Kerala

മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല; ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല. സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ചത് ചൂണ്ടിക്കാണിച്ചാണ് സർക്കാർ വിജ്ഞാപനം. സ്‌കൂൾ കുട്ടികളിലും മുതിർന്നവരിലും മയക്കുമരുന്ന് ഉപയോഗവും വിതരണവും ക്രമാതീതമായി വർദ്ധിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള ശിക്ഷാ നടപടികൾ പര്യാപ്തമല്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവർക്ക് പരോൾ അനുവദിച്ചാൽ, ശിക്ഷിക്കപ്പെട്ടവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനും കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനും കേസുകൾ വർദ്ധിക്കുന്നതും ഇടയാക്കും. […]

Kerala

ലഹരിക്കടത്ത് കേസിൽ എ ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു; സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം

സിപിഐഎം കൗൺസിലറുടെ വാഹനത്തിലെ ലഹരിക്കടത്തിൽ ആലപ്പുഴ നഗരസഭയിലെ പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു. ആലപ്പുഴ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്‍റെ അന്വേഷണം നിര്‍ണായകഘട്ടത്തിലാണ്.സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. ഷാനവാസിനെ വിളിച്ചുവരുത്തി ഡിവൈഎസ്പി ചോദ്യം ചെയ്തു. എന്നാൽ ആരോപണങ്ങൾ ഷാനവാസ് നിഷേധിച്ചു. ഏരിയാ കമ്മറ്റി അംഗം എന്ന നിലയിൽ പലരും തന്നെ ബന്ധപ്പെട്ടിരിക്കാം. സുഹൃത്തുക്കൾ ആണ് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. അതിലുൾപ്പെട്ട ചിലർക്ക് ലഹരിക്കടത്തുള്ളതായി അറിയില്ലായിരുന്നു.അറസ്റ്റിലായ പാർട്ടി പ്രവർത്തകർ മുൻപും സമാന […]

Kerala

13കാരിയെ മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ച കേസ്; സര്‍വകക്ഷി യോഗം വിളിച്ച് പഞ്ചായത്ത്

കോഴിക്കോട് വടകരയില്‍ 13കാരിയെ ലഹരി നല്‍കി ക്യാരിയര്‍ ആയി ഉപയോഗിച്ച സംഭവത്തില്‍ പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ചു. എ ഇ ഒ, സ്‌കൂള്‍ അധികൃതര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ലഹരി മാഫിയ തന്നെ ഉപയോഗപെടുത്തിയതായി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് പരാതി. മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. നിലവില്‍ പോക്‌സോ വകുപ്പ് മാത്രം ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ […]

Kerala

ലഹരി സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെതിരെയും കേസ്; അറസ്റ്റ് ചെയ്തു

കോഴിക്കോട് ലഹരി മരുന്നു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോയ യുവാവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. യുവാവിന്റെ അറസ്റ്റും രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഇനി ഒരാളെയും പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയിൽ രണ്ടുപേരെയുമാണ് പിടികൂടാനുള്ളത്. ഇന്നലെ രാവിലെയാണ് ലഹരി സംഘം കുറ്റിക്കാട്ടൂർ സ്വദേശി അരവിന്ദ് ഷാജിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് പൊലീസ് ഇയാളെ മോചിപ്പിക്കുകയായിരുന്നു. ലഹരി വസ്തുക്കൾ വാങ്ങിയതിൻ്റെ പണം നൽകാത്തതിനെ […]

Kerala

ലഹരി ഒഴുകിയ ഓണക്കാലം; കഴിഞ്ഞ 4 ദിവസം സംസ്ഥാനത്തു രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകൾ

കഴിഞ്ഞ 4 ദിവസം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകളെന്ന് റിപ്പോർട്ട്. എറണാകുളത്തും, തൃശൂരുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ തിങ്കൾ മുതൽ വ്യാഴം വരെയുള്ള കണക്കാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. 775 കിലോഗ്രാം കഞ്ചാവാണ് പലരിൽ നിന്നായി പിടിച്ചെടുത്തത്. വലിയ എം.ഡി.എം.എ വേട്ട നടന്നതും ഈ ദിവസങ്ങളിൽ തന്നെയാണ്. നാല് ദിവസത്തിനിടയിൽ പിടിച്ചത് ഒന്നര കിലോ എംഡിഎംഎ ആണ്. സംസ്ഥാനത്തേക്കു എംഡിഎംഎ എത്തുന്നത് വർധിച്ചുവെന്നു കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പിടിച്ചവയിൽ ബ്രൗൺഷുഗറും,ഹെറോയിനും, എൽഎസ്ഡി സ്റ്റാമ്പും ഉൾപ്പെടും. […]

Kerala

ഒരു മാസത്തിനിടെ 340 കേസുകളും 360 അറസ്റ്റും: കൊച്ചിയിൽ മയക്കുമരുന്ന് കേസുകൾ വർധിക്കുന്നു

