പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന കേരള ഹൈക്കോടതി വിധിയിൽ കണ്ണൂര്‍ സര്‍വകലാശാല അപ്പീൽ നൽകില്ല. വിഷയം ചര്‍ച്ച ചെയ്യാൻ അടിയന്തിര സിൻ്റിക്കറ്റ് യോഗം ഇന്ന് ചേരും. തുടർ നടപടിയെ കുറിച്ച് ആലോചിക്കാനാണ് യോഗം.വിഷയം സംബന്ധിച്ച് വൈസ് ചാൻസലർ നിയമോപദേശം തേടിയിട്ടുണ്ട് . വിസി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. അതേസമയം നിയമോപദേശം തേടാൻ പ്രിയ വർഗീസും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന വിധി വന്നത്. കോടതി വിധി മാനിക്കുന്നുവെന്നും ഈ വിഷയത്തിൽ ഇടപെടില്ലെന്നും കണ്ണൂര്‍ സര്‍വകലാശാലയാണ് […]
Tag: dr priya varghese
പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ചട്ടം ലംഘിച്ചിട്ടില്ല; കണ്ണൂര്‍ സര്‍വകലാശാല ഹൈക്കോടതിയില്‍
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല. യുജിസി ചട്ടം അനുസരിച്ച് രൂപീകരിച്ച വിദഗ്ധ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് സര്‍വകലാശാല വ്യക്തമാക്കി. യുജിസിയെ തള്ളിയ കണ്ണൂര്‍ സര്‍വകലാശാല പ്രിയ വര്‍ഗീസിനെ തസ്തികയിലേയ്ക്ക് പരിഗണിച്ചത് മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. അസോസിയേറ്റ് പ്രഫസര്‍ തസ്തികയ്ക്കു വേണ്ട യോഗ്യതകള്‍ പ്രിയ വര്‍ഗീസിനുണ്ടെന്നു കാട്ടി സര്‍വകലാശാല കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരന്റെ […]
പ്രിയ വർഗീസിന് തിരിച്ചടി; ഗവേഷണകാലം അധ്യാപന പരിചയമായി പരിഗണിക്കില്ലെന്ന് യുജിസി
കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസർ നിയമനത്തിൽ പ്രിയ വർഗീസിനെ തള്ളി യു.ജി.സി. ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് യുജിസി കോടതിയെ അറിയിച്ചു. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയിൽ യുജിസി നിലപാട് അറിയിച്ചത്. ഇക്കാര്യം രേഖമൂലം നൽകാൻ സിംഗിൾ ബെഞ്ച് യുജിസിക്ക് നിർദ്ദേശം നൽകി. പ്രിയ വർഗീസിന്റെ നിയമനത്തിന് നേരത്തെ ഇടക്കാല സ്റ്റേ നൽകിയ ഹൈക്കോടതി ഇത് ഒരു മാസം കൂടി നീട്ടി. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ […]
പ്രിയ വർഗീസിന്റെ നിയമന നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസർ നിയമന നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളേജ് മലയാളം അധ്യാപകൻ ജോസഫ് സ്കറിയ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്. നിയമന നടപടികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് കഴിഞ്ഞതവണ സ്റ്റേ ചെയ്തിരുന്നു. വിഷയത്തിൽ പ്രിയ വർഗീസിന്റെയും, യു.ജി.സിയുടെയും നിലപാട് കോടതി തേടിയിട്ടുണ്ട്. പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. […]
പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി; സര്‍വകലാശാലയ്ക്ക് തിരിച്ചടി
കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഏറെ വിവാദമായ നിയമനം റദ്ദാക്കിയത് കണ്ണൂര്‍ സര്‍വകലാശാലയ്ക്കും വലിയ തിരിച്ചടിയാകുകയാണ്. നിയമനം റദ്ദാക്കിയത് അറിയിച്ച് പ്രത്യേക ദൂതന്‍ വഴി പ്രിയാ വര്‍ഗീസിന് നോട്ടീസ് കൈമാറും. റാങ്ക് പട്ടികയില്‍ നിന്നും പ്രിയാ വര്‍ഗീസിനെ ഒഴിവാക്കണമെന്ന ആവശ്യമായിരുന്നു ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നത്. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണം എന്നുള്‍പ്പെടെ വ്യക്തമാക്കിയായിരുന്നു ഹര്‍ജി. അസോസിയേറ്റ് പ്രൊഫസര്‍ക്കുള്ള മിനിമം യോഗ്യതയായ എട്ട് […]