National

വളർത്തുനായ്ക്കൾ സ്ത്രീയെ കടിച്ചു; കന്നഡ നടൻ ദർശനെതിരെ പൊലീസ് കേസ്

യുവതിയെ വളർത്തുനായ്ക്കൾ കടിച്ചെന്ന പരാതിയിൽ കന്നഡ നടൻ ദർശൻ തോഗുദീപക്കെതിരെ പൊലീസ് കേസെടുത്തു. 48 കാരിയായ സ്ത്രീക്കാണ് കടിയേറ്റത്. നടന്റെ ജീവനക്കാരനായ കെയർടേക്കറുമായി തർക്കമുണ്ടായതിനെ തുടർന്നാണ് നായ്ക്കൾ തന്നെ ആക്രമിച്ചതെന്ന് യുവതി ആരോപിക്കുന്നു. ഒക്ടോബർ 28 നാണ് കേസിന് ആസ്പദമായ സംഭവം.(Case filed against Kannada actor Darshan after pet dogs bite woman) ബംഗളൂരു ആർആർ നഗറിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ പരാതിക്കാരിയായ അമിത ജിൻഡാൽ ദർശന്റെ വീടിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് വാഹനം […]

Kerala

പാലക്കാട് പേപ്പട്ടിയുടെ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു

പാലക്കാട് പന്നിയങ്കര പന്തലാംപാടത്ത് പേവിഷ ബാധയേറ്റ തെരുവ് നായ നിരവധി വളർത്തുമൃഗങ്ങളെ കടിച്ച് പരിക്കേല്പിച്ചു. പ്രദേശവാസിയായ ദേവസ്യ ജോസഫിൻ്റെ രണ്ട് ആടുകൾക്കും ഭവദാസന്റെ പശുക്കുട്ടിയ്ക്കും സമീപത്തെ വീടുകളിലെ താറാവ്, നായക്കുട്ടികൾ എന്നിവയ്ക്കുമാണ് കടിയേറ്റത്. വിദ്യാർത്ഥിയായ കിരൺ നിജു, വീട്ടമ്മ സൂസി എന്നിവരെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. ഇവരുടെ വസത്രങ്ങൾ കടിച്ചു പറിച്ചു. ഈ തെരുവ് നായയെ പിന്നീട് നാട്ടുകാർ സമീപത്തെ പറമ്പുകളിൽ തെരഞ്ഞതിനെ തുടർന്ന് ചത്ത നിലയിൽ കണ്ടെത്തി. തുടർന്ന് മണ്ണുത്തി വെറ്റിനറി […]

India

നായയുടെ ആക്രമണത്തിൽ പരുക്കേറ്റ യുവതിക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വളർത്തുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ യുവതിക്ക് 2 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ ഗുരുഗ്രാം മുനിസിപ്പൽ കോർപ്പറേഷനോട് (എംസിജി) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു. എംസിജിക്ക് നഷ്ടപരിഹാര തുക നായയുടെ ഉടമയിൽ നിന്ന് ഈടാക്കാമെന്നും ഫോറം അറിയിച്ചു. ഓഗസ്റ്റ് 11നാണ് സ്ത്രീക്ക് വളര്‍ത്തുനായയുടെ കടിയേറ്റത്. വീട്ടുജോലിക്കാരിയായ മുന്നി ഭാര്യാസഹോദരിക്കൊപ്പം ജോലിക്ക് പോകുമ്പോൾ വിനിത് ചികര എന്നയാളുടെ വളര്‍ത്തുനായ ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റ യുവതിയെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിവില്‍ ലൈന്‍ […]

Kerala

കണ്ണൂരിൽ പശുക്കളിലെ പേവിഷബാധ; വളർത്തുമൃഗങ്ങൾക്കും വാക്സിൻ പരിഗണനയിൽ, ജില്ലയിൽ അതീവ ജാഗ്രത

കണ്ണൂരിൽ പശുക്കളിലെ പേ വിഷബാധയിൽ കർശന ജാഗ്രതയെന്ന് കണ്ണൂർ ജില്ലാ വെറ്റിനറി സൂപ്രണ്ട് ഡോ. എസ് ജെ ലേഖ. വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി സൂപ്രണ്ട് നിർദേശം നൽകി. രോഗബാധ സംശയിച്ചാൽ വെറ്റിനറി ഡോക്ടറുടെ സേവനം തേടണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു. വളർത്തുമൃഗങ്ങൾക്കും വാക്സിൻ പരിഗണയിലുണ്ട്. പശുക്കൾ ചത്താൽ ദുരന്തനിവാരണ ഫണ്ടിൽ നിന്നും ധനസഹായം നൽകും. പാൽ ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് വെറ്റിനറി സൂപ്രണ്ട് പറഞ്ഞു. ജില്ലയിൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുയാണ്. അതേസമയം […]

