Kerala

പെരിങ്ങോട്ടുകര ശ്രുതിയുടെ മരണം; നീതി കിട്ടിയെന്ന് വിശ്വസിക്കുന്നില്ലെന്ന് മാതാപിതാക്കൾ

പെരിങ്ങോട്ടുകര ശ്രുതിയുടെ മരണത്തിൽ പ്രതികരിച്ച് മാതാപിതാക്കൾ. ഭർത്താവ് അരുൺ, ഭർത്താവിന്റെ അമ്മ ദ്രൗപതി എന്നിവർ അറസ്റ്റിലായെങ്കിലും നീതി ലഭിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് മാതാപിതാക്കളായ സുബ്രഹ്മണ്യനും ശ്രീദേവിയും പ്രതികരിച്ചു. നിലവിലെ അറസ്റ്റ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും കുടുംബം വ്യക്തമാക്കി. “അറസ്റ്റ് നടന്നെന്നുപറഞ്ഞ് ക്രൈംബ്രാഞ്ച് വിളിച്ചിരുന്നു. സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിച്ചപ്പോഴാണ് ഇങ്ങനെ ഒരു മാറ്റമുണ്ടായത്. രണ്ടര വർഷമായി മകൾ മരണപ്പെട്ടിട്ട്. കേറിയിറങ്ങാത്ത കടമ്പകളില്ല. മുഖ്യമന്ത്രി മുതൽ കേരളത്തിലെ ഒരുവിധം മന്ത്രിമാരെ കണ്ടിട്ടുപോലും […]

Kerala

വിസ്മയയുടെത് തൂങ്ങിമരണമെന്ന് ആവര്‍ത്തിച്ച് കിരണ്‍; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

വിസ്മയ കേസില്‍ മൊഴി ആവര്‍ത്തിച്ച് പ്രതി കിരണ്‍ കുമാര്‍. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കിരണ്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. ഇന്ന് മരണം നടന്ന വീട്ടില്‍ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. വിസ്മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളഞ്ഞുവെന്നാണ് കിരണ്‍ പറയുന്നത്. ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവര്‍ത്തിച്ചു. എന്നാല്‍ ഏറെ നേരം വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടവ്വലുമായി പെണ്‍കുട്ടി പോയത് […]

Kerala

സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകള്‍; വനിത കമ്മീഷനില്‍ തീര്‍പ്പാകാതെ പകുതിയില്‍ അധികവും

നാല് വര്‍ഷത്തിനിടെ വനിത കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളില്‍ പകുതിയിലധികവും തീര്‍പ്പാക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ. 2017 മെയ് മുതല്‍ 2021 ഫെബ്രുവരി വരെ രജിസ്റ്റര്‍ ചെയ്തത് 169 കേസുകളാണ്. എന്നാല്‍ 83 എണ്ണം മാത്രമാണ് കമ്മീഷന്‍ തീര്‍പ്പാക്കിയതെന്ന് രേഖകള്‍ വ്യക്തമാക്കി. സ്ത്രീധന പീഡനമുള്‍പ്പടെ വിവിധ വിഷയങ്ങളിലായി കഴിഞ്ഞ നാല് വര്‍ഷ കാലയളവില്‍ വനിതാ കമ്മീഷനില്‍ എത്തിയത് ഒന്‍പതിനായിരത്തോളം പരാതികളാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട് മാത്രം 2017 മെയ് 25 മുതല്‍ 2017 ഫെബ്രുവരി പന്ത്രണ്ട് വരെ […]