കണ്ണൂര്‍ കരിവെള്ളൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യ സംഭവത്തില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. പെരുവാമ്പ സ്വദേശി കെ പി സൂര്യ ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭര്‍ത്താവ് രാകേഷിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മകള്‍ ക്രൂര പീഡനം നേരിട്ടെന്ന സൂര്യയുടെ മാതാവിന്റെ പരാതിയിലാണ് നടപടി. മകളുടെ ഫോണില്‍ ഇതിന്റെ തെളിവുകളുണ്ടെന്ന് മാതാവ് പറഞ്ഞു. കരിവെള്ളൂര്‍ കൂക്കാനത്തെ ഭര്‍തൃവീട്ടിലാണ് 24 വയസുകാരിയായ കെ പി സൂര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും […]
Tag: domestic violence
ബിൻസിയുടെ മരണം : ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്
പന്തളം മങ്ങാരം സ്വദേശിനി ബിൻസി ഭർത്താവിന്റെ മാവേലിക്കരയിലെ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിൻസിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കേസിൽ സത്യസന്ധമായ അന്വേഷണം നടക്കണം എന്നാവശ്യമുന്നയിച്ചാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. മങ്ങാരം സ്വദേശിനി ബിൻസി ആത്മഹത്യ ചെയ്ത കേസിൽ മാവേലിക്കര പോലീസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാണ് ബിൻസിയുടെ കുടുംബത്തിന്റെ പരാതി. ആത്മഹത്യ ചെയ്യും മുൻപ് ബിൻസി മൊബൈലിൽ ചിത്രീകരിച്ച വീഡിയോകൾ തന്നെ ഭർത്താവിന്ർറെ വീട്ടിൽ എത്രത്തോളം ശാരീരികമാനസിക പീഡനങ്ങൾ […]
ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണം : ഡിജിപി
ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണമെന്ന് ഡിജിപി അനിൽകാന്ത്. പൊലീസ് യോഗത്തിലാണ് ഡി.ജി.പിയുടെ നിർദേശം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക ജാഗ്രതവേണമെന്നും പോക്‌സോ കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും ഡിജിപി കർശന നിർദേശം നൽകി. കോടതികൾക്ക് മുമ്പാകെയുള്ള കേസുകളിൽ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നടപടിയെടുക്കണം. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും ഡിജിപി പറഞ്ഞു. രാത്രിയും പൊലീസ് പട്രോളിംഗ് സജീവമാക്കാൻ ഡിജിപി അനിൽ […]
വിസ്മയയുടെത് തൂങ്ങിമരണമെന്ന് ആവര്‍ത്തിച്ച് കിരണ്‍; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും
വിസ്മയ കേസില്‍ മൊഴി ആവര്‍ത്തിച്ച് പ്രതി കിരണ്‍ കുമാര്‍. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കിരണ്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. ഇന്ന് മരണം നടന്ന വീട്ടില്‍ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. വിസ്മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളഞ്ഞുവെന്നാണ് കിരണ്‍ പറയുന്നത്. ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവര്‍ത്തിച്ചു. എന്നാല്‍ ഏറെ നേരം വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടവ്വലുമായി പെണ്‍കുട്ടി പോയത് […]