Kerala

മൂന്നാര്‍ നൈമാക്കാട് എസ്റ്റേറ്റില്‍ കൂടുകള്‍ വച്ചിട്ടും കടുവ കുടുങ്ങിയില്ല; കണ്ടെത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കും

മൂന്നാര്‍ നൈമാക്കാട് എസ്റ്റേറ്റില്‍ അക്രമകാരിയായ കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തും. കടുവയെ പിടികൂടാന്‍ ഇന്നലെ 3 കൂടുകള്‍ സ്ഥാപിച്ചിരുന്നു. വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി. തൊഴുത്തില്‍ കെട്ടിയിരുന്നത് ഉള്‍പ്പടെ പത്ത് പശുക്കളെയാണ് കടുവ കഴിഞ്ഞ ദിവസങ്ങളില്‍ കൊന്നത്. പലയിടങ്ങളില്‍ കൂടുവെച്ചതിനാല്‍ രാത്രിയോടെ കടുവ കുടുങ്ങുമെന്നായിരുന്നു വനപാലകരുടെ പ്രതീക്ഷ. എന്നാല്‍ കടുവ കുടുങ്ങിയില്ല. ഒരേ സ്ഥലത്തു തന്നെ കടുവ എത്തുന്നത് കുറവാണ്. […]

Kerala

കൊച്ചിയിൽ ഡ്രോൺ പറത്തിയ യുവാവ് പിടിയിൽ

കൊച്ചി നാവിക ആസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് അറസ്റ്റിൽ. വടുതല സ്വദേശിയായ ലോയ്ഡ് ലിനസിനെ നേവി പിടികൂടി പൊലീസിന് കൈമാറി. ഡ്രോൺ പറത്തുന്നതിന് യുവാവ് നേവിയിൽ നിന്ന് അനുമതി നേടിയിരുന്നില്ല. തോപ്പുംപടി പഴയ പാലത്തിൽ നിന്നാണ് യുവാവ് ഡ്രോൺ പറത്തിയത്. വ്ലോഗറാണെന്നും യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഡ്രോൺ പറത്തിയതെന്നും യുവാവ് പറഞ്ഞു. എന്നാൽ യുവാവിനെതിരെ തോപ്പുംപടി പോലീസ് കേസെടുത്തത്.

India

ഡ്രോണുകള്‍ അതിര്‍ത്തി കടന്നാല്‍ ശക്തമായ നടപടി; പാക്കിസ്താന് താക്കീതുമായി ഇന്ത്യ

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താനെ താക്കീത് ചെയ്ത് ഇന്ത്യ. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കരുത്. ഭീകരനായ ഹാഫിസ് സെയ്തിന്റെ വീടിന് സമീപം നടന്ന സ്‌ഫോടനത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കില്ല. ഭീകരവാദത്തെ പാകിസ്താന്‍ ഇപ്പോഴും പിന്തുണയ്ക്കുന്നു എന്നതിന് തെളിവാണ് ആരോപണം. ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ പാക്കിസ്താന്റെ ഭീകര ബന്ധത്തിന് തെളിവുകള്‍ ഇല്ലാതാകില്ല. ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നാല്‍ ശക്തമായ നടപടിയെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ സംയമനത്തിന്റെ ആനുകൂല്യമാണ് പലപ്പോഴും പാക്കിസ്താനിലെ ഭീകരവാദികള്‍ക്ക് ലഭിക്കുന്നത്. അതേസമയം ഇസ്ലാമിക രാജ്യങ്ങളുടെ […]