ഡ്രീം കേരളാ’ പദ്ധതിയിൽ നിന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ ഒഴിവാക്കി. പ്രവാസി പുനരധിവാസത്തിന് രൂപീകരിച്ചതായിരുന്നു പദ്ധതി. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ അരുൺ പദ്ധതിയിൽ തുടരുന്നത് വിവാദമായിരുന്നു. അരുൺ പദ്ധതിയുടെ നിർവാഹക സമിതിയിൽ അംഗമായിരുന്നു. സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നത് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ എന്ന രീതിയിലാണ് ഇദ്ദേഹത്തെ സമിതിയിൽ ഉൾപ്പെടുത്തിയത് എന്നാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇയാളെ നീക്കാനുള്ള അടിയന്തരമായ നിർദേശം നൽകിയത്. സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദുമായി അരുണിന് ബന്ധമുണ്ട്. ഫൈസൽ […]