International

അധികാരമേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് ട്രംപ് വിട്ടു നില്‍ക്കും; നന്നായെന്ന് ബൈഡന്‍

വാഷിങ്ടണ്‍: ജനുവരി 20ന് തന്റെ അധികാരമേറ്റെടുക്കല്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം നന്നായെന്ന് നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. ട്രംപ് രാജ്യത്തിന് നാണക്കേടാണ് എന്നും ബൈഡന്‍ പറഞ്ഞു. വില്‍മിങ്ടണില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അദ്ദേഹം നാടു ഭരിക്കാന്‍ യോഗ്യനല്ല. യുഎസ് ചരിത്രത്തിലെ ഏറ്റവും കഴിവു കെട്ട ഭരണാധികാരിയാണ് ട്രംപ്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിനെ സ്വാഗതം ചെയ്തില്ല എങ്കിലും വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സിനെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ക്ഷണിച്ചതായി അദ്ദേഹം വ്യക്തമാക്കി. […]

International

കാപിറ്റോൾ കലാപകാരികൾക്ക് പറക്കൽ നിരോധനം

അമേരിക്കയിലെ കാപ്പിറ്റോൾ അക്രമത്തിൽ പങ്കെടുത്ത കലാപകാരികളെ ‘പറക്കൽ നിരോധന ‘ പട്ടികയിൽ ഉൾപ്പെടുത്താൻ എഫ്.ബി.ഐ യോട് ഹോംലാൻഡ് ഹൗസ് സുരക്ഷാ പാനലിന്റെ അധ്യക്ഷ ബെന്നീ തോംപ്സൺ ആവശ്യപ്പെട്ടു. സംഭവത്തെ ‘ആഭ്യന്തര തീവ്രവാദ ആക്രമണം ‘എന്ന് വിശേഷിപ്പിച്ച അവർ അതിൽ പങ്കെടുത്ത ആരെയും പറക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ നടത്തിയ റാലി അക്രമാസക്തമായി ക്യാപിറ്റോൾ ബിൽഡിങ്ങിലേക്ക് കയറുകയും കലാപം അഴിച്ചുവിടുകയുമായിരുന്നു. “അമേരിക്കൻ കാപിറ്റോളിൽ നടത്തിയ ആഭ്യന്തര ഭീകരാക്രമണത്തിൽ പങ്കാളികളായ […]

International

കാപ്പിറ്റോള്‍ മന്ദിരത്തില്‍ കലാപം അഴിച്ചുവിട്ടത് തീവ്രവലതുപക്ഷ നിഗൂഢ സംഘങ്ങളുടെ പിന്തുണയോടെ

അമേരിക്കയിലെ കാപ്പിറ്റോൾ മന്ദിരത്തിൽ കഴിഞ്ഞ ദിവസം കലാപം അഴിച്ചുവിട്ടത് തീവ്രവലതുപക്ഷ നിഗൂഢ സംഘങ്ങളുടെ പിന്തുണയോടെ. പ്രൌഡ് ബോയ്സ്,ക്യുഎനോൺ തുടങ്ങിയ നിഗൂഢസംഘടനകള്‍ അക്രമത്തിന് വ്യാപക പ്രചാരണം നടത്തിയിരുന്നു. അമേരിക്കയുടെ സമീപ കാലത്തെ ഏറ്റവും വലിയ സുരക്ഷാ വീഴ്ച ബോധപൂര്‍വമായിരുന്നു എന്ന ആരോപണവും ശക്തമാണ്. തോക്കുകളും സ്ഫോടകവസ്തുക്കളുമായാണ് കലാപകാരികള്‍ കാപ്പിറ്റോൾ മന്ദിരത്തിൽ അഴിഞ്ഞാടിയത്. ഇത് വ്രവലതുപക്ഷ നിഗൂഢ സംഘങ്ങളുടെ പിന്തുണയോടെയാണെന്ന് വ്യക്തമായിരുന്നു. പാർലർ എന്ന സമൂഹമാധ്യമമാണ് തീവ്രവലതുപക്ഷക്കാർ ആശയപ്രചരണത്തിന് ഉപയോഗിക്കുന്നത്. വാഷിങ്ടണ്ണിലേക്ക് രഹസ്യമായി എങ്ങനെ തോക്കുകൾ കടത്താം എന്നു വിശദീകരിക്കുന്ന […]

International

ബൈഡന്റെ വിജയം അംഗീകരിച്ച് യു.എസ് കോണ്‍ഗ്രസ്

അമേരിക്കൻ കോൺഗ്രസ് ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചു. ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്‍ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബറിൽ നടന്ന പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഇലക്​ടറൽ കോളജിൽ 306 വോട്ടുനേടി ജോ ബൈഡൻ പ്രസിഡൻറ്​ പദം ഉറപ്പിച്ചിട്ടുണ്ട്​. ട്രംപിന്​ 232 വോട്ടാണ്​ ലഭിച്ചത്​. ജനുവരി 20ന് ട്രംപ് അധികാരം കൈമാറണം. വ്യവസ്ഥാപിതമായ രീതിയില്‍ അധികാരം കൈമാറുമെന്ന് ട്രംപ് അറിയിച്ചു. ‘തിരഞ്ഞെടുപ്പ് ഫലത്തോട് എനിക്ക് തീര്‍ത്തും വിയോജിപ്പുണ്ടെങ്കിലും ജനുവരി 20 ന് ക്രമമായ […]

International

ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ,ഫേസ്ബുക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചു

അമേരിക്കയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ അക്രമം തുടരവേ ട്വിറ്ററും ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് തോറ്റതിന് ശേഷം ട്രംപ് നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകളും തെറ്റായ അവകാശവാദങ്ങൾ പങ്കുവെക്കുന്നത് തുടരുന്നതിനിടെയാണ് സമൂഹ മാധ്യമങ്ങളുടെ ഈ നീക്കം. ” ഇതൊരു അടിയന്തിര ഘട്ടമാണ്.അതിനാൽ തന്നെ അനുയോജ്യമായ അടിയന്തിര നടപടികൾ ഞങ്ങൾ എടുക്കുന്നുമുണ്ട്. അതിന്റെ ഭാഗമായി ഞങ്ങൾ ട്രംപിന്റെ വീഡിയോ നീക്കം ചെയ്തു.” – ഫേസ്ബുക് വൈസ് പ്രസിഡന്റ് ഗയ്‌ […]

International

വാഷിങ്ടണിൽ ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായി; ഒരു സ്ത്രീ കൊല്ലപ്പെട്ടു

വാഷിങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായി. ക്യാപ്പിറ്റോള്‍ ഹാളിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് ജോ ബൈഡന്‍ ട്രംപിനോട് ആവശ്യപ്പെട്ടു. സെനറ്റ് ചേമ്പറില്‍ അതിക്രമിച്ച കയറിയവര്‍ അധ്യക്ഷന്‍റെ വേദിയില്‍ കയറിപ്പറ്റി. വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അതേസമയം ഇലക്ഷന്‍ തട്ടിപ്പ് സംബന്ധിച്ച പ്രസിഡന്‍റിന്‍റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മക്കോണല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാനാണ് താന്‍ നിര്‍ദ്ദേശിച്ചതെന്നും ട്രംപ് നിയമിച്ച […]

India National

വിഭജന രാഷ്ട്രീയത്തിൽ ബി.ജെ.പി ട്രംപിന്റെ മുൻഗാമി എന്ന് ഒബാമ

മതവും, വംശീയവാദവും ആയുധമാക്കാൻ പോകുന്ന രാഷ്ട്രീയത്തെ പറ്റി മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തനിക്ക് മുന്നറിയിപ്പ് തന്നിരുന്നുവെന്ന് മുൻ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക് ഒബാമ. കഴിഞ്ഞ ആഴ്ചയിലെ പ്രമുഖ ഇന്ത്യൻ മാധ്യമങ്ങളുടെ തലക്കെട്ടിൽ ഒബാമയുടെ വിവിധ കോൺഗ്രസ്‌ നേതാക്കളെ പറ്റിയുള്ള പരാമർശത്തെ സംബന്ധിച്ചുള്ള വാർത്തകളായിരുന്നു ഇടം നേടിയിരുന്നത്. ഒബാമയുടെ രാഷ്ട്രീയ ഓർമക്കുറിപ്പുകൾ നിറഞ്ഞ “എ പ്രോമിസ്ഡ് ലാൻഡ് “എന്ന പുസ്തകത്തിലാണ് പരാമർശം. “അസാധാരണമായ ജ്ഞാനത്തിന്” ഉടമയാണ് മൻമോഹൻ സിങ് എന്ന് അദ്ദേഹം പറയുന്നു. അതേസമയം സോണിയ […]

International

ഇറാനിൽ ആക്രമണം നടത്താൻ ഡോണൾഡ് ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ

ഇറാനിൽ ആക്രമണം നടത്താൻ മുന്‍ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ. ജോ ബൈഡന് അധികാരം കൈമാറും മുൻപ് ഇറാന്‍റെ ആണവ കേന്ദ്രത്തിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. എന്നാൽ അവസാന നിമിഷം നാടകീയമായി തീരുമാനം പിൻവലിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വിധി ഇതുവരെ അംഗീകരിച്ചിട്ടില്ല ഡോണൾഡ് ട്രംപ്. ഈ സാഹചര്യത്തിൽ രാജ്യത്ത് ഒരു അനുകൂല തരംഗമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. അതുവഴി ബൈഡന്‍റ് വിദേശനയങ്ങളെ അട്ടിമറിക്കുകയും. ഓവൽ ഓഫീസിൽ നടന്ന യോഗത്തിൽ ഇറാനിൽ ആക്രമണം നടത്തുന്നതിനുള്ള സാധ്യതകൾ ട്രംപ് അന്വേഷിച്ചു. വൈസ് […]

International

വോട്ടെണ്ണുന്ന സോഫ്റ്റ്‍ വെയറില്‍ കൃത്രിമം നടത്തിയെന്ന് ട്രംപ്; തള്ളി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബൈഡന്‍റെ വിജയം ഇനിയും അംഗീകരിക്കാതെ ഡോണാള്‍ഡ് ട്രംപ്. ബാലറ്റുകള്‍ സ്കാന്‍ ചെയ്ത് വോട്ടെണ്ണുന്ന സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തിയെന്നാണ് ട്രംപിന്റെ പുതിയ ആരോപണം. എന്നാല്‍ ട്രംപിന്റെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തള്ളി തപാല്‍ വോട്ടുകളില്‍ കൃത്രിമം നടന്നെന്ന ആരോപണത്തിന് ശേഷം പുതിയ വാദവുമായെത്തുകയാണ് ഡൊണാള്‍ഡ് ട്രംപ്. 28 സംസ്ഥാനങ്ങളില്‍ ബാലറ്റുകള്‍ സ്കാന്‍ ചെയത് വോട്ടെണ്ണുന്നതിന് ഉപയോഗിച്ചത് ഡൊമിനിയന്‍ കമ്പനിയുടെ സോഫ്റ്റ് വെയറായിരുന്നു. ഡൊമിനിയന്‍ കമ്പനി ട്രംപിന് ലഭിച്ച 941000 വോട്ടുകള്‍ നീക്കം ചെയ്തെന്നും […]

India National

ബിജെപിയെ കാത്തിരിക്കുന്നത് ട്രംപിന്‍റെ ഗതി: മെഹബൂബ മുഫ്തി

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്തി. ബിഹാറിലെ എക്സിറ്റ്പോളുകള്‍ എന്‍ഡിഎക്ക് പരാജയം പ്രവചിച്ചത് ചൂണ്ടിക്കാട്ടിയാണ് മെഹബൂബയുടെ പ്രതികരണം. “അമേരിക്കയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ട്രംപ് പോയി. ബിജെപിയും പോകും”- ജമ്മുവിലെ വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മെഹബൂബയുടെ പ്രതികരണം. ബിഹാറിലെ മഹാസഖ്യത്തെ മുന്നോട്ടു നയിച്ച തേജസ്വി യാദവിനെ മെഹബൂബ അഭിനന്ദിച്ചു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെ കൃത്യമായ വിഷയങ്ങളാണ് തേജസ്വി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിച്ചതെന്ന് മെഹബൂബ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലാകട്ടെ യുവാക്കള്‍ക്ക് ജോലി ഇല്ല. […]