Kerala

മിസ് കേരള വിജയികളുടെ അപകടമരണം; ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി

മിസ് കേരള വിജയികളുടെ അപകടമരണത്തിൽ ഡ്രൈവർ അബ്ദുൾ റഹ്മാന്റെ മൊഴി രേഖപ്പെടുത്തി. ഓഡി കാർ ചെയ്‌സ് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ മൊഴി നൽകി. മത്സരയോട്ടം നടന്നോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്. തിങ്കളാഴ്ച അബ്ദുൾ റഹ്മാനെ കസ്റ്റഡിയിൽ ലഭിക്കും. ( miss kerala death driver statement ) അതേസമയം, പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുടമ ഒളിവിലാണെന്നാണ് സൂചന. ഇയാളെ കണ്ടെത്താൻ പൊലീസ് ശ്രമമാരംഭിച്ചു. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ ഒളിപ്പിച്ചത് ഹോട്ടലുടമ റോയിയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് റിപ്പോർട്ട്. […]