കൊച്ചിയിൽ ലഹരിമരുന്ന് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകൾ 340 ആണ്. ലഹരി എത്തിക്കുന്ന പ്രധാന സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഓൺലൈൻ ആയും കൊറിയർ ആയും ലഹരിമരുന്ന് വില്പന നടക്കുന്നുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ക്രിപ്റ്റോ കറൻസിയും ലഹരിമരുന്ന് ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജുവാണ് 24നോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഡിജെ പാർട്ടികൾ ഉൾപ്പെടെ പൊലീസ് നിരീക്ഷണത്തിലാണെന്ന് ഡിസിപി ശശിധരനും പറഞ്ഞു.\ 340 കേസുകളിൽ നിന്ന് […]

World

മയക്കുമരുന്ന് കേസ്; യുഎസ് ബാസ്‌കറ്റ് ബോള്‍ താരത്തിന് റഷ്യയില്‍ 9 വര്‍ഷം തടവ്

മയക്കുമരുന്ന് കേസില്‍ യുഎസ് ബാസ്‌കറ്റ് ബോള്‍ താരം ബ്രിട്ട്‌നി ഗ്രിനറിന് 9 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് റഷ്യ.രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവും വനിതാ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ താരവുമായ ഗ്രിനര്‍, ഒരു മത്സരത്തിനായി റഷ്യന്‍ ടീമിന് വേണ്ടി കളിക്കാന്‍ എത്തിയപ്പോഴാണ് അറസ്റ്റിലാകുന്നത്. ബാസ്‌കറ്റ് ബോള്‍ താരത്തിനെതിരായ റഷ്യയുടെ നടപടി സ്വീകാര്യമല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. അമേരിക്കയും റഷ്യയും തമ്മില്‍ തടവുകാരെ കൈമാറ്റം ചെയ്യുന്ന പുതിയ തീരുമാനത്തിന് ഇത് വഴിയൊരുക്കുമെന്നാണ് […]

India

ലഹരി കേസ്; ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്‌ഡ്‌

നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്‌ഡ്‌. മുംബൈ ബാന്ദ്രയിലെ വീട്ടിൽ എൻ സി ബിയാണ് റെയ്‌ഡ് നടത്തുന്നത്. ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിലും എൻ സി ബി റെയ്‌ഡ് നടത്തുകയാണ്. ഉച്ചയ്ക്ക് 2 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ അനന്യ പാണ്ഡെയ്ക്ക് നോട്ടീസ് നൽകി. മകൻ ആര്യൻ ഖാൻ അറസ്റ്റിലായ ലഹരി കേസിലാണ് റെയ്‌ഡ്‌. അതേസമയം, കേസിൽ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി മാറ്റി. ഒക്ടോബർ 26 ലേക്കാണ് […]

India

ആഡംബര കപ്പലിലെ ലഹരി പാർട്ടി; കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എൻ.സി.ബി

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ആര്യനടക്കമുള്ളവരുമായി ബന്ധമുള്ള വിദേശിയെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് എൻ.സി.ബി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി. ജാമ്യാപേക്ഷ വിധി പറയാൻ നീട്ടിയ സാഹചര്യത്തിൽ ആര്യനടക്കമുള്ള പ്രതികൾ ആർതർ റോഡ് ജയിലിൽ തന്നെ തുടരുകയാണ്. അടുത്ത ബുധനാഴ്ചയാകും ജാമ്യാപേക്ഷയിൽ കോടതി വിധി പറയുക. ആര്യൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയെ എൻ.സി.ബി കോടതിയിൽ ശക്തമായി എതിർത്തു. ആര്യൻ സ്ഥിരമായി മയക്കു മരുന്ന് ഉപയോഗിക്കുന്ന ആളാണെന്നതിനു തെളിവുണ്ട്. […]

Kerala

കാക്കനാട് ലഹരിക്കടത്ത് കേസ് : സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ ഇ.ഡിയും എക്സൈസ് ക്രൈംബ്രാഞ്ചും

കാക്കനാട് ലഹരിക്കടത്ത് കേസില്‍ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും എക്സൈസ് ക്രൈംബ്രാഞ്ചും. പിടികൂടിയ മയക്കുമരുന്ന് സംഘടിപ്പിക്കാന്‍ 12 കോടി രൂപ സമാഹരിച്ച സംഭവത്തിലാണ് അന്വേഷണം. കാക്കനാട് ലഹരിക്കടത്ത് കേസില്‍ വലിയ തുക നിക്ഷേപമായി വന്നിട്ടുണ്ടാകാമെന്നാണ് ഇഡി വിലയിരുത്തല്‍. കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വാങ്ങാന്‍ നിക്ഷേപമിറക്കിയ കൂടുതല്‍ പേര്‍ ഉണ്ടാകാമെന്നും എന്നാല്‍ഇവരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കുന്നു. സംഭവത്തില്‍എക്സൈസ് ക്രൈംബ്രാഞ്ചില്‍ നിന്നും വിവരം ശേഖരിച്ച ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന […]