുരത്ത് നാലു കിലോ കഞ്ചാവുമായി ലഹരി സംഘം പിടിയിൽ. കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ നേമത്ത് വെച്ചാണ് പിടികൂടിയത്. മോഷണ കേസ് പ്രതി ഉൾപ്പടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ നന്ദു, വിപിൻ,മുഹമ്മദ്‌ എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാനായായിരുന്നു നീക്കം. സിറ്റി നർകോട്ടിക് സെൽ ആണ് പരിശോധന നടത്തിയത്.

Kerala

പ്രമേഹപ്പിടിയില്‍ അമര്‍ന്ന് കേരളം; പ്രമേഹം നിയന്ത്രിക്കാന്‍ വാങ്ങുന്നത് 2,000 കോടിയുടെ മരുന്നുകള്‍

കേരളത്തില്‍ പ്രമേഹ മരുന്ന് വില്‍പ്പനയില്‍ വന്‍ വര്‍ധനവ്. കേരളത്തിലെ മരുന്ന് വില്‍പനയില്‍ രണ്ടാംസ്ഥാനത്ത് ഇപ്പോള്‍ പ്രമേഹനിയന്ത്രണ മരുന്നുകളാണ് എന്ന് ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ കണക്കുകള്‍ പറയുന്നു. ഒരു വര്‍ഷത്തില്‍ പ്രമേഹം നിയന്ത്രിക്കാന്‍ മാത്രം കേരളത്തിലെ രോഗികള്‍ വാങ്ങിയത് 2,000 കോടിയുടെ മരുന്നുകള്‍ ആണ്. ഇന്‍സുലിനും ഗുളികകളും ഉള്‍പ്പെടെയാണിത്. 15,000 കോടിയുടെ മരുന്നുവില്‍പനയാണ് മൊത്തം നടന്നത്. ഇതില്‍ 15 ശതമാനത്തോളം പ്രമേഹ നിയന്ത്രണ ഔഷധങ്ങള്‍ ആണ്. ദേശീയ തലത്തില്‍ ഇത് 10 ശതമാനമാണ്. കേരളം […]

Kerala

ലഹരികടത്ത് കേസ് പ്രതി ഹാഷിഷ് ഓയിലും നാടൻ തോക്കുമായി പിടിയിൽ

ലഹരികടത്ത് കേസ് പ്രതി കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ തോക്കുമായി പിടിയിൽ. വെഞ്ഞാറമൂട് കോട്ടുകുന്നം സ്വദേശി ദിലീപാണ് പിടിയിലായത്. 1200 ഗ്രാം കഞ്ചാവ്, ഹാഷിഷ് ഓയിൽ, നാടൻ തോക്ക്, നാടൻ ബോംബ്, കാട്ടു പന്നിയുടെ തലയോട്ടി എന്നിവയും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്.

India National

ഇന്ത്യയുടെ സമുദ്ര അതിർത്തിയിൽ മയക്കുമരുന്ന് വേട്ടയുമായി ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ

രാജ്യന്തര മയക്കുമരുന്ന് മാഫിയക്ക് എതിരെ ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ. റോ ,എൻ.സി.ആർ.ബി, ഐ.ബി തുടങ്ങിയ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നേവി ഒപ്പറേഷൻ. ഇന്ത്യയുടെ സമുദ്ര അതിർത്തിയിലെ മയക്കു മരുന്നു വേട്ട ഇനി ഇന്ത്യൻ നേവി നേരിട്ട് നടത്തും. മയക്കു മരുന്ന് മാഫിയക്ക് എതിരെ നേവി ഒപ്പറേഷൻ ആരംഭിച്ചതായി ഡിഫൻസ് പി.ആർ.ഒ കമാന്റർ അതുൽ പിള്ള 24നോട്‌ വെളിപ്പെടുത്തി. നേവിയുടെ കീഴിലുള്ള സമുദ്ര അതിർത്തിയിൽ ഉടനീളം പരിശോധന നടത്തും. ഇന്ത്യൻ സമുദ്ര അതിർത്തി കടക്കുന്ന എല്ലാ വെസലുകളും പരിശോധിക്കും. […]

Kerala

കൊച്ചിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

കൊച്ചിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. 2.470 ഗ്രാം എംഡിഎംഎ, 1.400 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായാണ് യുവാവിനെ പൊലീസ് പിടികൂടിയത്. തോപ്പുംപടി വാത്തുരുത്തി സ്വദേശി നികർത്തൽ വീട്ടിൽ പ്രണവാണ് പിടിയിലായത്. മട്ടാഞ്ചേരി എക്‌സൈസാണ് വാത്തുരുത്തി റെയിൽവേ ഗേറ്റന് സമീപത്ത് നിന്നും പ്രതിയെ പിടികൂടിയത്. നേരത്തെ കൊച്ചിയിൽ 1200 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ ഇറാനിയൻ കപ്പലിൽ നിന്ന് ലഹരിവസ്തു പിടികൂടിയിരുന്നു. പാകിസ്ഥാനിൽ നിന്നും എത്തിച്ച 200 കിലോ ഹെറോയിൻ ആണ് […]

National

200 കോടിയുടെ ലഹരി മരുന്നുമായി പാകിസ്താന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍

200 കോടി രൂപയുടെ ലഹരി മരുന്നുമായി പാക്കിസ്താന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍. ഗുജറാത്തിലെ ജഖാവു തീരത്ത് നിന്ന് 33 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കോസ്റ്റ് ഗാര്‍ഡും ഭീകരവിരുദ്ധസേനയും സംയുക്തമായി ബോട്ട് പിടികൂടിയത്. ബോട്ടില്‍ നിന്ന് 40 കിലോ ഹെറോയിനാണ് പിടിച്ചെടുത്തതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഗുജറാത്തില്‍ നിന്നും പഞ്ചാബിലേക്ക് റോഡ് മാര്‍ഗ്ഗം മയക്കുമരുന്ന് കടത്താനായിരുന്നു പദ്ധതി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബോട്ടില്‍ ഉണ്ടായിരുന്ന ആറ് പാക് […]