സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റം വരും. പരിഷ്‌ക്കാരങ്ങൾ നിർദേശിക്കാൻ 10 അംഗ കമ്മിറ്റിയെ നിയോഗിച്ചു.സീനിയർ ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണറാണ് സമിതിയുടെ അധ്യക്ഷൻ.ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഡ്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റും പരിഷ്‌കരിക്കുന്നത്. താരതമ്യേന എളുപ്പമാണ് നിലവിൽ ഡ്രൈവിങ് ടെസ്റ്റ് എന്നതും അപകടങ്ങൾ വർധിക്കുന്നതിന് കാരണം ഡ്രൈവിങിൽ മികവില്ലാത്തതുമാണെന്ന നിഗമനത്തിലാണ് മന്ത്രി പരിഷ്‌കാരങ്ങൾക്ക് നിർദ്ദേശം നൽകിയത്.
Tag: driving licence
വിദേശത്തുള്ളവർക്ക് നാട്ടിലെത്താതെ ഇനി ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം
അന്യരാജ്യങ്ങളിൽ തൊഴിൽ സംബന്ധമായി താമസമാക്കിയ നമ്മുടെ സംസ്ഥാനത്തെ ഇന്ത്യൻ പൗരന്മാർക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായോ ലേണേഴ്‌സ് ലൈസൻസിന് അപേക്ഷിക്കുന്നതിനായോ Form 1A (മെഡിക്കൽ സർട്ടിഫിക്കറ്റ്), കാഴ്ച പരിശോധന സർട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാൽ ഓൺലൈനായി അപേക്ഷയും രേഖകളും സമർപ്പിക്കാനുള്ള സംവിധാനം മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തി. അന്യരാജ്യങ്ങളിൽ താമസിക്കുന്നവർക്ക് അതാത് രാജ്യത്ത് തൊഴിൽ ചെയ്യുന്ന ഇന്ത്യൻ ഡോക്ടറോ അല്ലെങ്കിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ഡോക്ടറോ ഇംഗ്ലീഷിൽ നല്കുന്നതോ അല്ലെങ്കിൽ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതോ ആയ സർട്ടിഫിക്കറ്റ് […]