International

തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ട്രംപും മെലാനിയയും വിവാഹമോചനം തേടുമെന്ന്​ ‌റിപ്പോര്‍ട്ട്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ മെലാനിയ തയ്യാറെടുക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബ്രിട്ടീഷ് ടാബ്ലോയിഡ് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രംപുമായുള്ള 15 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ മെലാനിയ കാത്തിരിക്കുകായണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയുന്നു. ട്രംപിന്റെ മുന്‍ സഹായി ഒമറോസ മണിഗോള്‍ട്ട് ന്യൂമാന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്, ‘ട്രംപ് ഓഫീസില്‍ നിന്ന് പുറത്തുപോകുന്നതിനായി നിമിഷങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് മെലാനിയ. ട്രംപില്‍നിന്ന് വിവാഹമോചനം നേടാന്‍ ഏറക്കാലമായി മെലാനിയ […]

World

ട്രംപിന്റെ നയങ്ങള്‍ തിരുത്താന്‍ തയാറെടുത്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍

അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ തിരുത്താന്‍ തയാറെടുത്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള ട്രംപിന്റെ നടപടി തിരുത്താനുള്ള തീരുമാനമാണ് ഇതില്‍ ഏറ്റവും പ്രധാനം. മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും ബൈഡന്‍ പിന്‍വലിക്കും. ഡോണള്‍ഡ് ട്രംപിന്റെ കാലത്ത് വഷളായ ഉദ്യോഗസ്ഥ ബന്ധം മെച്ചപ്പെടുത്താനുള്ള നടപടിയും ജോ ബൈഡന്‍ ആരംഭിച്ചു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഗുണമുണ്ടാകുന്ന തരത്തില്‍ കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്താനും ആലോചനയുണ്ട്. യു.എസ് കോണ്‍ഗ്രസിന്റെ […]

World

ഇഞ്ചോടിഞ്ച് പോരാട്ടം; ജോ ബൈഡൻ മുന്നില്‍, നിർണായക സംസ്ഥാനങ്ങൾ ട്രംപിനൊപ്പം

അമേരിക്കൻ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വിജയം കൈയെത്തും ദൂരത്തെത്തിയെന്ന് ഡോണൾഡ് ട്രംപ്. ഫ്‌ളോറിഡ, ടെക്‌സസ്, ഒഹായോ എന്നിവിടങ്ങളിൽ തനിക്ക് ലഭിച്ച വിജയം ശുഭസൂചനയാണെന്നും പെൻസിൽവാനിയയിൽ വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചുകൊണ്ടിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. വലിയ ആഘോഷത്തിന് വേണ്ടി തയാറെടുക്കുകയാണ് താനെന്നും ട്രംപ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. തന്നെ പിന്തുണച്ച അമേരിക്കൻ ജനത, ഫസ്റ്റ് ലേഡി, തന്റെ കുടുംബം എന്നിവർക്ക് നന്ദി പറഞ്ഞ ട്രംപ് താൻ തന്നെ അധികാരത്തിൽ തിരിച്ചെത്തുമെന്നും പറഞ്ഞു. അതേസമയം, അമേരിക്കയിൽ പോരാട്ടം കനക്കുകയാണ്. സർവേ ഫലങ്ങൾ […]

International

ട്രംപിന് മുന്‍തൂക്കം; മാറിമറിഞ്ഞ് ലീഡ് നില

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് മത്സരം. നിലവിൽ 209 ഇലക്ടറൽ കോളജുകൾ ബൈഡൻ നേടി. ട്രംപിനൊപ്പം നിലവിൽ 118 ഇലക്ടറൽ കോളജ് അംഗങ്ങളാണുള്ളത്. പക്ഷേ നിര്‍ണായക സംസ്ഥാനങ്ങളില്‍ ബൈഡൻ ഏറെ പിന്നിലാണ്. ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ട്രംപിനാണ് ഇവിടെ ലീഡ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും. ഉച്ചയോടെ അന്തിമഫലം […]

