HEAD LINES World

റഷ്യക്ക് നേരെ ഡ്രോൺ ആക്രമണം; 4 വിമാനങ്ങൾ കത്തിനശിച്ചു

റഷ്യക്ക് മേനേരെ കനത്ത വ്യോമക്രമണം നടത്തി യുക്രൈൻ. വടക്ക് പടിഞ്ഞാറൻ നഗരമായ സ്കോഫ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിൽ ഉഗ്രസ്ഫോടനവും തീപിടുത്തവും റിപ്പോർട്ട് ചെയ്തു. നാല് വിമാനങ്ങൾ കത്തി നശിച്ചു.(Drone Attack hits pskov Airport in North East Russia) അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞതായി അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റഷ്യയുടെ അവകാശവാദം.സൈന്യം ആക്രമണം ചെറുക്കുകയാണെന്ന് പ്രാദേശിക ഗവർണറെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. യുക്രൈയ്നിൽ നിന്ന് 600 […]

Kerala

ഡ്രോൺ ആക്രമണം: ‘ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം’ രണ്ടു മാസത്തിനകമെന്ന് കേരളാ പൊലീസ്

ഡ്രോണുകളെ നിർവീര്യമാക്കാനും തകർക്കാനും ശേഷിയുള്ള ‘ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം’ രണ്ടു മാസത്തിനകം സ്വന്തമാകുമെന്ന് കേരള പൊലീസ്. ഡ്രോൺ ഫൊറൻസിക് ഗവേഷണ കേന്ദ്രത്തിൽ സംവിധാനത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അറിയിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്ത് വ്യാപകമായ പശ്ചാത്തലത്തിലാണു ജീപ്പിൽ ഘടിപ്പിക്കുന്ന ആന്റി ഡ്രോൺ നിർമിക്കുന്നതെന്നും ഇതിലെ റഡാറിന് 5 കിലോമീറ്റർ ചുറ്റളവിൽ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനാവുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഡ്രോണിന്റെ വേഗവും ലക്ഷ്യവുമെല്ലാം കമ്പ്യൂട്ടറിൽ തെളിയുമെന്നും അതിനെ ജാമർ […]

Kerala

സൗദി വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; 8 പേർക്ക് പരുക്ക്

സൗദി അറേബ്യയിലെ ആഭ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം. 8 പേർക്ക് പരുക്കേറ്റു. ആക്രമണത്തിൽ ഒരു വിമാനം തകർന്നിട്ടുണ്ട്. യമനിൽ നിന്ന് സൗദിയുമായി കലാപത്തിൽ ഏർപ്പെട്ടിരിക്കുന്ന ഹൂത്തി വിമതരാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. വിമാനത്താവളം ലക്ഷ്യമാക്കി വന്ന മറ്റൊരു ഡ്രോൺ സൗദി വെടിവെച്ച് വീഴ്ത്തി. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. (Drone Attack Saudi Airport) അതേസമയം, ഇസ്ലാമിക് സ്റ്റേറ്റ്സ് എന്ന് കരുതി അമേരിക്ക കാബൂളിലേക്ക് നടത്തിയ റോക്കറ്റാക്രമണത്തിൽ 10 അഫ്ഗാനികൾ കൊല്ലപ്പെട്ടു. 6 കുട്ടികൾ […]

India

ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി

ജമ്മുകശ്മീരിലെ അരീന സെക്ടറില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് പാകിസ്താന്‍ അധീനമേഖലയില്‍ നിന്നാണ് ഡ്രോണ്‍ വന്നതെന്ന് ബിഎസ്എഫ് അറിയിച്ചു. ബിഎസ്എഫ് വെടിവച്ചതിനെ തുടര്‍ന്ന് ഡ്രോണ്‍ പാക് അധീന മേഖലയിലേക്ക് മടങ്ങി. ജമ്മു വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിനു പിന്നാലെ ഇത് ആറാം തവണയാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്.