Kerala

കോവിഡ്; മന്ത്രി തോമസ് ഐസകിന്‍റെ നില തൃപ്തികരം

ധനമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു കോവിഡ് സ്ഥിരീകരിച്ച ധനമന്ത്രി തോമസ് ഐസക്കിന്‍റെ നില തൃപ്തികരം. ഇന്നലെയാണ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വെള്ളിയാഴ്ച സി. പി.എം സെക്രട്ടറിയേറ്റിൽ പങ്കെടുത്ത മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയി. കോവിഡ് സ്ഥിരീകരിച്ച ധനമന്ത്രി തോമസ് ഐസക്ക് നിലവിൽ മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്.കഴിഞ്ഞ ദിവസം പനി അനുഭവപ്പെട്ടതിനാലാണ് ആന്‍റിജന്‍ പരിശോധനയ്ക്ക് മന്ത്രി വിധേയനായത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് […]