World

അമേരിക്കയില്‍ ഇന്ന് തെരഞ്ഞെടുപ്പ്: അഭിപ്രായ സർവെകൾ ബൈഡന് അനുകൂലം, ഭരണത്തുടർച്ച തേടി ട്രംപ്

അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്. ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിച്ച് ജോ ബൈഡന്‍ അധികാരം പിടിക്കുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുമ്പോഴും കനത്ത പോരാട്ടമാണ് ഇരുസ്ഥാനാര്‍ഥികളും തമ്മില്‍ നടക്കുന്നത്. മാസങ്ങള്‍ നീണ്ട സങ്കീര്‍ണമായ തെരഞ്ഞെടുപ്പ് പ്രക്രിയ. റിപബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റ് പാര്‍ട്ടിയും ആഭ്യന്തരമായി നടത്തിയ തെരഞ്ഞെടുപ്പ് നടപടികള്‍. ഒടുവില്‍ ട്രംപും ബൈഡനുമെന്ന രണ്ട് സ്ഥാനാര്‍ഥികള്‍. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഇത്ര വീറും വാശിയുമുള്ള തെരഞ്ഞെടുപ്പ് രംഗം മുന്‍പുണ്ടായിട്ടില്ല. ഡോണള്‍ഡ് ട്രംപെന്ന പ്രസിഡന്റ് ഇനി ഒരിക്കല്‍ കൂടി അധികാരത്തിലേറിയാല്‍ അത് രാജ്യത്തിന്റെ […]

Gulf

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കണ്ണുനട്ട് എണ്ണ വിപണി

ഇറാനുമായി പുതിയ ആണവ കരാർ രൂപപ്പെട്ടാൽ വൻതോതിൽ എണ്ണ വിപണിയിലേക്ക് വരുന്നത് വില വീണ്ടും ഇടിയാൻ വഴിയൊരുക്കുമെന്ന ആശങ്കയിലാണ് ഒപെക് നേതൃത്വം. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ജയിച്ചാൽ എണ്ണവിപണിയിൽ കാര്യമായ പ്രതികരണം രൂപപ്പെടുമെന്ന് വിലയിരുത്തൽ. ഇറാനുമായി പുതിയ ആണവ കരാർ രൂപപ്പെട്ടാൽ വൻതോതിൽ എണ്ണ വിപണിയിലേക്ക് വരുന്നത് വില വീണ്ടും ഇടിയാൻ വഴിയൊരുക്കുമെന്ന ആശങ്കയിലാണ് ഒപെക് നേതൃത്വം. ആവശ്യകത കുറയുമ്പോൾ തന്നെ ലഭ്യത കൂടുന്ന സാഹചര്യമാണ് എണ്ണവിപണിയിലുള്ളത്. കോവിഡ് വ്യാപനത്തോടെ ഉൽപാദന രംഗത്ത് രൂപപ്പെട്ട […]

International

ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്സൈറ്റ് ഹാക്ക് ചെയ്തു

ഡോണൾഡ്​ ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്​സൈറ്റ്​ ​ഹാക്ക്​ ചെയ്​തു.​ ഹാക്കര്‍മാര്‍ സൈറ്റില്‍ ഒരു സന്ദേശവും പോസ്റ്റ് ചെയ്തു. “ഈ സൈറ്റ് പിടിച്ചെടുത്തിരിക്കുന്നു. ഡോണള്‍ഡ് ട്രംപ് ദിവസവും വ്യാജവാര്‍ത്തകളാണ് ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുന്നത്. ഇത് ലോകത്തെ സത്യം അറിയിക്കേണ്ട സമയമാണ്” എന്നാണ് ഹാക്കര്‍മാര്‍ സൈറ്റില്‍ വ്യക്തമാക്കിയത്. ആരാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് വ്യക്തമല്ല. ഇക്കാര്യം കണ്ടെത്താന്‍ നിയമപരമായ സഹായം തേടിയുണ്ടെന്ന് ട്രംപിന്‍റെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ടിം മുര്‍തോ വ്യക്തമാക്കി. പ്രധാനപ്പെട്ട ഡാറ്റകളൊന്നും നഷ്ടമായിട്ടില്ല, സൈറ്റ് പുനസ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു. […]

