India International

‘ട്രംപ് പോയി, അടുത്തത് മോദി’; ട്വിറ്ററില്‍ ട്രെന്‍റിങ്ങായി ഹാഷ്‍ടാഗ്

അമേരിക്കയുടെ നാല്‍പ്പത്തിയാറാം പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കിപ്പുറം, ട്വിറ്ററിൽ #ട്രംപ്ഗോൺ മോഡി നെക്സ്റ്റ് എന്ന ഹാഷ് ടാഗ് കോൺഗ്രസ് ഐടി സെൽ ട്രെന്‍റിങ് ആക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക ഇന്ത്യയുടെ കണ്ണുതുറപ്പിച്ചു എന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത്. 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടതിന് ശേഷം, 2019ൽ ഹ്യൂസ്റ്റണിൽ നടന്ന ഹൌഡി മോദി റാലിയില്‍ പങ്കെടുത്തതിനും ട്രംപിനെ പിന്തുണച്ചതിനും നിരവധി കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു. “ബിജെപിക്ക് റിവേഴ്സ് റോബിൻഹുഡ് സിൻഡ്രോം […]

International World

ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ല: മൈക്ക് പെന്‍സ്

ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്. ഇംപീച്മെന്‍റ് നീക്കത്തില്‍ നിന്ന് ഡെമോക്രാറ്റുകള്‍ പിന്മാറണം. ഭരണ കൈമാറ്റത്തില്‍ ശ്രദ്ധ ചെലുത്തും. ഇരുപക്ഷത്തിന്‍റെയും സമ്മർദത്തിന് വഴങ്ങില്ല. പെന്‍സ് പറഞ്ഞു. കഴിഞ്ഞയാഴ്ച കാപിറ്റോളിലുണ്ടായ ആക്രമണത്തിന് ശേഷം രാജ്യം തിരിച്ചുവരേണ്ട സമയമാണിതെന്നും ഹൌസ് സ്പീക്കർ നാൻസി പെലോസിക്ക് പെന്‍സ് അയച്ച കത്തിൽ എഴുതി. ഈ സമയത്ത് കൂടുതൽ ധ്രുവീകരണം ഉണ്ടാക്കുന്നതും പ്രക്ഷോഭ സാധ്യതയുള്ളതുമായ കാര്യങ്ങള്‍ ഒഴിവാക്കാന്‍ കോൺഗ്രസ് അംഗങ്ങളോട് ആവശ്യപ്പെടുകയാണെന്നും പെൻസ് പറഞ്ഞു.

International

അമേരിക്കയില്‍ സ്ഥാനാര്‍ഥി സംവാദം ഇന്ന്; ആകാംക്ഷയോടെ ലോകം

റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള വാക്പോരിനായി കാത്തിരിക്കുകയാണ് ലോകം അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ആദ്യ സ്ഥാനാര്‍ഥി സംവാദം ഇന്ന്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള വാക്പോരിനായി കാത്തിരിക്കുകയാണ് ലോകം. ഒരു മാസവും വിരലിലെണ്ണാവുന്ന ദിവസങ്ങളും മാത്രമേ ഇനി യു.എസ് തെരഞ്ഞെടുപ്പിന് ബാക്കിയുള്ളു. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന് മുമ്പുള്ള ഏറ്റവും വലിയ പ്രചാരണ രംഗമാണ് സ്ഥാനാര്‍ഥി സംവാദം. പ്രചാരണ രംഗത്ത് കോവിഡ് […]

International

കോവിഡ്; ആദ്യഘട്ടത്തില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് ട്രംപ്

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്താത്തത് ലോകത്ത് കോവിഡ് വ്യാപനത്തിന് കാരണമായെന്നും അമേരിക്ക ചൂണ്ടിക്കാട്ടി കോവിഡ് വ്യാപനത്തില്‍ ചൈനയെ വീണ്ടും കടന്നാക്രമിച്ച് അമേരിക്ക. ആദ്യ ഘട്ടത്തില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്താത്തത് ലോകത്ത് കോവിഡ് വ്യാപനത്തിന് കാരണമായെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് അമേരിക്കയുടെ വിമര്‍ശനം. ട്രംപിന് പിന്നാലെ പ്രസംഗം നടത്തിയ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് ട്രംപിന് ചുട്ട മറുപടി നല്‍കുകയും ചെയ്തു. […]