Kerala

തെരുവുനായ്ക്കളെ വിഷം നൽകി കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കണം; ഹൈക്കോടതി

സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കാൻ ഹൈക്കോടതി നിർദേശം. ഡി.ജി.പിക്കാണ് ഹൈക്കോടതി നൽകി നൽകിയത്. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം. ഇന്നലെയാണ് അഞ്ച് തെരുവുനായകളെ തൃപ്പൂണിത്തുറ എരൂരിൽ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് കൈമാറിയിട്ടുണ്ട്. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക. ശല്യം രൂക്ഷമായതോടെ നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പൊലീസ് നിഗമനം. ഏത് വിഷമാണ് നൽകിയതെന്ന് തിരിച്ചറി‍യുന്നതോടെയാണ് ഉദ്യോഗസ്ഥർ മറ്റ് […]

Kerala

കൊല്ലത്ത് സ്കൂട്ടറിന് കുറുകേ തെരുവ് നായ ചാടി അപകടം

കൊല്ലം അഞ്ചലിൽ സ്കൂട്ടറിന് കുറുകേ തെരുവ് നായ ചാടി അപകടം. വീട്ടമ്മയ്ക്ക് ഗുരുതരപരുക്ക്. കൊല്ലം കൊട്ടാരക്കര സ്വദേശിനി കവിതയ്ക്കാണ് പരുക്കേറ്റത്. ഇടതുകാൽ പൂർണമായും ഒടിഞ്ഞു തൂങ്ങി. കവിതയെ കൊട്ടാരക്കരയിലെ സ്വകാര്യആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. അഞ്ചൽ മാവിളയിൽ രാവിലെ ഒമ്പതിനായിരുന്നു അപകടം.

Kerala

മലപ്പുറത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ബാലികയ്ക്ക് ഗുരുതര പരുക്ക്

മലപ്പുറത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ബാലികയ്ക്ക് ഗുരുതര പരുക്ക്. ചെറിയമുണ്ടം വാണിയന്നൂരിലാണ് തെരുവുനായ്ക്കൾ കടിച്ച് എട്ടുവയസുകാരിക്ക് ഗുരുതര പരുക്കേറ്റത്. ഞായറാഴ്ച രാവിലെ ഒൻപതരോടെയാണ് സംഭവം ഉണ്ടായത്. മദ്രസ പഠനം കഴിഞ്ഞ് വരികയായിരുന്ന കുട്ടിക്കുനേരെ രണ്ടുനായ്ക്കൾ കുരച്ചുചാടി കടിക്കുകയായിരുന്നു. നായ ബാലികയുടെ കാൽമുട്ടിന് താഴെനിന്ന് മാംസം കടിച്ചെടുത്തു. ഗുരുതര പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സക്കുശേഷം വീട്ടിലേക്കു മാറ്റി.

Kerala

തെരുവുനായ ശല്യം അതിരൂക്ഷം; 8 മാസത്തിനിടെ പൊലിഞ്ഞത് 19 ജീവനുകള്‍

പുറത്തിറങ്ങിയാല്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ പേടിച്ച് ഭയന്നിരിക്കുകയാണ് നാടും നഗരവും. നാടെങ്ങും തെരുവുനായ ശല്യം അതീവ രൂക്ഷമായിരിക്കുന്നു. നഗര ഗ്രാമ വ്യത്യാസമില്ലാതെ തെരുവ് നായ അക്രമം ഓരോ ദിവസവും വര്‍ധിക്കുകയാണ്. സംസ്ഥാനത്താകെ എട്ട് മാസത്തിനിടെ 19 പേരാണ് നായയുടെ കടിയേറ്റ് മരിച്ചത്. 2022 ജനുവരി മുതല്‍ ആഗസ്റ്റ് മാസം 25 വരെ കോട്ടയം ജില്ലയില്‍ മാത്രം 7164 പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഏറ്റവുമധികം വൈക്കത്താണ്. വൈക്കത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അന്‍പത്തികധികം പേര്‍ക്ക് നായയുടെ കടിയേറ്റു. […]