World

കൊവിഡ് വാക്‌സിൻ ആഴ്ചകൾക്കുള്ളിൽ പുറത്തുവിടുമെന്ന് ട്രംപ്; തള്ളി ജോ ബൈഡൻ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സംവാദം കൊഴുക്കുന്നതിനിടെ കൊവിഡ് വാക്‌സിൻ ആഴ്ചകൾക്കകം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ കൊവിഡിനെ ചെറുക്കാൻ വ്യക്തമായ പദ്ധതികളൊന്നും ട്രംപിനില്ലെന്ന് ജോ ബൈഡൻ തിരിച്ചടിച്ചു. ഇത്രയധികം കൊവിഡ് മരണങ്ങൾ വരുത്തിവച്ച ട്രംപിനെ പോലൊരു വ്യക്തി പ്രസിഡന്റ് സ്ഥാനത്ത് തുടരരുതെന്നും ബൈഡൻ പറഞ്ഞു. എന്നാൽ ജനം കൊവിഡിനൊത്ത് ജീവിക്കാൻ പഠിച്ചുവെന്നും തന്റെ നേതൃത്വത്തിൽ നടന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തനിക്ക് പലഭാഗത്ത് നിന്നും പ്രശംസ ലഭിച്ചുവെന്നും ട്രംപ് പറയുന്നു. എന്നാൽ അമേരിക്കൻ […]

International

ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ പിന്നാലെ വരും; വോട്ടര്‍മാര്‍ക്ക് ഇ-മെയിലിലൂടെ ഭീഷണി

ട്രംപിന് വോട്ടുചെയ്തില്ലെങ്കില്‍ കാണിച്ചു തരാമെന്നും പിന്നാലെ വന്ന് ഉപദ്രവിക്കും എന്നെല്ലാമുള്ള ഭീഷണികളാണ് വോട്ടര്‍മാര്‍ക്ക് ലഭിച്ചത് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ അനന്തര ഫലമുണ്ടാകുമെന്ന ഭീഷണിയുമായി ഇ-മെയില്‍. ഫ്‌ളോറിഡയും പെന്‍സില്‍വാനിയയുമടക്കമുള്ള സ്ഥലങ്ങളിലെ ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ക്ക് ഭീഷണിപ്പെടുത്തുന്ന ഇമെയിലുകള്‍ ലഭിച്ചു. ട്രംപിന് വോട്ടുചെയ്തില്ലെങ്കില്‍ കാണിച്ചു തരാമെന്നും പിന്നാലെ വന്ന് ഉപദ്രവിക്കും എന്നെല്ലാമുള്ള ഭീഷണികളാണ് വോട്ടര്‍മാര്‍ക്ക് ലഭിച്ചത്. തീവ്ര വലതുപക്ഷ ഗ്രൂപ്പായ പ്രൗഡ് ബോയ്‌സില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ടാണ് മെയിലുകള്‍ അയച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ ”ഞങ്ങള്‍ നിങ്ങളുടെ […]

International

‘മാസ്ക് ധരിക്കൂ, കൈകള്‍ കഴുകൂ, ട്രംപിനെ പുറത്താക്കൂ’: ബൈഡന്‍

അമേരിക്കയില്‍ നവംബര്‍ 3ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൊരിഞ്ഞ വാക്പോരാണ് ഡോണള്‍ഡ് ട്രംപും ജോ ബൈഡനും തമ്മില്‍. ഏറ്റവും ഒടുവിലായി കോവിഡുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ട്രംപിനെ ട്രോളിയത്. മാസ്‌ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ എന്നാണ് ജോ ബൈഡന്‍റെ ട്വീറ്റ്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മാസ്കിന്‍റെ പ്രാധാന്യം ട്രംപ് വിലകുറച്ച് കണ്ടത് ആരോഗ്യ വിദഗ്ധരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ […]