പന്തളം മങ്ങാരം സ്വദേശിനി ബിൻസി ഭർത്താവിന്റെ മാവേലിക്കരയിലെ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിൻസിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കേസിൽ സത്യസന്ധമായ അന്വേഷണം നടക്കണം എന്നാവശ്യമുന്നയിച്ചാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. മങ്ങാരം സ്വദേശിനി ബിൻസി ആത്മഹത്യ ചെയ്ത കേസിൽ മാവേലിക്കര പോലീസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാണ് ബിൻസിയുടെ കുടുംബത്തിന്റെ പരാതി. ആത്മഹത്യ ചെയ്യും മുൻപ് ബിൻസി മൊബൈലിൽ ചിത്രീകരിച്ച വീഡിയോകൾ തന്നെ ഭർത്താവിന്ർറെ വീട്ടിൽ എത്രത്തോളം ശാരീരികമാനസിക പീഡനങ്ങൾ […]
Tag: domestic abuse
റിസ്വാനയുടെ മരണം : ഭർത്താവിനെയും ഭർതൃപിതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
കോഴിക്കോട് വടകരയിൽ യുവതി ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈ മാസം ഒന്നാം തീയതിയാണ് ഇരുപത്തിയൊന്നുകാരിയായ റിസ്വാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഷംനാസ്, പിതാവ് അഹമ്മദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം വകുപ്പുകൾ ചുമത്തിയാണ് ഷംനാസിനെയും അഹമ്മദിനെയും അറസ്റ്റ് ചെയ്തത്. ഷംനാസിൻ്റെ മാതാവും സഹോദരിയും കേസിലെ പ്രതികളാണ്. ഇവർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. റിസ്വാനയുടെ മരണത്തിൽ […]